search

ഇന്നും മറക്കാത്ത നീറുന്ന ഓർമകൾ, ധൂർത്ത് തിരിച്ചടി; ട്രംപിനെ തുണച്ചു, പക്ഷേ... പഹ്‍ലവി മടങ്ങിയെത്തുമോ?

deltin33 1 hour(s) ago views 213
  



പരമോന്നത നേതാവ് ആയത്തുല്ല ഖമനയി വധിക്കപ്പെട്ടതിനു പിന്നാലെ, ഇറാന്റെ ഭാവി ഭരണാധികാരത്തെപ്പറ്റി നടക്കുന്ന ചർച്ചകളിൽ റീസാ പഹ്‌ലവിയുടെ പേരും ഉയരുന്നുണ്ട്. ഇറാനിലെ രാജാധികാരത്തിന്റെ പാരമ്പര്യവും പിന്തുടർച്ചാവകാശവും പ്രഖ്യാപിച്ച് രാജ്യത്തേക്കു മടങ്ങാൻ തയാറെടുത്തിരിക്കുന്ന റീസയ്ക്ക് അവിടുത്തെ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ എത്രമാത്രം പ്രസക്തിയുണ്ട‌െന്ന ചോദ്യത്തിന് രാഷ്ട്രീയ നിരീക്ഷകർ പറയുന്ന ഉത്തരം, അതു കാത്തിരുന്നു കാണേണ്ടിവരുമെന്നാണ്. കാരണം റീസയുടെ ഭൂതകാലവും പഹ്‌ലവി രാജവംശത്തിന്റെ ഭരണകാലത്തിന്റെ നീറുന്ന ഓർമകളുമാണ്.
What you should read next

  • IRAN-ISRAEL CONFLICT ശനിയാഴ്ച ആക്രമണത്തിനു പിന്നിൽ കാരണമുണ്ട്; ഖമനയിയുടെ നീക്കം മനസ്സിലാക്കിയത് ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗം Latest News
      

         
    •   
         
    •   
        
       


1979 ലെ ഇസ്‌ലാമിക് വിപ്ലവത്തിലാണ് റീസയുടെ പിതാവും അന്ന് ഇറാന്റെ രാജാവുമായിരുന്ന മുഹമ്മദ് റീസ പഹ്‌ലവി അധികാരഭ്രഷ്ടനായത്. പതിനേഴുകാരനായ റീസ അപ്പോൾ യുകെയിൽ പൈലറ്റ് പരിശീലനത്തിലായിരുന്നു. രാജ്യം വിട്ട് ഈജിപ്തിൽ അഭയം തേടിയ മുഹമ്മദ് റീസ 1980 ൽ അവിടെവച്ചു മരിച്ചപ്പോൾ റീസ, റീസ ഷാ രണ്ടാമൻ എന്ന പേരു സ്വീകരിച്ച് രാജ്യാധികാരത്തിലുള്ള തന്റെ ‘പാരമ്പര്യാവകാശം’ പ്രഖ്യാപിച്ചു. യുകെയിൽ പ്രവാസജീവിതം നയിക്കുന്ന റീസ, താനൊരു ജനാധിപത്യവാദിയാണെന്ന് ആവർത്തിച്ചു പ്രഖ്യാപിക്കുകയും ഇറാനിലെ ഇസ്‌ലാമിക ഭരണകൂടത്തിനും പരമോന്നത നേതാവ് ആയത്തുല്ല ഖമനയിക്കുമെതിരെ ആഞ്ഞടിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഇറാനിൽ ജനകീയ പ്രക്ഷോഭമുണ്ടായപ്പോൾ സമരക്കാർക്കു പിന്തുണയറിയിച്ച റീസ പഹ്‌ലവി, താൻ ഉടൻ നാട്ടിലേക്കു മടങ്ങുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇറാനിലെ ഭാവിഭരണകൂടത്തെ ജനങ്ങൾ തിര‍ഞ്ഞെടുക്കണമെന്നതാണ് അദ്ദേഹത്തിന്റെ നിലപാട്.

പഹ്‌ലവിക്കു സാധ്യതകൾ കുറവ്

നിലവിലെ സാഹചര്യത്തിൽ ഇറാൻ രാഷ്ട്രീയത്തിൽ പഹ്‌‌ലവിക്കു സാധ്യതകൾ കുറവാണെന്നാണ് സൂചനകൾ. താനൊരു ജനാധിപത്യവാദിയാണെന്ന് അദ്ദേഹം ആവർത്തിക്കുന്നുണ്ടെങ്കിലും പഴയ രാജഭരണകാലത്തിന്റെ മോശം അനുഭവങ്ങൾ ഓർമയുള്ള ഒരു തലമുറ ഇറാനിൽ ഇപ്പോഴുമുണ്ട്. മാത്രമല്ല, റീസ പഹ്‌ലവിയുടെ പേരിലുള്ള ധൂർത്തും ആഡംബരഭ്രമവും അടക്കമുള്ള ആരോപണങ്ങളും തിരിച്ചടിയാണ്. റീസയുടെ അനുയായികൾ അദ്ദേഹത്തെ രാജ്യഭ്രഷ്ടനായ രാജകുമാരന്റെ പരിവേഷത്തിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. അദ്ദേഹം തിരിച്ചെത്തി രാജ്യത്തു സുസ്ഥിരത സ്ഥാപിക്കുമെന്നും അവർ അവകാശപ്പെടുന്നു. പക്ഷേ അതിന് പൊതു സ്വീകാര്യതയില്ല എന്നാണു സൂചനകൾ. ഖമനയിയുടെ ഭരണകൂടത്തിന് ഇപ്പോഴും സൈന്യത്തിലും ഉദ്യോഗസ്ഥതലത്തിലുമുള്ള സ്വാധീനവും പഹ്‌ലവിക്ക് അനുകൂലമല്ല.
What you should read next

  • IRAN-ISRAEL CONFLICT ഉ‌ടനുണ്ടാവില്ലേ പിൻഗാമി? മകന്റെ പേരില്ലാതെ ഖമനയിയുടെ പട്ടിക; പാണ്ഡിത്യവും രാഷ്ട്രീയ വഴക്കവും പ്രധാനം Latest News
      

         
    •   
         
    •   
        
       


ഖമനയിക്കെതിരെ പഹ്‌ലവി കടുത്ത ഭാഷയിലാണ് വിമർശനങ്ങൾ നടത്തിയിരുന്നത്. ഇറാനെ ആക്രമിക്കുമെന്നും ഭരണകൂടത്തെ തകർക്കുമെന്നുമുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനകളെ പഹ്‌ലവി പിന്തുണയ്ക്കുകയും ചെയ്തിരുന്നു. പക്ഷേ ഇറാനിൽ വിപുലമായ പിന്തുണയില്ലാത്ത പഹ്‌ലവിയെ യുഎസ് എത്രത്തോളം ഗൗരവമായെടുക്കുമെന്നത് സംശയമാണ്.

ഇറാനിലെ പ്രതിപക്ഷത്തിന് ഒരു ഏകീകൃത സ്വഭാവമില്ല. മതേതര ജനാധിപത്യവാദികളും വംശീയ-പ്രാദേശിക പ്രസ്ഥാനങ്ങളും ഉൾപ്പെടെ പലതായി നിൽക്കുന്ന ഇവരെ ഒരുമിപ്പിച്ചുനിർത്താാനായാൽ പഹ്‌ലവിക്ക് അത് ഗുണകരമാണ്. പക്ഷേ അവരിൽ പലരും അതിനു തയാറല്ലെന്നു മാത്രമല്ല, പഹ്‌ലവിയോടു താൽപര്യമുള്ളവരുമല്ല. ഇതൊക്കെക്കൊണ്ട‌ുതന്നെ റീസ പഹ്‌ലവിക്ക് ഇറാന്റെ ഭരണത്തിലെത്തുക അപ്രായോഗികമാണെന്നുതന്നെ പറയാം.
JUST IN


  • 8 MINUTES AGO   എൻഎച്ച് 66: സ്വന്തം നിലയിൽ ആറുവരിപ്പാതയിൽ പ്രവേശിച്ച് അപകടം സംഭവിച്ചാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല; വിലക്ക് ഇങ്ങനെ Kollam
      

         
    •   
         
    •   
        
       

  • 10 MINUTES AGO   IRAN-ISRAEL CONFLICT ഇന്നും മറക്കാത്ത നീറുന്ന ഓർമകൾ, ധൂർത്ത് തിരിച്ചടി; ട്രംപിനെ തുണച്ചു, പക്ഷേ... പഹ്‍ലവി മടങ്ങിയെത്തുമോ? Latest News
      

         
    •   
         
    •   
        
       

  • 12 MINUTES AGO   ഹോർമുസ് ബ്ലോക്കാക്കി ഇറാന്റെ പകവീട്ടൽ; ഗൾഫാകെ യുദ്ധമയം, യുഎഇയെയും വെറുതേ വിട്ടില്ല, ഇന്ത്യയ്ക്കും പ്രവാസിക്കും വൻ തിരിച്ചടി Economy
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Reza Pahlavi, Can the Exiled Prince Become Iran\“s Next Leader: Reza Pahlavi\“s chances of leading a future Iran are considered slim, despite his claims as the heir to the former monarchy. Negative public memory of the Pahlavi dynasty\“s rule and a fragmented opposition are major obstacles to his return to power.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
477484