search

പെന്തക്കോസ്‌ത് സഭകളെ ക്രൈസ്‌തവ സഭാ വിഭാഗമായി അംഗീകരിച്ചു: പ്രധാന മന്ത്രിസഭായോഗ തീരുമാനങ്ങൾ

cy520520 Yesterday 23:06 views 983
  



തിരുവനന്തപുരം∙ പെന്തക്കോസ്‌ത് സഭകളെ ക്രൈസ്‌തവ സഭാ വിഭാഗമായി അംഗീകരിക്കുവാന്‍ മന്ത്രിസഭായോഗം തത്വത്തിൽ തീരുമാനിച്ചു. പെന്തകോസ്‌ത്‌ ക്രൈസ്‌തവർ ഉൾപ്പെടെയുള്ള എസ്‌സിസിസി, പരിവർത്തിത ക്രൈസ്‌തവ വിഭാഗങ്ങൾ നേരിടുന്ന വിവിധ വിഷയങ്ങൾ പരിശോധിച്ച് ശുപാർശകൾ സമർപ്പിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥർ അടങ്ങുന്ന ഒരു കമ്മിറ്റിയെ  ചുമതലപ്പെടുത്തി. ബിശ്വനാഥ സിൻഹ, ടി.വി.അനുപമ, ജെറോമിക് ജോർജ് എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.

∙ മന്ത്രിസഭ അംഗീകരിച്ച നിയമനങ്ങൾ

ഇന്ത്യന്‍ ഓര്‍ഡനന്‍സ് ഫാക്ടറി സര്‍വീസ് ഉദ്യോഗസ്ഥനായ പ്രമോജ് ശങ്കറിനെ കെഎസ്ആര്‍ടിസി സേവനത്തിലേക്ക് സ്ഥിരമായി ഉള്‍ക്കൊള്ളിച്ച് ചെയര്‍മാന്‍ ആൻഡ് മാനേജിങ് ഡയറക്ടറായി നിയമിച്ചു. സിറിയക് ജോര്‍ജ് മാമ്പലത്തിന് കേരള അഗ്രോ മിഷിനറി കോര്‍പറേഷന്‍ ലിമിറ്റഡില്‍ മനേജിങ് ഡയറക്ടറായും ഡയറക്ടര്‍ ബോര്‍ഡ് അംഗമായും നിയമനം നല്‍കും.

∙ കെ.ജി.സനല്‍കുമാര്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍

സംസ്ഥാന നിയമ വകുപ്പ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന കെ.ജി.സനല്‍കുമാറിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. ADVERTISEMENT Go AD-FREE

∙ അതിദാരിദ്ര്യ നിര്‍മാര്‍ജനാനന്തര പദ്ധതി; മാര്‍ഗരേഖ അംഗീകരിച്ചു

അതിദാരിദ്ര്യ നിര്‍മാര്‍ജനാനന്തര പദ്ധതിയുടെ വിശദ മാര്‍ഗരേഖ മന്ത്രിസഭായോഗം അംഗീകരിച്ചു. നവംബര്‍ ഒന്നിന് അതിദാരിദ്ര്യ നിര്‍മാജന പ്രഖ്യാപന വേളയില്‍ അതിദാരിദ്ര്യ നിര്‍മാര്‍ജനാനന്തര പദ്ധതി പ്രഖ്യാപിച്ചിരുന്നു. അതിദരിദ്രർക്ക് തൊട്ടുമുകളിൽ വരുന്ന വിഭാഗത്തെ കേവല ദാരിദ്ര്യത്തിൽ നിന്നും പടികയറ്റുക എന്ന ലക്ഷ്യമാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. അതിദാരിദ്ര്യമുക്തരായ കുടുംബങ്ങൾ വീണ്ടും അതിദാരിദ്ര്യത്തിലേക്ക് പ്രവേശിക്കില്ല എന്ന് ഉറപ്പാക്കാനുള്ള സുസ്ഥിര ഇടപെടലുകളും സർക്കാർ ലക്ഷ്യമിടുന്നു.

∙ നർക്കോട്ടിക് കൺട്രോൾ ബ്യൂറോ

സംസ്ഥാനത്തെ മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ തടയുന്നതിനും അന്വേഷിക്കുന്നതിനും എക്സൈസ് വകുപ്പിന് കീഴിൽ, കേരള സ്റ്റേറ്റ് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ എന്ന ഏജൻസി രൂപീകരിക്കും.

∙ എന്‍ആര്‍ഐ പൊലീസ് സ്റ്റേഷന്‍ ADVERTISEMENT Go AD-FREE

പുതിയതായി ഒരു എന്‍ആര്‍ഐ പൊലീസ് സ്റ്റേഷന്‍ ആരംഭിക്കും.  ഇൻസ്പെക്ടർ - 1, സബ് ഇൻസ്പെക്ടർ - 6, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ - 6, സീനിയർ സിവിൽ പൊലീസ് ഓഫിസർ - 5, സിവിൽ പൊലീസ് ഓഫിസർ - 7 എന്നിങ്ങനെ 25 തസ്തികകൾ സൃഷ്ടിക്കും.

∙ എസ്ഐ തസ്തികകള്‍ സിവില്‍ പൊലീസ് കേഡറിലേക്ക്

ക്ലോസ്ഡ് വനിതാ കേഡറിലെ 86 സബ് ഇന്‍സ്പെക്ടര്‍ തസ്തികകള്‍ കേരള സിവില്‍ പൊലീസ് കേഡറിലേക്ക് താല്‍ക്കാലികമായി പുനര്‍വിന്യാസം ചെയ്യും.

∙ കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ ബോർഡിന് വായ്പാനുമതി

കേരള കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ ബോർഡ് നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത്, പെൻഷനും മറ്റു ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കി വിവിധ ബോര്‍ഡുകളില്‍ നിന്നും വായ്പയെടുക്കുന്നതിനു അനുമതി നൽകി. കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് - 100 കോടി രൂപ, കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി - 185 കോടി രൂപ, മോട്ടർ തൊഴിലാളി ക്ഷേമനിധി ബോർഡ് വായ്‌പയായി നൽകുമെന്ന് അറിയിച്ച 50 കോടി രൂപയുമാണ് നല്‍കുക. ADVERTISEMENT GO AD-FREE
JUST IN


  • 49 SECONDS AGO   പെന്തക്കോസ്‌ത് സഭകളെ ക്രൈസ്‌തവ സഭാ വിഭാഗമായി അംഗീകരിച്ചു: പ്രധാന മന്ത്രിസഭായോഗ തീരുമാനങ്ങൾ Latest News
      

         
    •   
         
    •   
        
       

  • 45 MINUTES AGO   വിമാനയാത്ര ‘പൊള്ളും’; ഇന്ധന സർചാർജുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും Latest News
      

         
    •   
         
    •   
        
       

  • 2 HOURS 46 MINUTES AGO   ‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ...’; പ്രചാരണ മുദ്രാവാക്യവുമായി സിപിഎം Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Cabinet Decisions: Kerala cabinet decisions highlight the recognition of Pentecostal churches as a Christian denomination and outline key appointments, poverty eradication schemes, and the establishment of new bureaus and police posts. Cabinet Recommends K.G. Sanal Kumar as State Election Commissioner
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164653