തിരുവനന്തപുരം∙ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്ന യുവതിയുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പൊലീസ് കേസെടുത്തിരിക്കേ അറസ്റ്റ് ആസന്നമെന്ന് വിലയിരുത്തൽ. ജാമ്യമില്ലാ വകുപ്പ് അനുസരിച്ചാണ് കേസ്. 10 വർഷം മുതൽ ജീവപര്യന്തംവരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് പറയുന്നു. രാഹുൽ എംഎൽഎ ആയതിനാൽ അറസ്റ്റുണ്ടായാൽ ചില നടപടിക്രമങ്ങളുണ്ട്.
നിയമസഭ സമ്മേളിക്കുന്ന സമയമാണെങ്കിലും എംഎൽഎയെ അറസ്റ്റ് ചെയ്യുന്നതിന് സ്പീക്കറുടെ അനുമതി ആവശ്യമില്ല. അറസ്റ്റിന് ശേഷം അറിയിച്ചാൽ മതി. എന്നാൽ, നിയമസഭാ വളപ്പില്‍നിന്നോ എംഎൽഎ ക്വാർട്ടേഴ്സിൽനിന്നോ അറസ്റ്റ് ചെയ്യാൻ സ്പീക്കറുടെ അനുമതി വേണം. അഴിമതി ആരോപണക്കേസിൽ എംഎൽഎയെ അറസ്റ്റ് ചെയ്യാൻ സ്പീക്കറുടെ അനുമതി വേണം. കുറ്റപത്രം സമർപ്പിക്കാനും അനുമതി ആവശ്യമാണ്.
സ്ത്രീയുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്നതിനെ തുടർന്ന് കേരള രാഷ്ട്രീയത്തിൽ ആദ്യം രാജിവയ്ക്കുന്നത് ആഭ്യന്തരമന്ത്രിയായിരുന്ന പി.ടി.ചാക്കോയാണ്. അപകടത്തിൽപ്പെട്ട ചാക്കോയുടെ കാറിൽ ഒരു വനിതയുണ്ടായിരുന്നെന്ന ആരോപണത്തെ തുടർന്നായിരുന്നു രാജി. വനിതയുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്നതിനെ തുടർന്ന് ഗണേഷ് കുമാർ, നീല ലോഹിതദാസൻ നാടാർ, എ.കെ.ശശീന്ദ്രൻ, പി.ജെ.ജോസഫ് എന്നിവർ മന്ത്രി സ്ഥാനം രാജിവച്ചിട്ടുണ്ട്.
- ‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
- അവർ മൂന്നും കഴിഞ്ഞിട്ടു മാത്രം സഞ്ജുവിനു സാധ്യത; കാത്തിരുന്നിട്ട് കാര്യമുണ്ടോ? രോഹിതും കോലിയുമല്ല കാരണം; രാഹുൽ ക്യാപ്റ്റനായതിന്റെ ഉദ്ദേശ്യം വേറെ!
- ‘പ്രായം’ കുറയും, ശരീരകാന്തിയും ലൈംഗിക ശേഷിയും കൂട്ടും; തൈലം പുരട്ടി കുളിച്ചാൽ ഗുണങ്ങളേറെ; ശാസ്ത്രീയമായ തേച്ചുകുളി എങ്ങനെ?
MORE PREMIUM STORIES
English Summary:
Rahul Mamkootathil Forceful Abortion Case: What are the proceedings to arrest the MLA who has been filed with non-bailable charges? |