search

ജി20: അടുത്തവർഷം ദക്ഷിണാഫ്രിക്കയെ വിളിക്കില്ലെന്ന് ട്രംപ്; അപമാനം അംഗീകരിക്കാനാവില്ലെന്ന് ദക്ഷിണാഫ്രിക്ക

deltin33 2025-11-28 06:21:14 views 881
  



വാഷിങ്ടൻ ∙ വരുന്ന വർഷം യുഎസ് അധ്യക്ഷതയിൽ ഫ്ലോറിഡയിൽ നടക്കുന്ന ജി20 ഉച്ചകോടിയിലേക്കു ദക്ഷിണാഫ്രിക്കയെ ക്ഷണിക്കില്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ദക്ഷിണാഫ്രിക്കയ്ക്ക് ജി20 അംഗത്വത്തിനു അർഹതയില്ലെന്നും ട്രംപ് പറഞ്ഞു. ദക്ഷിണാഫ്രിക്കയിൽ യൂറോപ്യൻ വംശജർക്കെതിരെ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുവെന്നും സർക്കാർ ഇത് അവഗണിക്കുകയാണെന്നുമാണ് ട്രംപിന്റെ ആരോപണം.

  • Also Read വൈറ്റ് ഹൗസിന് സമീപം വെടിവയ്പ്: അക്രമി അഫ്ഗാനിസ്ഥാനിൽ യുഎസ് സൈന്യത്തിനു വേണ്ടി പ്രവർത്തിച്ച വ്യക്‌തിയെന്ന് സിഐഎ   


അതേസമയം, 2026 ലെ ജി20 ഉച്ചകോടിയിൽ ദക്ഷിണാഫ്രിക്കയുടെ പങ്കാളിത്തത്തെ കുറിച്ച് ട്രംപ് നടത്തിയ പരാമർശത്തിൽ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയുടെ ഓഫിസ് ഖേദം പ്രകടിപ്പിച്ചു. ‘ദക്ഷിണാഫ്രിക്കയ്‌ക്ക് പിന്തുണ അറിയിച്ച് നിരവധി രാജ്യങ്ങൾ സന്ദേശം അയച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്ക ജി20 ഉച്ചകോടിയിൽ തുടർന്നും പങ്കെടുക്കും. എന്നാൽ ആഗോള വേദിയിൽ പങ്കെടുക്കാനുള്ള ദക്ഷിണാഫ്രിക്കയുടെ യോഗ്യതയെക്കുറിച്ച് മറ്റൊരു രാജ്യത്തുനിന്നുണ്ടാകുന്ന അപമാനങ്ങൾ അംഗീകരിക്കാനാവില്ല. പിന്തുണ നേടുന്നതിന് ദക്ഷിണാഫ്രിക്ക ഓരോ രാജ്യത്തെയും സമീപിച്ച് സമ്മർദം ചെലുത്തില്ല. ഉഭയകക്ഷി തലത്തിൽ, ഈ രാജ്യങ്ങളിൽ ചിലത് യുഎസുമായി ഒരുതരം വിഷമകരമായ അവസ്ഥയിലാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു.’ – റമഫോസയുടെ വക്‌താവ് അറിയിച്ചു.   

ജി20 ഉച്ചകോടിയിലേക്കു ദക്ഷിണാഫ്രിക്കയെ ക്ഷണിക്കണമെന്ന് ജർമനി ആവശ്യപ്പെട്ടു. തക്കതായ കാരണമില്ലാതെ ജി7, ജി20 പോലുള്ള കൂട്ടായ്മകളെ ചെറുതാക്കരുതെന്നും ജി20 ഉച്ചകോടിയിൽ ദക്ഷിണാഫ്രിക്കൻ സർക്കാരിനെ കൂടി ക്ഷണിക്കാൻ ട്രംപിനെ താൻ പ്രേരിപ്പിക്കാൻ ശ്രമിക്കുമെന്നും ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെസ് പറഞ്ഞു.
    

  • ‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
      

         
    •   
         
    •   
        
       
  • അവർ മൂന്നും കഴിഞ്ഞിട്ടു മാത്രം സഞ്ജുവിനു സാധ്യത; കാത്തിരുന്നിട്ട് കാര്യമുണ്ടോ? രോഹിതും കോലിയുമല്ല കാരണം; രാഹുൽ ക്യാപ്റ്റനായതിന്റെ ഉദ്ദേശ്യം വേറെ!
      

         
    •   
         
    •   
        
       
  • ‘പ്രായം’ കുറയും, ശരീരകാന്തിയും ലൈംഗിക ശേഷിയും കൂട്ടും; തൈലം പുരട്ടി കുളിച്ചാൽ ഗുണങ്ങളേറെ; ശാസ്ത്രീയമായ തേച്ചുകുളി എങ്ങനെ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


കഴിഞ്ഞയാഴ്ച ദക്ഷിണാഫ്രിക്കയിൽ നടന്ന ജി20 ഉച്ചകോടി യുഎസ് ബഹിഷ്കരിച്ചിരുന്നു. ഡിസംബർ ഒന്നിനാണ് യുഎസ് ദക്ഷിണാഫ്രിക്കയിൽനിന്ന് അധ്യക്ഷപദം ഒരു വർഷത്തേക്ക് ഏറ്റെടുക്കുക. ദക്ഷിണാഫ്രിക്കയിൽ ഉച്ചകോടിയുടെ സമാപനത്തിൽ അധ്യക്ഷപദം യുഎസിനു കൈമാറുന്ന ചടങ്ങ് നടന്നിരുന്നില്ല. English Summary:
Washington: Trump Excludes South Africa from Next G20 Summit, Cites Human Rights Concerns
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
460533

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com