deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

2026ലെ പ്രതീക്ഷിത ഒഴിവുകള്‍ പിഎസ്‌സിയില്‍ റിപ്പോര്‍ട്ട് ചെയ്യണം; റാങ്ക് ലിസ്റ്റ് നിലവിലുള്ള തസ്തികയിൽ താൽക്കാലിക നിയമനം പാടില്ല

Chikheang Yesterday 18:21 views 149

  



തിരുവനന്തപുരം∙ 2026 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ വിവിധ തസ്തികകളില്‍ ഉണ്ടാകുവാന്‍ സാധ്യതയുള്ള പ്രതീക്ഷിത ഒഴിവുകള്‍ പിഎസ്‌സിയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ്. പിഎസ്​സി മുഖേന നികത്തപ്പെടേണ്ട ഒഴിവുകള്‍ ഡിസംബര്‍ 26നകം റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് സര്‍ക്കുലര്‍. ഒഴിവുകള്‍ പ്രതീക്ഷിക്കുന്നില്ല എങ്കില്‍ \“ഒഴിവുകള്‍ ഇല്ല\“ എന്നും അറിയിക്കണം. പിഎസ്​സിക്ക് റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഡിസംബര്‍ 30നകം സെക്രട്ടേറിയറ്റിലെ ബന്ധപ്പെട്ട ഭരണ വകുപ്പിനും ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര (അഡ്മിനിസ്‌ട്രേറ്റീവ് വിജിലന്‍സ് സെല്‍) വകുപ്പിനും റിപ്പോര്‍ട്ട് ചെയ്യണമെന്നും ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.  

  • Also Read നീറ്റ് പിജി റിപ്പോർട്ടിങ്, പിഎസ്‍സി പരീക്ഷ: ത‍ീയതികൾ ഒന്ന്; എങ്ങനെ എഴുതുമെന്ന് ആശങ്ക   


ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതു സംബന്ധിച്ച പ്രധാന നിര്‍ദേശങ്ങള്‍:

∙ഒരു റാങ്ക് ലിസ്റ്റ് നിലവിലുള്ളപ്പോള്‍ ഉണ്ടാകുന്ന പിഎസ്​സി മുഖേന നികത്തേണ്ട എല്ലാ ഒഴിവുകളും ബന്ധപ്പെട്ട റാങ്ക് ലിസ്റ്റില്‍ നിന്നുതന്നെ നികത്തണം.
∙നിയമന ഉത്തരവ് ലഭിച്ച ഉദ്യോഗാര്‍ഥികള്‍ ജോലിയില്‍ പ്രവേശിക്കാത്തതു മൂലമുള്ള എന്‍ജെഡി ഒഴിവുകളെല്ലാം നിശ്ചിത പ്രവേശന സമയം കഴിഞ്ഞ ഉടന്‍ പിഎസ്​സിക്ക് റിപ്പോര്‍ട്ട് ചെയ്യണം. എന്‍ജെഡി ഒഴിവ് റിപ്പോര്‍ട്ട് ചെയ്യുന്നതിനു മുന്‍പ് പ്രവേശന സമയം ദീര്‍ഘിപ്പിക്കുവാനുള്ള അപേക്ഷകളൊന്നും വകുപ്പിന്റെ/സര്‍ക്കാരിന്റെ പരിഗണനയില്‍ നിലവിലില്ലെന്ന് നിയമനാധികാരി ഉറപ്പു വരുത്തണം.

  • Also Read അന്ന് നെഹ്റു ചോദിച്ചു, എന്തുകൊണ്ട് ഈ പാത നിർമിക്കാൻ വൈകി? ആ സ്വപ്നം പൂർത്തിയായി അര നൂറ്റാണ്ട്; ക്രോസിങ്ങിൽ കിടന്ന ‘കോട്ടയം പാത’   


∙എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയുള്ള നിയമനം, ദിവസക്കൂലി/കരാര്‍ നിയമനം മുതലായ താല്‍ക്കാലിക നിയമന രീതികളൊന്നും പിഎസ്​സി റാങ്ക് ലിസ്റ്റ് നിലവിലുള്ള ഒരു തസ്തികയിലും അവലംബിക്കാന്‍ പാടില്ല.
∙പിഎസ്സിയുടെ ഇ-വേക്കന്‍സി സോഫ്റ്റ്​വെയര്‍ മുഖേനയാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത്. റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകളുടെ വിവരം കൃത്യമാണ് എന്ന് വകുപ്പധ്യക്ഷന്‍മാര്‍/നിയമനാധികാരികള്‍ ഉറപ്പു വരുത്തണം.
∙സംസ്ഥാനതല റിക്രൂട്‌മെന്റുകള്‍ നടക്കുന്ന തസ്തികകളില്‍ പ്രതീക്ഷിത ഒഴിവ് റിപ്പോര്‍ട്ട് ചെയ്യേണ്ടത് ബന്ധപ്പെട്ട വകുപ്പ് അധ്യക്ഷനായിരിക്കണം.
    

  • നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
      

         
    •   
         
    •   
        
       
  • ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
      

         
    •   
         
    •   
        
       
  • അശ്ലീലമില്ല, ക്ലീഷേ അല്ല, നായികയുടെ ഒരു ഭാവം കൊണ്ട് അടൂർ എല്ലാം പറഞ്ഞു: ദൃശ്യബിംബങ്ങളിലൂടെ സംവദിച്ച ‘സ്വയംവരം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


∙ജില്ലാതല റിക്രൂട്‌മെന്റ് നടക്കുന്ന തസ്തികയില്‍ നിന്ന് സ്ഥാനക്കയറ്റം ലഭിച്ച ഒരു ഉദ്യോഗസ്ഥന്‍ വിരമിക്കുമ്പോള്‍ ഏതു ജില്ലയിലാണ് എന്‍ട്രി കേഡര്‍ തസ്തികയില്‍ ഒഴിവുണ്ടാകുക എന്നത് സീനിയോറിറ്റി ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കണം. ഇക്കാര്യം വകുപ്പ് തലവന്‍ ജില്ലാ ഓഫിസറെ അറിയിക്കണം. ജില്ലാ ഓഫിസര്‍ അതു പിഎസ്​സിയെ അറിയിക്കണം.
∙പ്രതീക്ഷിത ഒഴിവുകള്‍ കണക്കാക്കുമ്പോള്‍ സ്‌പെഷല്‍ റൂള്‍സ് പ്രകാരം അനുവദനീയമായ തസ്തികമാറ്റ നിയമനം, അന്തര്‍ ജില്ലാ/അന്തര്‍ വകുപ്പ് സ്ഥലംമാറ്റം, ആശ്രിത നിയമനം, മറ്റു നിയമനങ്ങള്‍ എന്നിവയ്ക്കായി ഒഴിവുകള്‍ കണക്കാക്കി നീക്കി വയ്ക്കണം.

∙ഒരിക്കല്‍ പിഎസ്​സിക്ക് റിപ്പോര്‍ട്ട് ചെയ്ത ഒഴിവ് റദ്ദാക്കാനോ കുറവു വരുത്താനോ കഴിയില്ല എന്നതിനാല്‍ ഒഴിവ് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ നിയമനാധികാരികള്‍ ജാഗ്രത പുലര്‍ത്തണം. ഒഴിവ് നിലവില്‍ വരുന്ന തീയതി കൃത്യമായി രേഖപ്പെടുത്തണം. പിഎസ്​സിക്ക് റിപ്പോര്‍ട്ട് ചെയ്ത ഒഴിവ് ഉദ്യോഗക്കയറ്റം/സ്ഥലംമാറ്റം എന്നിവയിലൂടെ നികത്താന്‍ പാടില്ല.
∙പ്രതീക്ഷിത ഒഴിവുകള്‍ പിഎസ്​സിക്ക് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ സ്‌പെഷല്‍ റിക്രൂട്‌മെന്റിനായി റിസര്‍വ് ചെയ്തവയും ജനറല്‍ റിക്രൂട്‌മെന്റിനുള്ള ഒഴിവുകളും പ്രത്യേകമായി തരം തിരിച്ച് റിപ്പോര്‍ട്ട് ചെയ്യണം.

∙ആറു മാസമോ അതിലധികമോ ദൈര്‍ഘ്യമുള്ള അവധി ഒഴിവുകള്‍, അന്യത്ര സേവന ഒഴിവുകള്‍ എന്നിവ പ്രതീക്ഷിത ഒഴിവുകളായി കണക്കാക്കി പിഎസ്​സിക്ക് റിപ്പോര്‍ട്ട് ചെയ്യണം. 3 മുതല്‍ 6 മാസം വരെയുള്ള അവധി ഒഴിവ് ദീര്‍ഘകാലം നിലനില്‍ക്കാനും പുതിയ ഒഴിവ് അക്കാലയളവില്‍ ഉണ്ടാകുവാനും സാധ്യതയുണ്ടെങ്കില്‍ അങ്ങനെയുള്ള ഒഴിവും റിപ്പോര്‍ട്ട് ചെയ്യണം.
∙പ്രത്യേക റാങ്ക് ലിസ്റ്റുകളില്‍ നിന്നു നിയമനം നടത്തുന്നതും കേഡര്‍ സ്ട്രങ്ത് വളരെ കുറവുള്ളതുമായ തസ്തികകളില്‍ 6 മാസമോ അതിലധികമോ ദൈര്‍ഘ്യമുള്ള അവധി ഒഴിവുകള്‍, അന്യത്ര സേവന ഒഴിവുകൾ എന്നിവയ്ക്ക് ആനുപാതികമായി പുതിയ ഒഴിവുകള്‍ അക്കാലയളവില്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ടെങ്കില്‍ മാത്രം ഈ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മതി.

∙ആറു മാസം ദൈര്‍ഘ്യമുള്ള പ്രസവാവധി ഒഴിവ് പിഎസ്​സിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ല. ഈ ഒഴിവ് 6 മാസത്തിലധികം നിലനില്‍ക്കാനും പുതിയ ഒഴിവ് അക്കാലയളവില്‍ ഉണ്ടാകുവാനും സാധ്യതയുണ്ടെങ്കില്‍ ഈ ഒഴിവ് റിപ്പോര്‍ട്ട് ചെയ്യണം.
∙വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍/ഡ്രൈവര്‍ കം ഓഫിസ് അറ്റന്‍ഡന്റ് തസ്തികയില്‍ 2026 കലണ്ടര്‍ വര്‍ഷത്തില്‍ ഉണ്ടാകുന്ന പ്രതീക്ഷിത ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ല. അവ യഥാര്‍ഥ ഒഴിവുകള്‍ ആകുന്ന മുറയ്ക്ക് 2024 മാര്‍ച്ച് 19ലെ സര്‍ക്കുലര്‍ വ്യവസ്ഥകള്‍ പാലിച്ച് റിപ്പോര്‍ട്ട് ചെയ്താല്‍ മതി. English Summary:
Kerala PSC Vacancy Reporting Mandatory: Kerala PSC Vacancy 2026 reporting is now mandatory. All departments must report anticipated vacancies for various positions to the PSC by December 26th, and failure to comply will result in strict action, according to the Department of Administrative Reforms.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1210K

Credits

Forum Veteran

Credits
128212