കൊച്ചി∙ എറണാകുളം നോർത്ത് റെയിൽവേ സ്‌റ്റേഷനിൽ കാസർകോട് സ്വദേശിനിയെ അപമാനിച്ചെന്ന കേസിൽ തിരുവനന്തപുരം കീഴാരൂർ മാന്നാംകോണം എസ്. സജീവിനെ (30) റെയിൽവേ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ശനിയാഴ്ച വൈകിട്ട് 3നായിരുന്നു സംഭവം. പുണെ– കന്യാകുമാരി എക്‌സ്‌പ്രസിൽ തൃശൂരിലേക്കു പോകാനെത്തിയ യുവതിയെയാണു പ്രതി ഉപദ്രവിച്ചത്. യുവതി ബഹളം വച്ചതോടെ കടന്നുകളയാൻ ശ്രമിച്ച പ്രതിയെ റെയിൽവേ പൊലീസ് പിടികൂടുകയായിരുന്നു. കുറ്റകൃത്യത്തിന്റെ വിഡിയോ അടക്കം യുവതി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
ട്രെയിനിൽ നിന്ന് ഇറങ്ങുകയായിരുന്ന സജീവ് യുവതിയെ സ്പർശിച്ചതായാണ് പരാതി. യുവതി ഉടൻ തന്നെ അയാളുടെ കയ്യിൽ പിടിച്ച് നിർത്താൻ ശ്രമിച്ചു. എന്നാൽ പ്രതി പ്ലാറ്റ്‌ഫോമിലൂടെ ഓടിരക്ഷപ്പെടുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ശനിയാഴ്ച തന്നെ സജീവിനെ അറസ്റ്റ് ചെയ്തുവെന്ന് റെയിൽവേ പോലീസ് വ്യക്തമാക്കി. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 74, സെക്ഷൻ 75(1)(i) എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സജീവിനെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. English Summary:
Ernakulam railway station harassment: A man named S. Sajeev was arrested for harassing a woman at Ernakulam North Railway Station. The accused has been remanded to judicial custody, and further investigation is underway. |