മലപ്പുറം ∙ പി.വി.അൻവർ അടുത്ത തിരഞ്ഞെടുപ്പിനു മുൻപ് യുഡിഎഫിന്റെ അസോഷ്യേറ്റ് അംഗമാകുമെന്നാണ് പ്രതീക്ഷയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. തദ്ദേശ തിരഞ്ഞെടുപ്പിൽ അൻവർ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിനു ശേഷം അദ്ദേഹം അടക്കമുള്ള കൂടുതൽ കക്ഷികളെ യുഡിഎഫിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കും. പായസത്തിൽ മധുരം എത്ര കൂടിയാലും കുഴപ്പമില്ല എന്നും അദ്ദേഹം പറഞ്ഞു.
- Also Read ‘അൻവറിന്റെ സ്വത്തിൽ 50 കോടി രൂപയുടെ വർധന; തൃപ്തികരമായ വിശദീകരണമില്ല’; ഇ.ഡി റെയ്ഡ് ആറിടങ്ങളിൽ
അൻവറിനെതിരായ ഇ.ഡി അന്വേഷണത്തിൽ രാഷ്ട്രീയ ഗൂഡാലോചന സംശയിക്കുന്നു. അതിനെ നേരിടാനുള്ള പ്രതിരോധ ശേഷി അദ്ദേഹത്തിനുണ്ട് എന്നും മലപ്പുറം പ്രസ് ക്ലബ് മീറ്റ് ദ് പ്രസ് പരിപാടിയിൽ പങ്കെടുത്തു കൊണ്ട് സണ്ണി ജോസഫ് പറഞ്ഞു. English Summary:
Sunny Joseph on P.V. Anwar\“s Potential UDF Membership: Kerala politics is experiencing dynamic shifts with KPCC President Sunny Joseph\“s comments on P.V. Anwar potentially joining UDF before the next election. |