ചെന്നൈ∙ ടയറും അനുബന്ധ ഉൽപന്നങ്ങളും നിർമിക്കുന്ന പുതിയ പ്ലാന്റിനായി പ്രമുഖ ടയർ കമ്പനി എംആർഎഫ് തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിൽ 5300 കോടി രൂപ നിക്ഷേപിക്കും. സിപ്കോട്ട് ഇല്ലുപ്പൈക്കുടി വ്യവസായ പാർക്കിൽ ഗ്രീൻഫീൽഡ് പ്ലാന്റ് സ്ഥാപിക്കാനുള്ള ധാരണാപത്രം മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ സാന്നിധ്യത്തിൽ എംആർഎഫ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ.എം.മാമ്മൻ ഒപ്പിട്ടു.
ALSO READ
- Live - Market Scan പുതിയ ‘പരമോന്നതനെയും’ തള്ളി ട്രംപ്; ‘തീ’യായി എണ്ണ, റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് 30 ദിവസം ഇളവ്, സ്വർണവും ഓഹരിയും തകർന്നു Stock Market
12 വർഷത്തിൽ വിപുലീകരണം പൂർണമാവുന്നതോടെ 1000 പേർക്കു നേരിട്ടു തൊഴിൽ ലഭിക്കും. ഭൂമി ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ നൽകും. ധാരണാപത്രത്തിനു മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുന്നതോടെ പ്രവർത്തനം ആരംഭിക്കും. തെക്കു കിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ ടയർ നിർമാണശാലയായ തിരുച്ചിറപ്പള്ളി അടക്കം 10 പ്ലാന്റുകളാണ് എംആർഎഫിനു രാജ്യത്തുള്ളത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business
സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ: www.manoramaonline.com/business/commodity-market-prices-live-updates ADVERTISEMENT Go AD-FREE English Summary:
MRF\“s ₹5,300 crore tyre plant in Sivaganga to create 1,000 jobs over 12 years |