deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

യുക്രെയ്‌‌‌ൻ സർക്കാർ നിയമവിരുദ്ധം, ഭരണത്തിൽ തുടരാൻ അവകാശമില്ല; അവരുമായി കരാറിൽ ഏർപ്പെടുന്നത് അർഥശൂന്യം: പുട്ടിൻ

cy520520 2025-11-28 05:21:22 views 170

  



മോസ്കോ ∙ യുക്രെയ്‌‌നിലെ വൊളോഡിമിർ സെലെൻസ്കി സർക്കാർ നിയമവിരുദ്ധമാണെന്നും അവരുമായി ഏതെങ്കിലും കരാറുകളിൽ ഏർപ്പെടുന്നത് അർഥശൂന്യമാണെന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. കാലാവധി കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പ് നടത്താത്ത സെലെൻസ്കി സർക്കാരിന് ഭരണത്തിൽ തുടരാൻ അവകാശമില്ല. യുക്രെയ്‌‌നുമായി ഏതു കരാറിനും രാജ്യാന്തര സമൂഹത്തിന്റെ അംഗീകാരം ഉറപ്പാക്കേണ്ടത് പ്രധാനമാണ്. യുക്രെയ്‌‌നിലെ റഷ്യൻ നേട്ടങ്ങളെ രാജ്യാന്തര സമൂഹം അംഗീകരിക്കുകയും വേണമെന്നും പുട്ടിൻ പറഞ്ഞു. യുക്രെയ്‌ൻ സമാധാന ചർച്ചകളിൽ ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് റഷ്യയോട് പക്ഷപാതം കാണിക്കുന്നുവെന്ന വാദം അസംബന്ധമാണെന്ന് പുട്ടിൻ പ്രതികരിച്ചു.

  • Also Read ഇന്ത്യയ്ക്ക് കീഴിലുള്ള പ്രദേശങ്ങൾ ഉൾപ്പെടുത്തി നേപ്പാളിന്റെ 100 രൂപ നോട്ട്; അംഗീകരിക്കാനാകില്ലെന്ന് വിദേശകാര്യ മന്ത്രാലയം   


‘യുഎസും യുക്രെയ്‌‌നും ജനീവയിൽ ചർച്ച ചെയ്‌ത വ്യവസ്‌ഥകളുടെ പകർപ്പ് റഷ്യയ്‌ക്ക് കൈമാറിയിട്ടുണ്ട്. ഇരുരാജ്യങ്ങളും ചർച്ച ചെയ്‌ത സമാധാന ഉടമ്പടിയുടെ കരട് രൂപരേഖ യുക്രെയ്‌‌നിലെ സംഘർഷം അവസാനിപ്പിക്കാനുള്ള ഭാവിയിലെ കരാറുകൾക്ക് അടിസ്‌‌ഥാനമാക്കാമെന്ന് ഞങ്ങൾ സമ്മതിക്കുന്നു. അങ്ങനെയല്ലെങ്കിൽ റഷ്യ യുദ്ധം തുടരും. യുഎസ് റഷ്യയുടെ നിലപാട് കണക്കിലെടുക്കുന്നുണ്ട്. എന്നാൽ ഏതാനും കാര്യങ്ങളിൽ ഇനിയും ചർച്ച ആവശ്യമാണ്. യൂറോപ്പിനെ ആക്രമിക്കില്ലെന്ന് ഉറപ്പ് വേണമെങ്കിൽ ആ ഉറപ്പ് നൽകാൻ റഷ്യ തയാറാണ്. യുക്രെയ്‌ൻ സൈന്യം അവർ പിടിച്ചെടുത്ത പ്രദേശങ്ങളിൽ നിന്നു പിന്മാറിയാൽ യുദ്ധം അവസാനിക്കും. അവർ പിന്മാറിയില്ലെങ്കിൽ സായുധ മാർഗത്തിലൂടെ പിടിച്ചെടുക്കും. യുക്രെയ്‌‌നിൽ റഷ്യൻ സൈന്യം വേഗത്തിൽ മുന്നേറുകയാണ്.’ – പുട്ടിൻ പറഞ്ഞു.  English Summary:
Russia-Ukraine War: Putin\“s statement declares the Zelenskiy government in Ukraine illegitimate. He asserts that any agreements with them are meaningless without international recognition of Russia\“s gains and guarantees for peace, suggesting continued conflict until these conditions are met. The situation remains tense with Russia\“s military advances.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1210K

Credits

Forum Veteran

Credits
126130