കൊച്ചി ∙ 5 വർഷമായി ഒരുമിച്ചു താമസിക്കുന്ന യുവതിയെ ക്രൂരമായി മർദിച്ച യുവമോർച്ച എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി തേവര പെരുമാനൂർ ആലുക്കലിൽ ഗോപു പരമശിവനെ ബിജെപി പ്രാഥമിക അംഗത്വത്തിൽനിന്നും പുറത്താക്കി. ജില്ലാ കമ്മറ്റിയുടേതാണ് നടപടി. ഗോപു നിലവിൽ റിമാൻഡിലാണ്.
Also Read യുവതിക്ക് ക്രൂരമർദനം: യുവമോർച്ച നേതാവ് റിമാൻഡിൽ
വധശ്രമത്തിനാണ് കേസ്. യുവതിയെ കാണാനില്ലെന്ന് ഗോപു മരട് പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് പെൺകുട്ടിയെ ബന്ധുവീട്ടിൽ നിന്നു കണ്ടെത്തി സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. ദേഹം മുഴുവൻ മർദനമേറ്റ പാടുകളുമായി യുവതി മരട് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. ഗോപു നിരന്തരം മർദിക്കാറുണ്ടായിരുന്നെന്നു യുവതി മൊഴി നൽകി. ഗോപുവിൽ നിന്നു വധഭീഷണി ഉണ്ടായിരുന്നതിനാലാണു വീട്ടിൽ നിന്ന് ഇറങ്ങിയതെന്നും യുവതി പറഞ്ഞു.
Also Read റബർ: രാജ്യാന്തര വിലയിൽ ഉണർവ്, ആഭ്യന്തര വില താഴേക്ക്
ഭർത്താവുമായി വേർപിരിഞ്ഞ് 2021 മേയ് 15 മുതലാണ് യുവതി തൈക്കൂടത്തെ വാടക വീട്ടിൽ ഗോപുവുമൊത്തു താമസം തുടങ്ങിയത്. ഗോപുവിന്റെ ഷർട്ട് ഇസ്തിരി ഇടുന്നതിനായി മേശപ്പുറത്ത് ഇരുന്ന ഹെൽമറ്റ് താഴെ വച്ചതിനെ ചൊല്ലി ആയിരുന്നു ഒടുവിലത്തെ മർദനം. ഇലക്ട്രിക് വയർ കൊണ്ടുള്ള മർദനത്തെ തുടർന്നാണ് യുവതി ഇറങ്ങിപ്പോയത്. മുൻബന്ധത്തിൽ ഉള്ള 2 കുട്ടികൾ ഭർത്താവിനൊപ്പമാണ്. നിയമപരമായി ബന്ധം വേർപെടുത്തിയിട്ടില്ല.
1 ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം മെസ്സിയെ ‘നേരിടുന്നു’; നമ്മളിന്നും സ്റ്റേഡിയം പോലുമില്ലാതെ മെസ്സിയെ കാത്തിരിക്കുന്നു! ക്യുറസാവോ വളർത്തിയ ‘ബ്ലൂ വേവ്’
വിദേശികൾ ‘കണ്ണുവച്ച’ അതിവേഗക്കാരൻ; അഭിമാനത്തോടെ പറന്നിറങ്ങിയവരിൽ മോദിയും: 32 വർഷം കാത്തിരുന്നു കിട്ടിയ ഇന്ത്യയുടെ ‘സ്വന്തം’ തേജസ്സ്
പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’
MORE PREMIUM STORIES
English Summary:
BJP Expels Leader Over Domestic Violence Allegations: Gopu Parameshwaran, a Yuva Morcha Ernakulam district general secretary, has been expelled from the BJP following allegations of severely assaulting his partner.