search

ഇത്തരം സംഭാഷണങ്ങൾ ചാറ്റ് ജിപിടി പൊലീസിന് കൈമാറും: മുന്നറിയിപ്പ്

cy520520 1 hour(s) ago views 887
  

    



എഡ്മിന്റൻ ∙  കാനഡയിലെ ടംബ്ലർ റിഡ്ജ് സ്കൂളിൽ എട്ടുപേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിന് പിന്നാലെ ചാറ്റ് ജിപിടി (ChatGPT) നിർമാതാക്കളായ ഓപ്പൺ എഐ സുരക്ഷാ പ്രോട്ടോക്കോളുകളിൽ മാറ്റം വരുത്താൻ തീരുമാനിച്ചു. പ്രതിയായ ജെസ്സി വാൻ റൂട്ട്സെലർക്ക് ചാറ്റ് ജിപിടിയിൽ രണ്ടാമതൊരു അക്കൗണ്ട് കൂടി ഉണ്ടായിരുന്നതായി കമ്പനി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്.
What you should read next

  • ‘ബിഗ് ടിക്കറ്റ് സന്തോഷത്തിൽ സന്ധ്യ’: വിജയിച്ചത് വിശ്വസിച്ചത് വിഡിയോ കണ്ട് ഉറപ്പുവരുത്തിയ ശേഷം; മലയാളിയുൾപ്പെടെയുള്ള പ്രവാസികൾക്ക് സമ്മാനം Gulf News
      

         
    •   
         
    •   
        
       


അക്രമാസക്തമായ ഉള്ളടക്കം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഇയാളുടെ ആദ്യ അക്കൗണ്ട് കഴിഞ്ഞ ജൂണിൽ കമ്പനി നിരോധിച്ചിരുന്നു. എന്നാൽ നിരോധനം മറികടന്ന് ഇയാൾ മറ്റൊരു അക്കൗണ്ട് കൂടി ഉപയോഗിച്ചുവെന്ന് വെടിവെപ്പിന് ശേഷമാണ് കമ്പനി കണ്ടെത്തിയത്.

നേരത്തെ കൃത്യമായ സ്ഥലമോ സമയമോ വ്യക്തമാക്കിയുള്ള ഭീഷണികൾ മാത്രമേ പൊലീസിനെ അറിയിച്ചിരുന്നുള്ളൂവെങ്കിൽ, ഇനി മുതൽ അപകടകരമെന്ന് തോന്നുന്ന ഏത് സംഭാഷണത്തെക്കുറിച്ചും പൊലീസിനെ അറിയിക്കാൻ കമ്പനി തീരുമാനിച്ചു.

അപകടകാരികളായ ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാൻ കനേഡിയൻ പൊലീസുമായി ചേർന്ന് പ്രത്യേക സംവിധാനം ഒരുക്കും. മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയില്ലെങ്കിൽ എഐ ചാറ്റ്ബോട്ടുകളെ നിയന്ത്രിക്കുമെന്ന് കാനഡ സർക്കാർ മുന്നറിയിപ്പ് നൽകി. ADVERTISEMENT Go AD-FREE English Summary:
Following the deadly shooting at Tumbler Ridge School in Canada that left eight people dead, OpenAI — the maker of ChatGPT — has announced changes to its safety protocols.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
163912