search

ഖമനയിയുടെ വിശ്വസ്തൻ, നിർമിത ബുദ്ധിയുടെ പ്രചാരകൻ; ഇറാന്റെ ഇടക്കാല മേധാവിയായി അറാഫി

Chikheang 1 hour(s) ago views 252
  



ടെഹ്റാൻ∙ ഇറാനിൽ മുതിർന്ന പുരോഹിതനും ഗാർഡിയൻ കൗൺസിൽ അംഗവുമായ ആയത്തുല്ല അലിറീസ അറാഫിയെ താൽക്കാലിക നേതൃസമിതി അംഗമായി നിയമിച്ചു. പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ ഈ സമിതിയാണ് ഖമനയി വഹിച്ചിരുന്ന ചുമതലകൾ നിർവഹിക്കുക. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, ചീഫ് ജസ്റ്റിസ് ഘോലാം ഹുസൈൻ മൊഹ്സെനി ഇജെയ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. നേരത്തെ ഈ ചുമതലകൾ ആയത്തുല്ല അലി ഖമനയി മാത്രമാണ് വഹിച്ചിരുന്നത്. സാങ്കേതികമായി മൂന്ന് അംഗങ്ങളിൽ ഒരാൾ മാത്രമാണ് എങ്കിലും സമിതിയിലെ ഏക പുരോഹിതൻ എന്ന നിലയിൽ താൽക്കാലിക പരമോന്നത നേതാവിന്റെ സ്ഥാനത്തേക്ക് അറാഫി ഉയർത്തപ്പെടും.
What you should read next

  • IRAN-ISRAEL CONFLICT ഇന്നും മറക്കാത്ത നീറുന്ന ഓർമകൾ, ധൂർത്ത് തിരിച്ചടി; ട്രംപിനെ തുണച്ചു, പക്ഷേ... പഹ്‍ലവി മടങ്ങിയെത്തുമോ? Latest News
      

         
    •   
         
    •   
        
       


ഞായറാഴ്ചയാണ് അറാഫിയെ സമിതി അംഗമായി നിയമിച്ചതെന്ന് ഇറാൻ വാർത്ത ഏജൻസിയായ ഇസ്ന റിപ്പോർട്ട് ചെയ്തു. യദ്സ് പ്രവിശ്യയിൽ 1959ലാണ് അറാഫി ജനിച്ചത്. 11ാം വയസ്സിൽ ഖൂമിൽ മതപഠനത്തിനായി പോയ അറാഫി 1989ൽ ഖമനയി പരമോന്നത നേതാവായതിനു ശേഷം പടിപടിയായി സുപ്രധാന സ്ഥാനങ്ങളിലേക്ക് നിയോഗിക്കപ്പെട്ടു. 1992ൽ 33ാം വയസ്സിൽ വെള്ളിയാഴ്ച പ്രാർഥന നയിക്കാൻ അറാഫി നിയോഗിക്കപ്പെട്ടത് ഖമനയിക്ക് അറാഫിയിലുള്ള വിശ്വാസം വ്യക്തമാക്കുന്നു. താൽക്കാലിക നേതൃസമിതിയിൽ അംഗമാകുന്നതിനു മുൻപ് ഇറാനിലെ സെമിനാരി സംവിധാനത്തിന്റെ ഡയറക്ടർ, ഗാർഡിയൻ കൗൺസിൽ അംഗം, പണ്ഡിത സഭ (അസംബ്ലി ഓഫ് എക്സ്പെർട്സ്) അംഗം എന്നീ അതീവ പ്രാധാന്യമുള്ള സ്ഥാനങ്ങളിൽ അറാഫിയെത്തി. 2019ലാണ് അറാഫി ഇറാന്റെ പരമോന്നത നേതാവിനെ തിര‍ഞ്ഞെടുക്കാൻ അധികാരമുള്ള ഗാർഡിയൻ കൗൺസിലിൽ അംഗമാകുന്നത്.  

അറബിക്, ഇംഗ്ലിഷ് ഭാഷകളിൽ അഗ്രഗണ്യനായ അറാഫി ഇസ്‍ലാമിക മൂല്യങ്ങളിൽ അടിയുറച്ച് വിശ്വസിക്കുമ്പോൾ തന്നെ നിർമിത ബുദ്ധി, സാങ്കേതിക വിദ്യ എന്നിവയുടെ ഉപയോഗത്തെ പിന്തുണച്ചിരുന്നു. ഇറാൻ ഭരണകൂടത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന് എഐ ഉപയോഗിക്കണമെന്ന് അറാഫി നിരന്തരം ആവശ്യപ്പെട്ടിട്ടുണ്ട്.
What you should read next

  • IRAN-ISRAEL CONFLICT ഉ‌ടനുണ്ടാവില്ലേ പിൻഗാമി? മകന്റെ പേരില്ലാതെ ഖമനയിയുടെ പട്ടിക; പാണ്ഡിത്യവും രാഷ്ട്രീയ വഴക്കവും പ്രധാനം Latest News
      

         
    •   
         
    •   
        
       


അതേസമയം, വിവാദങ്ങളിൽനിന്നും മുക്തനല്ല അറാഫി. 2022ൽ മഹ്സ അമീനിയുടെ മരണത്തെ തുടർന്നുണ്ടായ പ്രക്ഷോഭങ്ങളിൽ അറാഫി നടത്തിയ പ്രതികരണം വലിയ വിവാദത്തിന് കാരണമായിരുന്നു. ‘ഇറാനിലെ പുരോഹിത സമൂഹത്തിന്റെ തലപ്പാവിനെ ആക്രമിക്കുന്നവർ അതേ തലപ്പാവ് നിങ്ങളുടെ ശവക്കച്ചയാകുമെന്ന് മനസ്സിലാക്കണം’–എന്നായിരുന്നു അറാഫിയുടെ പ്രതികരണം. ഈ പ്രതികരണത്തെ തുടർന്ന് കാനഡ അറാഫിയ്ക്കെതിരെ ഉപരോധമേർപ്പെടുത്തുകയും ചെയ്തിരുന്നു. 2009 മുതൽ 2018 വരെ അൽ–മുസ്തഫ ഇന്റർനാഷനൽ സർവകലാശാലയുടെ ഡയറക്ടറായിരുന്നു അറാഫി. ഇക്കാലയളവിൽ 5 കോടിപ്പേരെ ഷിയ ഇസ്‍ലാമിലേക്ക് മതപരിവർത്തനം നടത്തിയെന്നാണ് അറാഫി അവകാശപ്പെടുന്നത്. ADVERTISEMENT Go AD-FREE
JUST IN


  • 37 SECONDS AGO   IRAN-ISRAEL CONFLICT ഖമനയിയുടെ വിശ്വസ്തൻ, നിർമിത ബുദ്ധിയുടെ പ്രചാരകൻ; ഇറാന്റെ ഇടക്കാല മേധാവിയായി അറാഫി Latest News
      

         
    •   
         
    •   
        
       

  • 49 MINUTES AGO   എൻഎച്ച് 66: സ്വന്തം നിലയിൽ ആറുവരിപ്പാതയിൽ പ്രവേശിച്ച് അപകടം സംഭവിച്ചാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല; വിലക്ക് ഇങ്ങനെ Kollam
      

         
    •   
         
    •   
        
       

  • 51 MINUTES AGO   IRAN-ISRAEL CONFLICT ഇന്നും മറക്കാത്ത നീറുന്ന ഓർമകൾ, ധൂർത്ത് തിരിച്ചടി; ട്രംപിനെ തുണച്ചു, പക്ഷേ... പഹ്‍ലവി മടങ്ങിയെത്തുമോ? Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Who is Alireza Arafi? : Alireza Arafi is a senior Iranian cleric and potential successor to Khamenei, recently appointed to the country\“s temporary leadership council. While known for his controversial statements and staunch beliefs, he is also a surprising advocate for using artificial intelligence to further the regime\“s ideology.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
168561