നോയിഡ ∙ യുകെജി വിദ്യാർഥിയെ 7 മണിക്കൂറോളം സ്കൂൾ ബസിൽ ഒറ്റയ്ക്ക് പൂട്ടിയിട്ടു. നോയിഡയിലാണ് സംഭവം. ഇവിടെയുള്ള ഒരു സ്വകാര്യ സ്കൂളിലെ യുകെജി വിദ്യാർഥിയെ ജീവനക്കാരന്റെ അശ്രദ്ധ കാരണം മണിക്കൂറോളം പാർക്കിങ് ഏരിയയിൽ എത്തിച്ച ബസിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി. സ്കൂൾ വിട്ട് മണിക്കൂറുകൾ കഴിഞ്ഞിട്ടും കുട്ടി എത്താതിരുന്നതിനെ തുടർന്ന് രക്ഷിതാക്കൾ ആരംഭിച്ച അന്വേഷണത്തിലാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
What you should read next
- കൈക്കൂലി വാങ്ങി വീട്ടിൽ ഒളിപ്പിച്ചത് 4.27 കോടി; കബളിപ്പിക്കാൻ സർക്കാർ ഉദ്യോഗസ്ഥന്റെ ലളിത ജീവിതം Latest News
പതിവുപോലെ ഉച്ചകഴിഞ്ഞു സ്കൂളിൽനിന്നും വിദ്യാർഥികളുമായി പുറപ്പെട്ട ബസ് പാതിവഴിയിലെത്തിയപ്പോൾ വാഹനത്തിനു തകരാർ സംഭവിച്ചു. തുടർന്ന് മറ്റൊരു ബസ് കൊണ്ടുവന്ന് കുട്ടികളെ അതിലേക്ക് മാറ്റി. ഈ സമയം ഉറങ്ങിപ്പോയ യുകെജി വിദ്യാർഥിയെ വാഹനത്തിൽനിന്നും മാറ്റാൻ ജീവനക്കാർ ശ്രദ്ധിച്ചില്ല. തുടർന്ന് കേടായ ബസ് പാർക്കിങ് ഏരിയയിലേക്ക് മാറ്റി ഇടുകയായിരുന്നു. സ്കൂളിൽനിന്നും 25 കിലോമീറ്റർ അകലെയുള്ള പാർക്കിങ് ഗ്രൗണ്ടിലാണ് വാഹനം കിടന്നത്.
What you should read next
- ‘നടിയുമായി ബന്ധം, വിലക്കിയിട്ടും തുടർന്നു; മക്കൾക്കും അപമാനം’; വിജയ്ക്കെതിരെ സംഗീത Latest News
സ്കൂൾ വിട്ട് മണിക്കൂറുകൾ കഴിഞ്ഞിട്ടും കുട്ടിയെ കാണാതിരുന്ന രക്ഷിതാക്കൾ സ്കൂളുമായി ബന്ധപ്പെടുകയും പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെ സംശയിച്ച് കുട്ടിക്കുവേണ്ടി വിവിധ ഇടങ്ങളിൽ അന്വേഷണം ആരംഭിച്ചു. ഒടുവിൽ പൊലീസ് പാർക്കിങ് സ്ഥലത്തുനിന്നും കുട്ടിയെ കണ്ടെത്തി. ഭയന്നു വിറച്ച കുട്ടി ബസിന്റെ സീറ്റിനടിയിൽ ഒളിച്ചിരിക്കുകയായിരുന്നു.
Shocking negligence! #AmityInternationalSchool \“s UKG child was locked inside a school bus for nearly 7 hrs. Children were shifted to another vehicle but the careless staff left the sleeping child inside. @TheStatesmanLtd pic.twitter.com/hryz47HKsK— Shashikant Sharma (@MarwariPatrakar) February 26, 2026
(Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം x/MarwariPatrakar എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.) ADVERTISEMENT Go AD-FREE
JUST IN
-
1 MINUTE AGO സ്കൂൾ പരീക്ഷയ്ക്കിടെ പത്താം ക്ലാസ് വിദ്യാർഥിനി പ്രസവിച്ചു; ഒന്നുമറിഞ്ഞില്ലെന്ന് രക്ഷിതാക്കൾ Latest News
-
2 MINUTES AGO കൈക്കൂലി വാങ്ങി വീട്ടിൽ ഒളിപ്പിച്ചത് 4.27 കോടി; കബളിപ്പിക്കാൻ സർക്കാർ ഉദ്യോഗസ്ഥന്റെ ലളിത ജീവിതം Latest News
-
13 MINUTES AGO റോഡിനു കുറുകെ കാർ കയറ്റി പൊലീസ് ജീപ്പ് തടഞ്ഞു; 9 സിപിഎം പ്രവർത്തകർക്കെതിരെ കേസ് Latest News
VIEW MORE
English Summary:
School Bus Horror: UKG Student locked in a school bus for seven hours in Noida. |