വില്ലിങ്ടൺ∙ 2050ഓടെ രാജ്യത്തു നിന്ന് കാട്ടുപൂച്ചകളെ (Feral Cats) മുഴുവനായി കൊന്നൊടുക്കാനുള്ള തീരുമാനവുമായി ന്യൂസിലാൻഡ്. കാട്ടുപൂച്ചകൾ ജൈവവൈവിധ്യത്തിനു കനത്ത ഭീഷണിയാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. 25 ലക്ഷത്തോളം കാട്ടുപൂച്ചകളെ കൊല്ലേണ്ടിവരുമെന്നാണ് കണക്ക്.
- Also Read രക്ഷപ്പെടലോ ദയാവധമോ? എന്തു സംഭവിക്കും കാനഡയിൽ കുടുങ്ങിയ 30 ബെലൂഗകൾക്ക്
ന്യൂസിലാൻഡിന്റെ സവിശേഷമായ ജൈവവൈവിധ്യത്തെ സംരക്ഷിക്കുന്നതിനുള്ള ‘പ്രിഡേറ്റർ ഫ്രീ 2050’ പട്ടികയിൽ കാട്ടുപൂച്ചകളെ ഉൾപ്പെടുത്തിയതായി പരിസ്ഥിതി സംരക്ഷണ മന്ത്രി താമ പൊടാക പറഞ്ഞു. മറ്റ് ജീവികളെ വേട്ടയാടുന്നതു മൂലം ജൈവവൈവിധ്യത്തിന് വെല്ലുവിളിയാകുന്ന ജീവികളെ ഉൾപ്പെടുത്തിയതാണ് ‘പ്രിഡേറ്റർ ഫ്രീ 2050’ പട്ടിക. അതേസമയം, വളർത്തുപൂച്ചകളുടെ ഉടമകൾ ഭയക്കേണ്ടതില്ലെന്നു മന്ത്രി വ്യക്തമാക്കി.
- Also Read സ്വർണ കുപ്പായമിട്ടതുപോലെ ഒരു മരനായ; പശ്ചിമഘട്ടത്തിലെ അപൂർവകാഴ്ച
ന്യൂസിലാൻഡിന്റെ എല്ലാ ഭാഗങ്ങളിലും കാട്ടുപൂച്ചകളെ കണ്ടുവരുന്നുണ്ട്. പക്ഷികളെയും വവ്വാലുകളെയും പല്ലികളെയും പ്രാണികളെയും ഇവ വ്യാപകമായി വേട്ടയാടുന്നതാണ് ജൈവവൈവിധ്യത്തിനു ഭീഷണിയാകുന്നത്. ദ്വീപ് രാഷ്ട്രമായ ന്യൂസിലാൻഡ് മുമ്പും പ്രകൃതിസംരക്ഷണത്തിന്റെ ഭാഗമായി ഇത്തരത്തിൽ ജീവികളെ വൻതോതിൽ കൊന്നൊടുക്കിയിട്ടുണ്ട്. 2021ൽ പതിനായിരക്കണക്കിനു മയിലുകളെ കൊന്നിരുന്നു. വൻതോതിൽ കൃഷിനാശമുണ്ടാക്കിയതിനെ തുടർന്നായിരുന്നു ഇത്. മുമ്പ് മാനുകൾ പെരുകിയത് പ്രകൃതിസന്തുലിതാവസ്ഥ തെറ്റിച്ചപ്പോൾ ഇവയെയും വൻതോതിൽ കൊന്നൊടുക്കിയിരുന്നു.
- Also Read ‘റോളക്‌സ്’ ചരിഞ്ഞു; കോവൈ യെ വിറപ്പിച്ച കൊമ്പൻ
- ‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
- അവർ മൂന്നും കഴിഞ്ഞിട്ടു മാത്രം സഞ്ജുവിനു സാധ്യത; കാത്തിരുന്നിട്ട് കാര്യമുണ്ടോ? രോഹിതും കോലിയുമല്ല കാരണം; രാഹുൽ ക്യാപ്റ്റനായതിന്റെ ഉദ്ദേശ്യം വേറെ!
- ‘പ്രായം’ കുറയും, ശരീരകാന്തിയും ലൈംഗിക ശേഷിയും കൂട്ടും; തൈലം പുരട്ടി കുളിച്ചാൽ ഗുണങ്ങളേറെ; ശാസ്ത്രീയമായ തേച്ചുകുളി എങ്ങനെ?
MORE PREMIUM STORIES
(Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @XposeTrophyHunt എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.) English Summary:
New Zealand To Eradicate Feral Cats: New Zealand is aiming to eradicate feral cats by 2050 to protect its native biodiversity. This initiative is part of the \“Predator Free 2050\“ program and targets feral cats due to their detrimental impact on native species. The eradication plan does not affect pet cats. |