search

‘ഞങ്ങൾ നിങ്ങളെ കൊല്ലേണ്ടി വരും’: തട്ടിക്കളയുമെന്ന് സ്വതന്ത്ര സ്ഥാനാർഥിയോട് സിപിഎം ലോക്കൽ സെക്രട്ടറിയുടെ ഭീഷണി

cy520520 2025-11-24 12:21:13 views 635
  

    



അഗളി (പാലക്കാട്)∙ സിപിഎമ്മിനോട് പിണങ്ങി സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന മുൻ ഏരിയ സെക്രട്ടറിയെ ‘തട്ടിക്കളയുമെന്ന് ’ സിപിഎം ലോക്കൽ സെക്രട്ടറിയുടെ ഭീഷണി. അഗളി പഞ്ചായത്തിൽ പതിനെട്ടാം വാർഡ് ഒമ്മലയിൽ സ്വതന്ത്രനായി മത്സരിക്കുന്ന വി.ആർ.രാമകൃഷ്ണനെ സിപിഎം അഗളി ലോക്കൽ സെക്രട്ടറി എൻ.എസ്.ജംഷീറാണ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ രാമകൃഷ്ണൻ പൊലീസിൽ പരാതി നൽകി.      

പാർട്ടിയിൽ വി.എസ്.അച്യുതാനന്ദനെ അനുകൂലിക്കുന്നയാളായിരുന്നു രാമകൃഷ്ണൻ. 7 വർഷം മുൻപ് പാർട്ടിയിൽ നിന്ന് അച്ചടക്കനടപടി നേരിട്ട ഇദ്ദേഹം സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകിയിരുന്നു. ശനിയാഴ്ച വൈകിട്ട് രാമകൃഷ്ണനെ ഫോണിൽ വിളിച്ച ജംഷീർ മത്സരത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടു. നിരാകരിച്ച രാമകൃഷ്ണനോട് ‘ഞങ്ങൾ നിങ്ങളെ കൊല്ലേണ്ടി വരുമെന്ന്’ പറയുന്നതു കേൾക്കാം. നിങ്ങൾ എന്നെ എന്തുചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന ചോദ്യത്തിന് തട്ടിക്കളയാനാണു തീരുമാനമെന്നു ജംഷീർ പറയുന്നു. ഇത്രയും ഭാഗമാണ് ആദ്യം പുറത്തുവന്നതെങ്കിലും 8 മിനിറ്റിലേറെ ദൈർഘ്യമുള്ള പൂർണ സംഭാഷണത്തിൽ ഇരുവരും തമ്മിലുള്ള സൗഹൃദവും പാർട്ടിക്കകത്തുണ്ടായിരുന്ന പ്രശ്‌നങ്ങളും പങ്കുവയ്ക്കുന്നുണ്ട്.

  • Also Read ‘പിന്‍വലിച്ചില്ലെങ്കിൽ തട്ടിക്കളയും’; പത്രിക പിൻവലിക്കാന്‍ ഭീഷണി, മുൻ ഏരിയ സെക്രട്ടറിക്കെതിരെ സിപിഎം ലോക്കൽ സെക്രട്ടറി   


ലോക്കൽ സെക്രട്ടറി ജംഷീറിന്റെ ഫോൺ സംഭാഷണം ഇരുവരും തമ്മിലുള്ള ദീർഘകാല ബന്ധത്തിന്റെയും സൗഹൃദത്തിന്റെയും അടിസ്ഥാനത്തിലായിരുന്നുവെന്നും പദപ്രയോഗങ്ങളിൽ തെറ്റുപറ്റിയെന്നും സിപിഎം അട്ടപ്പാടി ഏരിയ സെക്രട്ടറി എ.പരമേശ്വരൻ പറഞ്ഞു. ഇതുപോലൊരു വാചകം സിപിഎം നേതാക്കളിൽ നിന്നു വരാൻ പാടില്ലാത്തതാണ്. തിരഞ്ഞെടുപ്പുകാലത്ത് ഇത്തരം കാര്യങ്ങളിൽ നേതാക്കൾ ജാഗ്രത പാലിക്കണം .വിഷയത്തെക്കുറിച്ചു കൂടുതൽ അറിയില്ലെന്നും വസ്തുത പരിശേ‍ാധിക്കുമെന്നും ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ്ബാബു പറഞ്ഞു. എൽഡിഎഫ് അഗളി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ കൂടിയാണ് ജംഷീർ.
    

  • ‘ഡീയസ് ഈറെ’യിൽ പ്രണവ് കണ്ട ആ കാഴ്ച സത്യമാണോ? മരിച്ച സഹോദരിയോടൊപ്പം അയാൾ കഴിഞ്ഞത് 6 മാസം
      

         
    •   
         
    •   
        
       
  • ഓരോ രണ്ടര മണിക്കൂറിലും ഒരു സ്ത്രീ കൊല്ലപ്പെടുന്ന രാജ്യം: നൂറുകണക്കിന് ലൈംഗിക കുറ്റകൃത്യങ്ങൾ: മോദിയും ട്രംപുമല്ല, ജി20യിൽ ഇത്തവണ ശ്രദ്ധാകേന്ദ്രം ‘പർപ്പിൾ’
      

         
    •   
         
    •   
        
       
  • ഒരു തുള്ളി രക്തം ചിന്താതെ പാക്കിസ്ഥാനിൽ ‘നിശ്ശബ്ദ സൈനിക അട്ടിമറി’; എല്ലാം ഒപ്പിട്ട് സർദാരി; ഇനി അസിം പറയും സുപ്രീംകോടതി വരെ കേൾക്കും!
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Political Threat: A CPM local secretary allegedly threatened to eliminate a former area secretary running as an independent candidate in Agali panchayat. The incident has sparked controversy, prompting police complaint and internal party investigation.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
145988

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com