search

‘സ്‌നേഹവും വിശ്വാസവും ഇല്ലെങ്കില്‍ അര്‍ഥമെന്താണ് ?’: പാന്‍ മസാല വ്യവസായി കമാൽ കിഷോറിന്റെ മരുമകൾ മരിച്ച നിലയിൽ

Chikheang 2025-11-27 05:51:01 views 803
  



ന്യൂഡല്‍ഹി ∙ പ്രമുഖ പാന്‍ മസാല വ്യവസായി കമാൽ കിഷോർ ചൗരസ്യയുടെ മരുമകൾ ദീപ്തി ചൗരസ്യ (40) വീട്ടില്‍ മരിച്ചനിലയില്‍. ഡല്‍ഹി വസന്ത് വിഹാറിലെ വീട്ടിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് നിഗമനം. കമല പസന്ത്, രാജശ്രീ തുടങ്ങിയ ബ്രാന്‍ഡുകളിലുള്ള പാന്‍ മസാല പുറത്തിറക്കുന്ന കമ്പനിയുടെ ഉടമയാണ് കമല്‍ കിഷോര്‍. ഇദ്ദേഹത്തിന്റെ മകന്‍ അര്‍പിതിന്റെ ഭാര്യയാണ് ദീപ്തി.  

  • Also Read കടുത്ത വൈറൽ പനി; റാപ്പർ വേടൻ തീവ്ര പരിചരണ വിഭാഗത്തിൽ, ദുബായിലെ സംഗീത പരിപാടി മാറ്റി   


കിടപ്പുമുറിയില്‍നിന്ന് ദീപ്തി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. മരണത്തില്‍ ആരും ഉത്തരവാദികളല്ലെന്നാണ് കുറിപ്പില്‍ പറയുന്നത്. അതേസമയം, ‘ഒരു ബന്ധത്തില്‍ സ്‌നേഹവും വിശ്വാസവും ഇല്ലെങ്കില്‍ ജീവിതത്തിന് അര്‍ഥമെന്താണ്’ എന്ന് കുറിപ്പിലുണ്ട്. ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങളാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം. വിശദമായ അന്വേഷണം ആരംഭിച്ചതായും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് പറഞ്ഞു.  2010ലാണ് ദീപ്തിയും അര്‍പിതും വിവാഹിതരായത്. ദമ്പതിമാര്‍ക്ക് 14 വയസ്സുള്ള മകനും അഞ്ചുവയസ്സുള്ള മകളുമുണ്ട്. English Summary:
Deepti Chaurasia\“s Death: Deepti Chaurasia\“s suicide has shocked the nation. The daughter-in-law of a pan masala business owner was found dead in Delhi. Police suspect domestic issues as the cause.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1510K

Credits

Forum Veteran

Credits
150249

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com