search

ലോട്ടറി സമ്മാന ടിക്കറ്റിനെച്ചൊല്ലി തർക്കം; പിതാവിനെ കൊന്ന മകന് ജീവപര്യന്തം

Chikheang 1 hour(s) ago views 810
  



തിരുവനന്തപുരം∙ സമ്മാനാർഹമായ ലോട്ടറി ടിക്കറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ പിതാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ മകനു ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും. നെടുമങ്ങാട് വേറ്റികോണം മാടവന ലെയിനിലെ വിനോദ് ഭവനിൽ ശശി എന്ന ആന്റണി (80)യെ കൊലപ്പെടുത്തിയ കേസിലാണ് മകൻ വിനോദ് (40) ശിക്ഷിക്കപ്പെട്ടത്. തിരുവനന്തപുരം ഒന്നാം അഡീഷനൽ സെഷൻസ് ജഡ്ജി കെ.പി. അനിൽകുമാറാണ് ശിക്ഷ വിധിച്ചത്.
What you should read next

  • സുധയ്ക്ക് ആത്മഹത്യാപ്രവണ‌ത; കബളിപ്പിക്കാൻ മൃതദേഹം ട്രാക്കിലിട്ടു, എല്ലാം കണ്ട് സിസിടിവി Latest News
      

         
    •   
         
    •   
        
       


ലോട്ടറി ടിക്കറ്റുകളിൽ സമ്മാനം ലഭിച്ച ടിക്കറ്റ് വേണമെന്ന് വിനോദ് ആവശ്യപ്പെട്ടപ്പോൾ നൽകാൻ ശശി തയാറായില്ല. ഇതിനെത്തുടർന്നുണ്ടായ ദേഷ്യത്തിൽ വിനോദ് പിതാവിന്റെ തലയ്ക്കു ഗുരുതരമായി പരുക്കേൽപ്പിച്ചു. 2022 ജൂലൈ 19ന് രാത്രി ഏഴോടെയായിരുന്നു സംഭവം. തലയ്ക്കേറ്റ ശക്തമായ മുറിവാണ് മരണകാരണം. 24 ദിവസത്തെ ചികിത്സയ്ക്കുശേഷമാണ് ശശി മരിച്ചത്.

സംഭവം കണ്ട ദൃക്‌സാക്ഷികളുടെ മൊഴികളും മെഡിക്കൽ തെളിവുകളും പരിഗണിച്ചാണ് കോടതി പ്രതിയെ കുറ്റക്കാരനായി കണ്ടെത്തിയത്. ചികിത്സയ്ക്കിടെ ഉണ്ടായ പരുക്കുകളല്ല, പ്രതി ഏൽപ്പിച്ച മർദനമാണ് മരണകാരണമെന്നത് പ്രോസിക്യൂഷൻ തെളിയിച്ചു. കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 16 സാക്ഷികളെയും 47 രേഖകളും മൂന്ന് തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഡി.ജി. റെക്സ് ഹാജരായി.
JUST IN


  • 32 SECONDS AGO   ലോട്ടറി സമ്മാന ടിക്കറ്റിനെച്ചൊല്ലി തർക്കം; പിതാവിനെ കൊന്ന മകന് ജീവപര്യന്തം Latest News
      

         
    •   
         
    •   
        
       

  • 14 MINUTES AGO   ഹർദീപ് സിങ് പുരിക്ക് ക്ലീൻ ചിറ്റ്?; തെറ്റ് ചെയ്തിട്ടില്ലെന്ന് വിലയിരുത്തൽ Latest News
      

         
    •   
         
    •   
        
       

  • 30 MINUTES AGO   കൊൽക്കത്തയെ വിറപ്പിച്ച് ഭൂചലനം; ആളപായമില്ല Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Nedumangad Murder: A son who killed his father over a prize-winning lottery ticket has been sentenced to life rigorous imprisonment and a fine of ₹50,000 in Thiruvananthapuram. The court found Vinod guilty of murdering his 80-year-old father, Sasi, after a dispute at their home in Nedumangad.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
168431