കൊച്ചി ∙ അമേരിക്ക ആരംഭിച്ച ഗൾഫ് യുദ്ധത്തിന്റെ കെടുതികൾ അമേരിക്കയിലേക്കു തന്നെ തിരിച്ചുചെല്ലുന്നതിന്റെ ആദ്യ സൂചനയായി, ദക്ഷിണ കൊറിയൻ വിപണിയുടെ പതനം. വൈദ്യുതോൽപാദനത്തിനാവശ്യമായ 97% എണ്ണയും വരുന്ന ഹോർമുസ് കടലിടുക്ക് അടച്ചതോടെയാണ് കൊറിയയിൽ പ്രതിസന്ധി കടുത്തത്. കൊറിയൻ ഓഹരി സൂചികയായ കോസ്പി ഇതോടെ 12% വരെ ഇടിഞ്ഞിരുന്നു.
ALSO READ
- Live - Market Scan പുതിയ ‘പരമോന്നതനെയും’ തള്ളി ട്രംപ്; ‘തീ’യായി എണ്ണ, റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് 30 ദിവസം ഇളവ്, സ്വർണവും ഓഹരിയും തകർന്നു Stock Market
എല്ലാ കംപ്യൂട്ടർ സേവനങ്ങൾക്കും വേണ്ട റാൻഡം ആക്സസ് മെമ്മറി (റാം) ഉൽപാദനത്തിൽ പ്രതീക്ഷിക്കുന്ന ഇടിവാണ് തകർച്ചയ്ക്കു കാരണം. ദക്ഷിണ കൊറിയയാണ് ലോകത്തു തന്നെ ഡൈനാമിക് റാൻഡം ആക്സസ് മെമ്മറി (ഡ്രാം) ചിപ്പുകളുടെ 67 ശതമാനവും ഉൽപാദിപ്പിക്കുന്നത്. ഉൽപാദനത്തിന് വൈദ്യുതി വൻതോതിൽ ആവശ്യമായ ഡ്രാം ചിപ്പുകളില്ലാതെ സെമികണ്ടക്ടറുകളുണ്ടാക്കാനാവില്ല. പക്ഷേ, കൊറിയയുടെ വൈദ്യുതോൽപാദനത്തിനാവശ്യമായ 97% എണ്ണയും വരുന്നത് ഹോർമുസ് കടലിടുക്കു വഴിയുമാണ്. ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ കൊറിയൻ വിപണി കൂപ്പുകുത്തി!
∙ കൊറിയൻ ഡ്രാം ഇല്ലാതെ എൻവിഡിയ പോലുള്ള യുഎസ് കമ്പനികൾക്ക് അത്യാധുനിക സെമികണ്ടക്ടറുകൾ ഉണ്ടാക്കാനാവില്ല. അവ ഇല്ലാതെ ഓപ്പൺ എഐ, ആന്ത്രോപിക് പോലുള്ള യുഎസ് കമ്പനികളുടെ എഐ ഉൽപന്നങ്ങളുമില്ല.
∙ കൊറിയയിലെ വമ്പൻ ഡ്രാം നിർമാതാക്കളായ സാംസങ്, എസ്കെ ഹൈനിക്സ് ഓഹരിവില 10 ശതമാനത്തിലേറെ ഇടിഞ്ഞു. ADVERTISEMENT Go AD-FREE
∙ ക്രൂഡ്‌ഓയിൽ വില ബാരലിന് 80 ഡോളർ കടന്നാൽതന്നെ ഡ്രാം ഉൽപാദനച്ചെലവ് ക്രമാതീതമാകും. ഡ്രാം ചിപ്പുകളുടെ സ്റ്റോക്ക് 2–3 ആഴ്ചത്തേക്കു മാത്രമാണുള്ളത്. വില 85 ഡോളറിനു മുകളിൽ 3 ആഴ്ച തുടർന്നാൽ ഉൽപാദനം തന്നെ നിലച്ചേക്കും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business ADVERTISEMENT Go AD-FREE
സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ: www.manoramaonline.com/business/commodity-market-prices-live-updates English Summary:
How has Gulf war\“s Hormuz Strait closure crashed South Korea\“s Kospi by 12% and threatened global DRAM chips? Could the Gulf conflict indirectly crash the global AI industry? |