വാഷിങ്‌ടൻ ∙ യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗികവസതിയായ വൈറ്റ് ഹൗസിനു സമീപം 2 സൈനികർക്കുനേരെ വെടിവച്ച റഹ്മാനുല്ല ലഖൻവാൾ (29) അഫ്ഗാൻ യുദ്ധകാലത്ത് യുഎസ് സൈന്യത്തിനു വേണ്ടി പ്രവർത്തിച്ച വ്യക്‌തിയാണെന്ന് സ്ഥിരീകരിച്ച് യു.എസ് ഇന്‍റലിജന്‍സ് ഏജന്‍സിയായ സിഐഎ. റഹ്മാനുല്ലയുടെ യുഎസ് സൈനിക ബന്ധം സിഐഎ ഡയറക്‌ടർ ജോൺ റാറ്റ്ക്ലിഫാണ് സ്‌ഥിരീകരിച്ചത്. അഫ്ഗാനിസ്‌ഥാനിൽ താലിബാനെതിരായ പോരാട്ടത്തിൽ യുഎസ് സൈന്യത്തെ സഹായിച്ച സ്വദേശികൾക്കു ബൈഡൻ ഭരണകൂടം നന്ദിസൂചകമായി കുടിയേറ്റ അവസരം നൽകിയ ‘ഓപ്പറേഷൻ അലൈസ് വെൽക്കം’ പദ്ധതിയിലൂടെ 2021 ലാണ് റഹ്മാനുല്ല ലഖൻവാൾ യുഎസിലെത്തിയത്.
- Also Read 25 ലക്ഷം കാട്ടുപൂച്ചകളെ കൊന്നൊടുക്കാൻ ന്യൂസിലാൻഡ്; തീരുമാനത്തിനു പിന്നിൽ...
‘താലിബാന്റെ ശക്‌തികേന്ദ്രമായ തെക്കൻ കാണ്ഡഹാർ പ്രവിശ്യയിലെ സിഐഎയുടെ പിന്തുണയുള്ള ഒരു യുണിറ്റ് ഉൾപ്പെടെ അഫ്ഗാനിസ്‌ഥാനിലെ നിരവധി യുഎസ് സർക്കാർ ഏജൻസികൾക്കായാണ് റഹ്മാനുല്ല പ്രവർത്തിച്ചത്. കാണ്ഡഹാറിലെ ഒരു പങ്കാളിത്ത സേനയിലെ അംഗമെന്ന നിലയിലായിരുന്നു റഹ്മാനുല്ലക്ക് ഏജൻസിയുമായുള്ള ബന്ധം. സംഘർഷഭരിതമായ ഒഴിപ്പിക്കലിന് തൊട്ടുപിന്നാലെ ഇത് അവസാനിക്കുകയും ചെയ്തു.’ – ജോൺ റാറ്റ്ക്ലിഫ് പറഞ്ഞു. വെടിവയ്പിനു പിന്നാലെ മറ്റു സൈനികർ കീഴടക്കിയ റഹ്മാനുല്ല പരുക്കുകളോടെ കസ്റ്റഡിയിലാണ്. ആക്രമണത്തെപ്പറ്റി ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഫ്ബിഐ) അന്വേഷണം ആരംഭിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് 2.15ന് (ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ 1) വൈറ്റ് ഹൗസിനു സമീപത്തെ മെട്രോ സ്റ്റേഷൻ പരിസരത്തു റോന്തു ചുറ്റുകയായിരുന്ന വെസ്റ്റ് വെർജീനിയ നാഷനൽ ഗാർഡ് അംഗങ്ങളായ സാറാ ബെക്ക്സ്ട്രോം (20), ആൻഡ്രൂ വൂൾഫ് (24) എന്നിവർക്കു നേരെയാണ് റഹ്മാനുല്ല വെടിയുതിർത്തത്. പ്രെട്രോളിങ് ജോലിയിലേക്ക് ഇരുവരെയും നിയോഗിച്ച് 24 മണിക്കൂറിനുള്ളിലാണ് വെടിയേറ്റതെന്ന് റിപ്പോർട്ടുകളുണ്ട്.
- ‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
- അവർ മൂന്നും കഴിഞ്ഞിട്ടു മാത്രം സഞ്ജുവിനു സാധ്യത; കാത്തിരുന്നിട്ട് കാര്യമുണ്ടോ? രോഹിതും കോലിയുമല്ല കാരണം; രാഹുൽ ക്യാപ്റ്റനായതിന്റെ ഉദ്ദേശ്യം വേറെ!
- ‘പ്രായം’ കുറയും, ശരീരകാന്തിയും ലൈംഗിക ശേഷിയും കൂട്ടും; തൈലം പുരട്ടി കുളിച്ചാൽ ഗുണങ്ങളേറെ; ശാസ്ത്രീയമായ തേച്ചുകുളി എങ്ങനെ?
MORE PREMIUM STORIES
English Summary:
White House Shooting: White House Shooting occurred near the White House, injuring two. The shooter, Rahmanullah Gakhnwal, is reportedly an Afghan national who previously worked with the US military in Afghanistan. |