പട്‌ന ∙ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് ജന്‍ സുരാജ് പാര്‍ട്ടി (ജെഎസ്പി) സ്ഥാപകൻ പ്രശാന്ത് കിഷോര്‍. ആരോപണം ശരിവയ്ക്കാൻ നിലവില്‍ തന്റെ പക്കല്‍ തെളിവില്ലെന്നും അദ്ദേഹം പറഞ്ഞു. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നുവെങ്കിലും സീറ്റുകളൊന്നും നേടാന്‍ പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടിക്ക് സാധിച്ചിരുന്നില്ല.
- Also Read കോവിഡിനെ തോൽപ്പിച്ച് കുതിച്ച ഒരേയൊരു രാജ്യം; ഇന്ത്യയെ പുകഴ്ത്തി അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞൻ
‘‘ജെഎസ്പിയുടെ പരാജയം തകർത്തുകളയുന്നതായിരുന്നു. കീഴടക്കാനാകാത്ത ചില ശക്തികള്‍ അവിടെ പ്രവര്‍ത്തിച്ചു. ജനങ്ങള്‍ക്ക് അധികം പരിചയമില്ലാത്ത പാര്‍ട്ടികള്‍ പോലും ലക്ഷക്കണക്കിനു വോട്ടുകള്‍ നേടി. ചില ആളുകള്‍ എന്നോട് പ്രതികരിക്കാനും വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമത്വം നടന്നെന്ന് പറയാനും ആവശ്യപ്പെടുന്നുണ്ട്. ഇതു പരാജയത്തിന് ശേഷം ആളുകള്‍ ഉന്നയിക്കുന്ന ആരോപണമാണ്. എന്റെ പക്കല്‍ തെളിവുകളില്ല. എന്നാല്‍, പല സംഗതികളും തമ്മില്‍ ഒത്തുപോകുന്നില്ല. പ്രഥമദൃഷ്ട്യാ, എന്തോ തെറ്റായി നടന്നെന്ന് തോന്നുന്നുണ്ട്. എന്നാല്‍, എന്താണ് അതെന്ന് അറിയില്ല.
- Also Read തേജസ് വിമാന ദുരന്തത്തിൽ വീരമൃത്യു വരിച്ച വിങ് കമാൻഡർ നമൻഷ് സ്യാലിന് യുഎഇയുടെ സൈനിക ആദരം; മൃതദേഹം നാട്ടിലെത്തിച്ചു
ആര്‍ജെഡി അധികാരത്തിലെത്തിയാല്‍ ജംഗിള്‍ രാജ് മടങ്ങിയെത്തുമെന്ന ഭയവും ജന്‍ സുരാജ് പാര്‍ട്ടിക്ക് തിരിച്ചടിയായി. ജന്‍ സുരാജ് ജയിക്കുന്ന നിലയില്‍ അല്ല ഉള്ളതെന്ന് പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ പല വോട്ടര്‍മാരും ചിന്തിച്ചു. ജനങ്ങളുടെ ആശങ്ക ലളിതമായിരുന്നു. അവര്‍ ഞങ്ങള്‍ക്ക് വോട്ടു ചെയ്യുകയും ജന്‍ സുരാജ് പാര്‍ട്ടി വിജയിക്കാതിരിക്കുകയും ചെയ്താല്‍ അത് ലാലുവിന്റെ ജംഗിള്‍രാജ് മടങ്ങി വരാനുള്ള വഴിതെളിച്ചേക്കുമെന്ന് അവര്‍ കരുതി’’ – പ്രശാന്ത് കിഷോർ പറഞ്ഞു.
- ‘ഡീയസ് ഈറെ’യിൽ പ്രണവ് കണ്ട ആ കാഴ്ച സത്യമാണോ? മരിച്ച സഹോദരിയോടൊപ്പം അയാൾ കഴിഞ്ഞത് 6 മാസം
- ഓരോ രണ്ടര മണിക്കൂറിലും ഒരു സ്ത്രീ കൊല്ലപ്പെടുന്ന രാജ്യം: നൂറുകണക്കിന് ലൈംഗിക കുറ്റകൃത്യങ്ങൾ: മോദിയും ട്രംപുമല്ല, ജി20യിൽ ഇത്തവണ ശ്രദ്ധാകേന്ദ്രം ‘പർപ്പിൾ’
- ഒരു തുള്ളി രക്തം ചിന്താതെ പാക്കിസ്ഥാനിൽ ‘നിശ്ശബ്ദ സൈനിക അട്ടിമറി’; എല്ലാം ഒപ്പിട്ട് സർദാരി; ഇനി അസിം പറയും സുപ്രീംകോടതി വരെ കേൾക്കും!
MORE PREMIUM STORIES
English Summary:
Prashant Kishor Alleges Bihar Election Manipulation: Prashant Kishor discusses alleged election irregularities in Bihar, acknowledging the lack of concrete evidence. His Jan Suraj Party\“s defeat was devastating, and he suspects foul play despite the absence of proof. Voters feared a return to \“Jungle Raj\“ if RJD regained power. |