search

‘എത്രയും വേഗം തീരുമാനം എടുക്കണം’: വിസി നിയമനങ്ങൾ വൈകുന്നതിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി

LHC0088 2025-11-28 23:51:21 views 833
  



ന്യൂഡൽഹി ∙ ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനത്തിൽ തീരുമാനം വൈകുന്നതിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി. ജസ്റ്റിസ്‌ ദുലിയ നൽകിയ റിപ്പോർട്ടിൽ തീരുമാനം വൈകുന്നതിലാണ് സുപ്രീം കോടതിയുടെ വിമർശനം. എത്രയും വേഗം തീരുമാനം എടുക്കണമെന്നാണ് ജസ്റ്റിസ് ജെ.ബി.പർദിവാല, ജസ്റ്റിസ് കെ.വി.വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർദേശം. ജസ്റ്റിസ്‌ ദുലിയ നൽകിയത് വെറും കടലാസ് കഷ്ണം അല്ലെന്ന് സുപ്രീം കോടതി പറഞ്ഞു.  

  • Also Read പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസ്: രണ്ടാനച്ഛന് 78 വർഷം കഠിന തടവും 4.75 ലക്ഷം രൂപ പിഴയും   


എതിർപ്പുള്ളവരുടെ വാദം കേട്ട ശേഷം അന്തിമ തീരുമാനമെടുക്കുന്നത് സുപ്രീം കോടതി ആയിരിക്കും. സെർച്ച് കമ്മിറ്റിയുടെ തീരുമാനത്തിൽ വിയോജിപ്പുണ്ടെങ്കിൽ മുഖ്യമന്ത്രിക്ക് അറിയിക്കാമെന്നും കോടതി ഉത്തരവിൽ പറയുന്നുണ്ട്. മുഖ്യമന്ത്രി നൽകുന്ന പട്ടികയിലെ മുൻഗണനാ ക്രമമനുസരിച്ച് ചാൻസലർ നിയമനം നടത്തണമെന്നും മുൻഗണനാ ക്രമത്തിൽ പട്ടിക നൽകാൻ മുഖ്യമന്ത്രിക്കാണ് അധികാരമെന്നും കോടതി ഉത്തരവിൽ പറയുന്നു. മുഖ്യമന്ത്രിയുടെ നിലപാടിൽ എതിർപ്പുണ്ടെങ്കിൽ ചാൻസലർ അക്കാര്യം സുപ്രീം കോടതിയെ അറിയിക്കണമെന്നും നിർദേശമുണ്ട്. അനുയോജ്യരല്ലാത്തവർ ചുരുക്കപ്പട്ടികയിലുണ്ടെങ്കിൽ മുഖ്യമന്ത്രി അക്കാര്യം രേഖാമൂലം ചാൻസലറെ അറിയിക്കണമെന്നും കോടതി പറഞ്ഞു.  English Summary:
VC Appointment Delay: The Supreme Court has expressed its dissatisfaction with the delay in the decision-making process regarding the appointment of Vice-Chancellors to digital and technical universities in Kerala. The court has directed that a decision be made as soon as possible, emphasizing the importance of Justice Dhulia\“s report.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
149563

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com