search

സ്വർണവില അൽപം താഴ്ന്നിറങ്ങി; പവൻ ഒന്നരലക്ഷം കടക്കുമെന്ന് പുത്തൻ പ്രവചനം, പിന്നാലെ ഇടിയും!

Chikheang 1 hour(s) ago views 420
  



സ്വർണവില കേരളത്തിൽ രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് ഇന്ന് രാവിലെ അൽപം പിന്നോട്ടിറങ്ങി. ഗ്രാമിന് 20 രൂപ താഴ്ന്ന് വില 14,820 രൂപയായി. 160 രൂപ കുറഞ്ഞ് 1,18,560 രൂപയാണ് പവൻവില. ഔൺസിന് 5,207.88 ഡോളറിൽ നിന്ന് രാജ്യാന്തരവില 5,193 ഡോളറിലേക്ക് താഴ്ന്ന പശ്ചാത്തലത്തിലാണ് കേരളത്തിലും വിലകുറഞ്ഞത്. ലാഭമെടുപ്പ് സമ്മർദമാണ് രാജ്യാന്തരവിലയിലെ ഇടിവിന് കാരണം.
ALSO READ



അതേസമയം, പ്രമുഖ രാജ്യാന്തര ധനകാര്യസ്ഥാപനങ്ങൾ സ്വർണവിലയുടെ ‘ഭാവി’ സംബന്ധിച്ച പുത്തൻ പ്രവചനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. 2026 അവസാനത്തോടെ രാജ്യാന്തരവില ഔൺസിന് 6,300 ഡോളറിൽ എത്തുമെന്നാണ് ജെപി മോർഗന്റെ പ്രവചനം. എന്നുവച്ചാൽ, കേരളത്തിൽ വില രൂപ-ഡോളർ വിനിമയനിരക്കും മറ്റ് രാജ്യാന്തര ഘടകങ്ങളും കൂടി വിലയിരുത്തുമ്പോൾ പവന് 1.50 ലക്ഷം രൂപ കടക്കാം. നികുതിയും പണിക്കൂലിയും കൂട്ടാതെയാണിത്.

ഗോൾഡ്മാൻ സാക്സ് വിലയിരുത്തുന്നത് 2026 അവസാനത്തോടെ വില 5,400 ഡോളറിൽ എത്തുമെന്നാണ്. ജെപി മോർഗൻ പ്രവചിക്കുന്നതുപോലെ വമ്പൻ മുന്നേറ്റത്തിന് സാധ്യത വിരളം. ഭൗമരാഷ്ട്രീയ സംഘർഷങ്ങളും രാജ്യാന്തര സമ്പദ്മേഖലയിലെ ചലനങ്ങളും സ്വർണത്തിന് വൻ ഡിമാൻഡ് നൽകുമെന്നും ഇതാണ് വിലവർധനയ്ക്ക് വഴിയൊരുക്കുകയെന്നും ധനകാര്യ സ്ഥാപനങ്ങൾ‌ പറയുന്നു.
ALSO READ



അതേസമയം, 2026ന് ശേഷം ദീർഘകാലം പരിഗണിക്കുമ്പോൾ സ്വർണവില തിരികെ 4,500 ഡോളറിലേക്ക് ഇടിയുമെന്നും ജെപി മോർഗൻ പ്രവചിക്കുന്നു. അതായത് കേരളത്തിലെ സ്വർണവിലയിലും ദീർഘകാലാടിസ്ഥാനത്തിൽ കുറവുണ്ടാം. ഇവയെല്ലാം നിഗമനങ്ങൾ മാത്രമാണ്. അതത് കാലത്തെ ആഗോള സമ്പദ്ചലനങ്ങൾക്ക് അനുസരിച്ച് വില മാറിമറിയാം. ADVERTISEMENT Go AD-FREE

കേരളത്തിൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഇന്ന് രാവിലെ ഗ്രാമിന് 15 രൂപ കുറഞ്ഞ് 12,240 രൂപയായി. വെള്ളിക്ക് വില മാറിയില്ല; ഗ്രാമിന് 185 രൂപ. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) 18 കാരറ്റ് സ്വർണത്തിന് നൽകിയ വില 15 രൂപ താഴ്ത്തി 12,175 രൂപയാണ്. വെള്ളിക്ക് 285 രൂപതന്നെ.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business ADVERTISEMENT Go AD-FREE

സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ: www.manoramaonline.com/business/commodity-market-prices-live-updates English Summary:
Gold price Live: Gold price fall in Kerala today, while silver price remains unchanged. Why is gold price falling? Will Kerala’s gold price hit ₹1.50 lakh per pavan by 2026?
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
168156