കൊച്ചി ∙ മലയാള മനോരമ ഒരുക്കുന്ന കലാ–സാഹിത്യ–സാംസ്കാരികോത്സവമായ ഹോർത്തൂസിന് നാളെ സുഭാഷ് പാർക്കിലും രാജേന്ദ്ര മൈതാനത്തുമായി തുടക്കമാകും. വിവിധ വിഷയങ്ങളിൽ 225 ലേറെ സെഷനുകളിലായി ലോകമെമ്പാടും നിന്നുള്ള നാനൂറിലേറെ പ്രതിഭകൾ സംവാദങ്ങളും സംഭാഷണങ്ങളുമായി നമുക്കു മുന്നിലെത്തും. സുഭാഷ് പാർക്കിലെയും രാജേന്ദ്ര മൈതാനത്തെയും 5 വേദികളിലായി നാളെ രാവിലെ 10 മുതൽ സെഷനുകൾ ആരംഭിക്കും.
- Also Read മുനമ്പത്തുകാര്‍ക്ക് ആശ്വാസം; അന്തിമ വിധി വരുന്നതുവരെ ഭൂനികുതി സ്വീകരിക്കാമെന്ന് ഹൈക്കോടതി
നാളെ വൈകിട്ട് ആറിന് മമ്മൂട്ടിയാണ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത്. ഉദ്ഘാടനച്ചടങ്ങിനു ശേഷം ‘മമ്മൂട്ടിക്കാതൽ’ ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഉണ്ടാകും. 30നു വൈകിട്ടു സമാപനച്ചടങ്ങിൽ നടൻ മോഹൻലാൽ മുഖ്യാതിഥിയാകും. ഹോർത്തൂസിന്റെ ആദരമുദ്രയായ ‘ഹാൾ ഓഫ് ഫെയിം’ പ്രഖ്യാപനവും അടുത്ത ഹോർത്തൂസിന്റെ വിളംബരവും മോഹൻലാൽ നിർവഹിക്കും.
- Also Read ‘കാലു കുത്തി നടക്കാൻ കഴിയുന്നിടത്തോളം കാലം ഈ ശീലം തുടരും; പദവിയുണ്ടെങ്കിലും ഇല്ലെങ്കിലും...’
കുട്ടികൾക്കായി പ്രത്യേക പവിലിയൻ, നടൻ റോഷൻ മാത്യു നയിക്കുന്ന അഭിനയ ശിൽപശാല, ബെർലിനാലെയിൽനിന്നുള്ള 9 ഹ്രസ്വചിത്രങ്ങൾ ഉൾപ്പെടുന്ന ഫിലിം ഫെസ്റ്റിവൽ, ഭാവിയിലെ ഭക്ഷണവിശേഷങ്ങളുമായി ഷെഫ് സ്റ്റുഡിയോ, മാപ് ദ് വൈൽഡ് ബോർഡ് ഗെയിം, വിഡിയോ ഗെയിം റൈറ്റിങ്, സുഭാഷ് പാർക്കിലെ പ്രകൃതിയെ വരയ്ക്കുന്ന നേച്ചർ ജേണലിങ്, പരമ്പരാഗത ഉൽപന്നങ്ങളുടെ പ്രദർശനമായ ഹോർത്തൂസ് ബസാർ തുടങ്ങിയ പരിപാടികളും നടക്കും. സാഹിത്യോത്സവങ്ങളുടെ ചരിത്രത്തിൽ ആദ്യമായി ഹ്യുമൻ ലൈബ്രറിയും ഹോർത്തൂസിന്റെ അരങ്ങിലെത്തും.
- അഗ്നിപർവതം പൊട്ടിയാൽ വിമാനങ്ങൾ നിലം പൊത്തുമോ? ഇത്യോപ്യയിൽ പൊട്ടിയാൽ ഇന്ത്യയിലെന്താണു പ്രശ്നം?
- നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
- ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
MORE PREMIUM STORIES
ഫ്രഞ്ച് നൃത്തവിരുന്ന് (ഫൈൻ ആർട്സ് ഹാൾ), ഉബുറോയ് നാടകാവതരണം (തേവര എസ്എച്ച് കോളജ്), ഇന്ത്യൻ ഓഷൻ ഫോക് ബാൻഡ് പ്രകടനം (ദർബാർ ഹാൾ ഗ്രൗണ്ട്), യേശുദാസിന് ആദരമർപ്പിക്കുന്ന ഗാനസന്ധ്യ (ദർബാർ ഹാൾ ഗ്രൗണ്ട്) എന്നിവയുൾപ്പെടെ ദിവസവും വൈകിട്ടു വിനോദപരിപാടികളുണ്ട്. English Summary:
Hortus Festival Kochi: Hortus Festival Kochi is a vibrant arts, literature, and culture festival organized by Malayala Manorama. This festival features over 225 sessions and 400 talents from around the world, offering a diverse range of activities including discussions, workshops, and performances. |