നടിയെ ആക്രമിച്ച കേസിൽ ഡിസംബർ 8ന് വിധി പറയുമെന്നത് ഇന്ന് പ്രധാന വാര്‍ത്തയായി. ഗായകൻ സുബീൻ ഗാർഗിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് അസം മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ നിർണായകമായി. ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് എ.വി ഗോവിന്ദന്റെ പ്രതികരണവും ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽനിന്നു വനിതാ ജീവനക്കാർ 66 ലക്ഷം തട്ടിയെടുത്തെന്ന ക്രൈബ്രാഞ്ച് കുറ്റപത്രവും ഇന്ന് പ്രധാന വാര്‍ത്തകളായി.
നടിയെ ആക്രമിച്ച കേസിൽ ഡിസംബർ 8ന് വിധി പറയും. കേസിൽ നടൻ ദിലീപ് എട്ടാം പ്രതിയാണ്. ക്വട്ടേഷൻ പ്രകാരം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണു കേസ്.
യുവജനങ്ങളുടെ ആരാധനാപാത്രമായ അസമീസ് ഗായകൻ സുബീൻ ഗാർഗിന്റെ (52) മരണം കൊലപാതകമെന്ന് അസം സർക്കാർ. മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ ഇക്കാര്യം നിയമസഭയെ അറിയിച്ചു.
- നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
- ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
- അശ്ലീലമില്ല, ക്ലീഷേ അല്ല, നായികയുടെ ഒരു ഭാവം കൊണ്ട് അടൂർ എല്ലാം പറഞ്ഞു: ദൃശ്യബിംബങ്ങളിലൂടെ സംവദിച്ച ‘സ്വയംവരം’
MORE PREMIUM STORIES
വിശ്വസിച്ച് ചുമതല ഏൽപിച്ചവർ പാർട്ടിയോട് നീതി പുലർത്തിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എൻ.വാസു ഉദ്യോഗസ്ഥനായിരുന്നു. എന്നാൽ, പത്മകുമാർ പാർട്ടി ചുമതല നൽകിയ ആളായിരുന്നു.
നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍നിന്നു വനിതാ ജീവനക്കാര്‍ തട്ടിയെടുത്തത് 66 ലക്ഷം രൂപയെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രം. സ്ഥാപനത്തിലെ മൂന്നു ജീവനക്കാരികളെയും ഒരു ജീവനക്കാരിയുടെ ഭര്‍ത്താവിനെയും പ്രതിചേര്‍ത്ത് കുറ്റപത്രം നല്‍കി.
ഇത്യോപ്യയിലെ ഹയ്‌ലി ഗുബ്ബി അഗ്നിപർവതം പൊട്ടിത്തെറിച്ചതിനെ തുടർന്നുള്ള പുകപടലം ഇന്ത്യൻ മേഖലയ്ക്കു നേരെ സഞ്ചരിക്കുന്നത് മണിക്കൂറിൽ 100 മുതൽ 120 വരെ കി.മീ വേഗത്തിൽ. English Summary:
Todays Recap: 25-11-2025 |