വാഷിങ്ടൻ∙ മുൻ പാക്ക് ആണവ ശാസ്ത്രജ്ഞൻ എ.ക്യു ഖാന് (അബ്ദുൾ ഖദീർ ഖാൻ) ‘മരണത്തിന്റെ വ്യാപാരി’ എന്ന് വിളിപ്പേരു വന്നതിന്റെ കാരണം വെളിപ്പെടുത്തി സിഐഎ മുൻ ഏജന്റ്. ‘മാഡ് ഡോഗ്’ എന്ന പേരിലറിയപ്പെടുന്ന മുൻ സിഐഎ ചാരന്‍ ജെയിംസ് ലോലർ ആണ് എഎൻഐയോട് ഇക്കാര്യം വെളിപ്പെടുത്തിയത്. എ.ക്യു.ഖാനുമായി ബന്ധപ്പെട്ട ആഗോള ആണവ കടത്ത് ശൃംഖലകളെ കുറിച്ചും അവരെ അട്ടിമറിക്കുന്നതിലും തന്റെ പങ്കിനെ കുറിച്ചും അഭിമുഖത്തിൽ ജെയിംസ് വിവരിക്കുന്നുണ്ട്.
- Also Read ‘അമേരിക്കൻ ജനതയെ തെറ്റിദ്ധരിപ്പിക്കാനുള്ള’ ശ്രമം, രേഖകൾ ഉടൻ പുറത്തുവിടണമെന്ന് ട്രംപിനോട് കമല ഹാരിസ്
പാക്കിസ്ഥാന്റെ ആണവ ശേഷി വികസിപ്പിക്കുന്നതിൽ ഖാന്റെ പങ്ക് അമേരിക്ക വർഷങ്ങളായി നിരീക്ഷിച്ചിരുന്നുവെന്നും ആണവ വിഭവങ്ങൾ പാക്കിസ്ഥാന് നൽകുന്നത് ഗൗരവമുള്ളതാണെന്ന് തങ്ങൾ ആദ്യ ഘട്ടത്തിൽ കരുതിയിരുന്നില്ലെന്നും ജെയിംസ് പറയുന്നു. എന്നാൽ പിന്നീടങ്ങോട്ട് എ.ക്യു.ഖാൻ തന്റെ സാമ്രാജ്യം വികസിപ്പിച്ചുവെന്നും വൈകാതെ ‘മരണത്തിന്റെ വ്യാപാരി’ എന്ന് വിളിപ്പേര് നൽകുകയായിരുന്നുവെന്നുമാണ് ജെയിംസ് പറയുന്നത്.
- Also Read അശ്ലീലമില്ല, ക്ലീഷേ അല്ല, നായികയുടെ ഒരു ഭാവം കൊണ്ട് അടൂർ എല്ലാം പറഞ്ഞു: ദൃശ്യബിംബങ്ങളിലൂടെ സംവദിച്ച ‘സ്വയംവരം’
സംഭരണത്തിൽനിന്ന് ആണവ വിഭവങ്ങളുടെ പൂർണ്ണ തോതിലുള്ള കടത്തലിലേക്ക് ഖാന്റെ നെറ്റ്‌വർക്ക് ഗണ്യമായി വികസിച്ചുവെന്നും ജെയിംസ് വെളിപ്പെടുത്തി. ആണവ സാങ്കേതികവിദ്യയുടെ ഉപഭോക്താവാകുന്നതിനുപകരം, പാക്കിസ്ഥാൻ സാങ്കേതികവിദ്യയുടെ മൊത്ത വിതരണക്കാരായി മാറിയെന്നും വൈകാതെ പാക്കിസ്ഥാനിൽ ഖാന്റെ സ്വാധീനവും ജനപ്രീതിയും വർധിച്ചുവെന്നും ജെയിംസ് പറയുന്നു.
- ‘ഡീയസ് ഈറെ’യിൽ പ്രണവ് കണ്ട ആ കാഴ്ച സത്യമാണോ? മരിച്ച സഹോദരിയോടൊപ്പം അയാൾ കഴിഞ്ഞത് 6 മാസം
- ഓരോ രണ്ടര മണിക്കൂറിലും ഒരു സ്ത്രീ കൊല്ലപ്പെടുന്ന രാജ്യം: നൂറുകണക്കിന് ലൈംഗിക കുറ്റകൃത്യങ്ങൾ: മോദിയും ട്രംപുമല്ല, ജി20യിൽ ഇത്തവണ ശ്രദ്ധാകേന്ദ്രം ‘പർപ്പിൾ’
- ഒരു തുള്ളി രക്തം ചിന്താതെ പാക്കിസ്ഥാനിൽ ‘നിശ്ശബ്ദ സൈനിക അട്ടിമറി’; എല്ലാം ഒപ്പിട്ട് സർദാരി; ഇനി അസിം പറയും സുപ്രീംകോടതി വരെ കേൾക്കും!
MORE PREMIUM STORIES
എ.ക്യു.ഖാനൊപ്പം ഇറാനും ഇതിൽ വളർന്നുവെന്ന് ജെയിംസ് പറയുന്നു. എ.ക്യു.ഖാൻ വഴി ലഭിച്ച പി1, പി2 സെൻട്രിഫ്യൂജ് മോഡലുകൾ നിർമിച്ചത്, യുറൻകോയിൽ നിന്ന് മോഷ്ടിച്ച ഡിസൈനുകളായിരുന്നുവെന്നും ഇറാന്റെ ആണവ പരിപാടിയെ കുറിച്ച് ജെയിംസ് പറയുന്നു. ബാലിസ്റ്റിക് മിസൈൽ സാങ്കേതികവിദ്യയും ചൈനീസ് ആറ്റം ബോംബ് ബ്ലൂപ്രിന്റും ഖാന്റെ ശൃംഖല വൈകാതെ ഇറാന് കൈമാറി. ഒരു വശത്ത് ഇറാന്റെ ആണവ വികസനത്തെ എതിർത്തിരുന്ന അമേരിക്ക, ഖാന്റെ പിന്തുണയോടെ വികസിച്ചിരുന്ന പാക്കിസ്ഥാന്റെ ആണവ ശക്തിയെ കണ്ടില്ലെന്നു നടിച്ചെന്നും ഇത് പല പ്രത്യാഘാതങ്ങള്‍ക്കും കാരണമായെന്നും ജെയിംസ് വെളിപ്പെടുത്തി.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @IMudasirKhaaan_/x, @ani_digital/x എന്നീ അക്കൗണ്ടുകളിൽ നിന്ന് എടുത്തതാണ്. English Summary:
The Rise of A.Q. Khan: From Scientist to \“Death Merchant\“: A.Q. Khan, known as the \“Death Merchant\“, facilitated a global nuclear smuggling network. This network significantly aided Pakistan\“s nuclear capabilities and, later, Iran\“s nuclear program. |