കണ്ണൂർ ∙ കൊല്ലെടാ എന്ന് ആക്രോശിച്ചുകൊണ്ട് കെഎസ്‌യു പ്രവർത്തകർ മന്ത്രി വീണാ ജോർജിനു നേരെ ചാടിവീണെന്ന് എഫ്ഐആർ. മന്ത്രിയുടെ സുരക്ഷാ ജീവനക്കാരൻ കൊല്ലം കൊട്ടാരക്കര താമരക്കാടി അനീഷ് ഭവനിൽ എം.എസ്. അഭിലാഷിന്റെ പരാതിയിൽ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പൊലീസാണ് കേസെടുത്തത്.
കരിങ്കൊടി കാണിച്ചും മന്ത്രിക്കെതിരേ മുദ്രാവാക്യം വിളിച്ചും കൊല്ലെടാ എന്ന് ആക്രോശിച്ചും എന്തോ ആയുധം ഉപയോഗിച്ച് അഞ്ച് കെഎസ്‌യു പ്രവർത്തകർ ആരോഗ്യമന്ത്രി വീണാ ജോർജിനു നേരേ ചാടിവീണ് കഴുത്തിന് ആക്രമിച്ചതായാണ് എഫ്ഐആറിൽ പറയുന്നത്. തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരൻ അഭിലാഷിനെ (38) കൈകൊണ്ട് ഇടിച്ച് പരുക്കേൽപ്പിച്ചെന്നും രണ്ടുപേരുടെയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
What you should read next
- Live വീണാ ജോർജിനെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങളില്ല; സിസിടിവി പരിശോധിച്ച് ആർപിഎഫ് Latest News
കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ (28), ഖജാൻജി വി.വി. അക്ഷയ് മാട്ടൂൽ (24), മാടായി വാടിക്കൽ സി.എച്ച് ഹൗസിൽ സി.എച്ച്. മുബാസ് (26), വടകര മുള്ളേരി വീട്ടിൽ ബിഥുൽ ബാലൻ (23), മാടായി ബീച്ച് റോഡിൽ ഡി.വി. ഹൗസിൽ അഹമ്മദ് യാസിൻ (22) എന്നിവർക്കെതിരേയാണ് വധശ്രമത്തിന് ഉൾപ്പെടെ കേസ് റജിസ്റ്റർ ചെയ്തത്. ഗൺമാന്റെയും മന്ത്രിയുടെയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും റെയിൽവേ സ്റ്റേഷൻ പരിസരത്ത് അതിക്രമിച്ചുകയറി പ്രശ്നങ്ങൾ ഉണ്ടാക്കിയതിനും പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമുള്ള വകുപ്പുകളും റെയിൽവേ നിയമ പ്രകാരവുമാണ് കേസെടുത്തത്.
What you should read next
- ‘ഭീരുക്കൾ അവരോട് ഒന്നുകൂടി വരാൻ പറയൂ’; 1ാം പ്ലാറ്റ്ഫോമിൽ പ്രതിഷേധം, 3ൽ പരുക്കായി! Latest News
റെയിൽവേ പൊലീസ് സിസിടി ദൃശ്യങ്ങളും മറ്റ് വിഡിയോ ദൃശ്യങ്ങളും പരിശോധിച്ചെങ്കിലും കെഎസ്‌യു പ്രവർത്തകർ മന്ത്രിയെ ആക്രമിച്ചതായി കാണാൻ സാധിച്ചിട്ടില്ല. അതിനാൽ എങ്ങനെയാണ് മന്ത്രിക്ക് പരുക്കേറ്റതെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. കൂടുതൽ തെളിവുകളും ദൃശ്യങ്ങളും ശേഖരിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ADVERTISEMENT Go AD-FREE
JUST IN
-
3 MINUTES AGO വർഷങ്ങൾ നീണ്ട പഠനം, പരിശോധന; നാർളം ബ്ലോക്ക് ബോക്സൈറ്റ് ഖനനത്തിനു ടെൻഡർ: ഖനനം 82.15 ഹെക്ടർ സ്ഥലത്ത് Kasargod
-
4 MINUTES AGO Live സ്വർണവില അൽപം താഴ്ന്നിറങ്ങി; പവൻ ഒന്നരലക്ഷം കടക്കുമെന്ന് പുത്തൻ പ്രവചനം, പിന്നാലെ ഇടിയും! Commodity
-
8 MINUTES AGO ‘കൊല്ലെടാ എന്ന് ആക്രോശിച്ചു, മന്ത്രിക്കുനേരെ ആയുധം ഉപയോഗിച്ചു’: എഫ്ഐആർ Latest News
VIEW MORE
English Summary:
FIR states KSU workers attacked Health Minister Veena George and her security personnel. They shouted slogans, showed black flags, and assaulted the minister\“s security personnel, causing injuries |
|