കോഴിക്കോട്∙ മെഡിക്കൽ കോളജിൽ ഏഴായിരത്തോളം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരച്ചടങ്ങുകള്‍ക്കായി ബന്ധുക്കൾക്ക് ഒരുക്കി നൽകിയ കോഴിശ്ശേരി പറമ്പിൽ വിൽഫ്രഡ് രാജ് കോഴിക്കോട് കോർപറേഷനിലെ നടക്കാവ് ഡിവിഷനിൽ മത്സരരംഗത്ത്. എൽഡിഎഫ് സ്ഥാനാർഥിയായാണ് വിൽഫ്രഡ് തിരഞ്ഞെടുപ്പിൽ രംഗത്തുള്ളത്. 31 വർഷത്തെ സർവീസിൽ ഒൻപതു വർഷമാണ് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതശരീരങ്ങൾ ഒരുക്കി നൽകുന്ന ജോലി വിൽഫ്രഡ് ചെയ്തത്. വടകരയിൽ വെട്ടേറ്റു മരിച്ച ആർഎംപി നേതാവ് ടി.പി.ചന്ദ്രശേഖരന്റേത് ഉൾപ്പെടെയുള്ള മൃതദേഹങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
7,159 മൃതദേഹങ്ങൾ തന്റെ സർവീസ് കാലയളവിൽ ഒരുക്കി ബന്ധുക്കൾക്കു കൈമാറിയിട്ടുണ്ടെന്ന് രാഷ്ട്രീയ ജനതാദൾ പാർട്ടിയെ പ്രതിനിധീകരിച്ച് ഇടതുമുന്നണിക്കായി മത്സരരംഗത്തുളള വിൽഫ്രഡ് പറയുന്നു. ബന്ധുക്കൾ അവസാനമായി കാണുന്ന ഉറ്റവരുടെ മുഖങ്ങളാണത്. അപകടത്തിലും മറ്റും പരുക്കേറ്റവരുടെ മൃതദേഹങ്ങളും ഇതിലുണ്ട്. അവ ബന്ധുക്കൾക്കു കാണാനാകും വിധം ഒരുക്കി നൽകാനായെന്നത് മറ്റൊരു തരത്തിൽ ഭാഗ്യമായാണ് കാണുന്നത്. ‘മോർച്ചറിയിലെ മേക്കപ്പ്മാൻ’ എന്നാണ് മെഡിക്കൽ കോളജിലെ ജോലിക്കിടെ വിളിപ്പേരു കിട്ടിയത്. അതിനെ ‘നാടിന്റെ മേക്കപ്പ്മാൻ’ എന്നാക്കി മാറ്റാനാണ് ഇത്തവണ മത്സരിക്കുന്നത്. വോട്ടു തേടി വീടുകളിലെത്തുമ്പോൾ ജനങ്ങളുടെ സ്നേഹം നിറഞ്ഞ ഇടപെടൽ വിജയത്തിന് ആത്മവിശ്വാസം ഉയർത്തുന്നതായും വിൽഫ്രഡ് പറഞ്ഞു.
- Also Read സ്ഥാനാർഥി ജയിലിലായായും പ്രചാരണം കൊഴുക്കണം; നിഷാദിനായി വമ്പൻ ചിത്രങ്ങളുമായി വോട്ട് തേടി ഡിവൈഎഫ്ഐ
അഗ്നിവേശ് എസ് ചെറോത്ത് (കോൺഗ്രസ്), പ്രവീൺ തളിയിൽ (ബിജെപി), രമണി തട്ടപ്പറമ്പിൽ (ആം ആദ്മി പാർട്ടി), ജിജിന കെ.എൽ, നബീൽ അഹമ്മദ് യു (ഇരുവരും സ്വതന്ത്രർ) എന്നിവരാണ് നടക്കാവിലെ മറ്റ് സ്ഥാനാർഥികൾ.
- അഗ്നിപർവതം പൊട്ടിയാൽ വിമാനങ്ങൾ നിലം പൊത്തുമോ? ഇത്യോപ്യയിൽ പൊട്ടിയാൽ ഇന്ത്യയിലെന്താണു പ്രശ്നം?
- നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
- ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
MORE PREMIUM STORIES
English Summary:
Wilfred Raj Contesting as LDF Candidate from Nadakkavu: He is known for preparing bodies for postmortem at Kozhikode Medical College. His work included preparing the body of TP Chandrasekharan, allowing relatives to see their loved ones one last time. |