ശ്രീനഗർ∙ ഭീകരപ്രവർത്തനങ്ങളിൽ പങ്കുള്ള 19 വയസ്സുകാരനെ ജമ്മു പൊലീസ് അറസ്റ്റ് ചെയ്തു. ജമ്മുവിലെ റിയാസി നിവാസിയെ ആണ് പൊലീസ് താമസസ്ഥലത്ത് നിന്നും പിടികൂടിയത്. ഓൺലൈൻ വഴിയായിരുന്നു തീവ്രവാദി സംഘടനകളുമായി ഇയാളുടെ ബന്ധം. യുവാവ് ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
- Also Read സ്ഥാനാർഥി ജയിലിലായായും പ്രചാരണം കൊഴുക്കണം; നിഷാദിനായി വമ്പൻ ചിത്രങ്ങളുമായി വോട്ട് തേടി ഡിവൈഎഫ്ഐ
പാക്കിസ്ഥാനിലും മറ്റ് വിദേശ രാജ്യങ്ങളിലും ഉള്ള തീവ്രവാദികളുടെ വിവിധ ഹാൻഡിലുകളുമായി ഇയാൾ മൊബൈൽ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. യുവാവിന്റെ കൈവശമുള്ള ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്ത് പരിശോധിച്ച് വരികയാണ്. വിശദമായ ചോദ്യം ചെയ്യലും സമഗ്ര അന്വേഷണവും നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു. English Summary:
19-Year-Old Arrested for Terrorist Activities in Jammu: The youth was in contact with militant groups online and was allegedly planning an attack. |