search
 Forgot password?
 Register now
search

‘കോടതിയുടെ അക്കൗണ്ടിലേക്ക് പണം മാറ്റണം’; വിഡിയോ കോളിൽ ‘സിബിഐ’, പൊലീസ് ഇടപെടലിൽ തട്ടിപ്പിൽ നിന്നു രക്ഷപ്പെട്ട് ഡോക്ടർ ദമ്പതികൾ

LHC0088 2025-12-4 20:51:02 views 494
  



കണ്ണൂർ∙ ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി), സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന വിഡിയോ കോൾ ചെയ്ത് ഡോക്ടർ ദമ്പതികളിൽ നിന്ന് പണം തട്ടാനുള്ള നീക്കം കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസിന്റെ സമയബന്ധിത ഇടപെടലിലൂടെ പരാജയപ്പെടുത്തി. ഡോക്ടർ ദമ്പതികളുടെ പേരിലുള്ള സിം കാർഡ് ഉപയോഗിച്ച് സൈബർ കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് ട്രായ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ ആൾ ഫോൺ കോളിലൂടെ അറിയിക്കുകയായിരുന്നു.  

  • Also Read ഒ‌ടുവിൽ ‘ബ്രഹ്മാസ്ത്ര പ്രയോഗം’: ‘രാഹുലിനെ പുറത്താക്കിയത് ഒറ്റക്കെട്ടായി; എഐസിസി അനുമതിയോടെ’   


നടപടികളുടെ ഭാഗമായി ലൈവ് വാട്സാപ്പ് വിഡിയോ കോളിലേക്ക് പ്രവേശിക്കണമെന്നും നിർദേശിച്ചു. വിഡിയോ കോളിലേക്ക് എത്തിയപ്പോൾ എതിർവശത്തുണ്ടായിരുന്ന വ്യക്തി സ്വയം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ എന്നാണു പരിചയപ്പെടുത്തിയത്. തുടർന്ന്, മറ്റൊരാൾ സിബിഐ ഉദ്യോഗസ്ഥൻ എന്ന് പറഞ്ഞു വിഡിയോ കോളിൽ വന്നു. ദമ്പതികൾ നിയമപരമായ അന്വേഷണം നേരിടുകയാണെന്നും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ഉടൻ നൽകണമെന്നും അറിയിച്ചു.

  • Also Read ബിജെപി മന്ത്രിക്ക് രാജാ റാം ‘ബ്രിട്ടിഷ് ചാരൻ’, മോദിക്ക് പ്രചോദനം! ‘നാക്കുപിഴ’ ബംഗാളിൽ മമതയ്ക്ക് ആയുധം: എന്താണ് സംഭവിച്ചത്?   


അക്കൗണ്ടിലുള്ള പണം മുഴുവൻ ‘സുപ്രീംകോടതിയുടെ നിരീക്ഷണത്തിലുള്ള പ്രത്യേക അക്കൗണ്ടിലേക്ക്’ ഉടൻ മാറ്റണമെന്നാണ് ഇവർ ആവശ്യപ്പെട്ടത്. സംശയം തോന്നിയ ദമ്പതികൾ ഉടൻ കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. പൊലീസ് നൽകിയ നിർദേശങ്ങളനുസരിച്ച് തട്ടിപ്പ് സംഘത്തിൽ നിന്ന് രക്ഷപ്പെടുകയുമായിരുന്നു. പണം കൈമാറുന്നതിനു മുൻപ് തട്ടിപ്പ് ശ്രമം തടയാനായി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
    

  • ‘ഓണം ബംപറടിച്ചു, പക്ഷേ ചില കാര്യങ്ങൾ ഞാൻ ചെയ്യില്ല’: കയ്യില്‍ കിട്ടിയ തുക എവിടെ നിക്ഷേപിക്കും? ശരത് എസ്. നായർ പറയുന്നു
      

         
    •   
         
    •   
        
       
  • ഇസ്രയേലിന്റെ പെഗസസ് ആകുമായിരുന്നോ സഞ്ചാർ സാഥി? ‘ആപ്പാ’യ ഉത്തരവ് എന്തുകൊണ്ട് കേന്ദ്രം പിൻവലിച്ചു? വിദഗ്ധർ പറയുന്നു...
      

         
    •   
         
    •   
        
       
  • കസ്റ്റമർ കയ്യൊഴിഞ്ഞ ഫാമിലി ട്രീ ഭാഗ്യമായി; ഓർക്കുട്ടിൽ കമന്റ് ഇട്ട് കാൻവാസിങ്; പരാജയപ്പെട്ട സ്റ്റാർട്ടപ്പിന്റെ തിരിച്ചുവരവ്, ഇന്ന് 6 രാജ്യങ്ങളിൽ ഓഫിസ്!
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Doctor Couple Saved from Cyber Fraud in Kannur: A doctor couple in Kannur narrowly avoided a cyber fraud attempt thanks to the timely intervention of the Cyber Crime Police. Impersonating TRAI and CBI officials via video call, scammers attempted to extort money by claiming it needed to be transferred to a \“Supreme Court monitored\“ account.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
152458

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com