ഭോപാൽ∙ സഹപ്രവർത്തകർ അപവാദപ്രചരണം നടത്തിയതിൽ മനംനൊന്ത് 2 സർക്കാർ ഉദ്യോഗസ്ഥർ കിണറ്റിൽ ചാടി ജീവനൊടുക്കി. മധ്യപ്രദേശിലെ ബേതുല്‍ ജില്ലയിലാണ് സംഭവം. ബേതുല്‍ നഗര്‍ പരിഷത്തിലെ ക്ലര്‍ക്കായ രജനി ദുണ്ഡെല (48), വാട്ടര്‍ അതോറിറ്റി ജീവനക്കാരനായ മിഥുന്‍ (29) എന്നിവരാണു മരിച്ചത്. ഇരുവരുടെയും മൃതദേഹം ബയവാഡി ഗ്രാമത്തിലെ കിണറ്റിൽ നിന്നും കണ്ടെടുത്തു. എസ്ഡിആർഎഫ് സംഘമാണ് മൃതദേഹങ്ങൾ പുറത്തെത്തിച്ചത്.
- Also Read ‘എന്തിനു മുഖ്യമന്ത്രിക്കു പരാതി നൽകി, ഫോൺ ഓഫ് ചെയ്തു മുങ്ങാനോ?; ഞാനൊരമ്മ, എപ്പോഴും അതിജീവിതയ്ക്കൊപ്പം’
പതിവുപോലെ ജോലിക്കു പോയ രജനിയും മിഥുനും തിരികെ വീട്ടിലെത്തിയില്ല. തുടർന്ന് ഇരുവരുടെയും വീട്ടുകാർ പൊലീസിൽ പരാതി നൽകിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. തുടർന്നു നടത്തിയ തിരച്ചിലിൽ മൃതദേഹങ്ങൾ കണ്ടെത്തി. മിഥുന്‍റെ ഫോണ്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്താണ് പൊലീസ് സ്ഥലത്തെത്തിയത്. ഇരുവരുെടയും മൊബൈല്‍ ഫോണുകളും ചെരിപ്പുകളും ബൈക്കും കിണറിനരികിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
- Also Read ബസിൽ ടർബോ ചാർജർ ഘടിപ്പിച്ചു, പിന്നാലെ ഉഗ്രസ്ഫോടനം; ദുരെയുള്ള കാറിന്റെ ചില്ല് തകർന്നു, നടുങ്ങി ഐഎച്ച്ആർഡി ക്യാംപസ്
സഹപ്രവർത്തകർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ആത്മഹത്യാ കുറിപ്പ് രജനിയുടെ വീട്ടിൽനിന്നും പൊലീസ് കണ്ടെത്തി. താനും മിഥുനും തമ്മിൽ വഴിവിട്ട ബന്ധമാണെന്ന് സഹപ്രവർത്തകർ പ്രചരിപ്പിച്ചുവെന്നും മിഥുൻ തനിക്ക് മകനെപ്പോലെയാണെന്നും കുറിപ്പിൽ പറയുന്നു. അപവാദപ്രചരണം കാരണം തങ്ങൾ കടുത്ത മാനസിക സമ്മർദത്തിലായിരുന്നെന്നും കുറിപ്പിൽ പറയുന്നു. സഹപ്രവർത്തകരിൽ ചിലരുടെ പേരുകളും കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്.
- ‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
- അവർ മൂന്നും കഴിഞ്ഞിട്ടു മാത്രം സഞ്ജുവിനു സാധ്യത; കാത്തിരുന്നിട്ട് കാര്യമുണ്ടോ? രോഹിതും കോലിയുമല്ല കാരണം; രാഹുൽ ക്യാപ്റ്റനായതിന്റെ ഉദ്ദേശ്യം വേറെ!
- ‘പ്രായം’ കുറയും, ശരീരകാന്തിയും ലൈംഗിക ശേഷിയും കൂട്ടും; തൈലം പുരട്ടി കുളിച്ചാൽ ഗുണങ്ങളേറെ; ശാസ്ത്രീയമായ തേച്ചുകുളി എങ്ങനെ?
MORE PREMIUM STORIES
രജനിയുടെയും മിഥുന്റെയും മരണത്തിൽ അന്വേഷണം നടക്കുകയാണെന്നും ആരോപണം നേരിടുന്ന സഹപ്രവർത്തകർക്കെതിരെ കേസെടുക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. രജനി വിധവയും 3 കുട്ടികളുടെ മാതാവുമാണ്. മകന്റെ വിവാഹത്തിനായുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് ദാരുണസംഭവം. മിഥുൻ അവിവാഹിതനാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056) English Summary:
Suicide: Suicide due to false allegations is a serious issue. Two government employees in Madhya Pradesh tragically ended their lives after facing false accusations of an inappropriate relationship, highlighting the devastating impact of workplace harassment and the urgent need for supportive environments. |