‘ഒരു പഴക്കച്ചവടക്കാരന് ഇതെങ്ങനെ സാധിച്ചു?’; ആശ്ചര്യപ്പെടേണ്ട, സിഡ്നിയിലെ ഹീറോയ്ക്ക് അങ്ങനെയൊരു ചരിത്രമുണ്ട്

deltin33 2025-12-17 23:51:57 views 176
  



സിഡ്നി∙ ഓസ്ട്രേലിയയിലെ ബോണ്ടയ് ബീച്ചിൽ കൂട്ടക്കൊല നടത്തിയ അക്രമികളിലൊരാളെ വെറുംകയ്യോടെ നേരിട്ട അഹമ്മദ് അൽ അഹമ്മദിന്റെ ധീരതയെ വാഴ്ത്തുകയാണ് ലോകം. അഹമ്മദിന്റെ നിർണായക ഇടപെടലാണ് കൂടുതൽ പേരെ കൊലപ്പെടുത്തുന്നതിൽ നിന്ന് അക്രമികളെ തടഞ്ഞത്. 44കാരനായ അഹമ്മദിന് ഇതിനിടെ രണ്ട് തവണ വെടിയേറ്റിരുന്നു. ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ അഹമ്മദ് അൽ അഹമ്മദ് സുഖം പ്രാപിക്കുകയാണ്.  

  • Also Read സിഡ്നി വെടിവയ്പ്പിലെ ആക്രമി ഹൈദരാബാദ് സ്വദേശി; ഓസ്ട്രേലിയയിലേക്ക് പോയത് വിദ്യാർഥി വീസയിൽ   


സാജിദ് അക്രം, മകൻ നവീദ് അക്രം എന്നിവരാണ് ബോണ്ടയ് ബീച്ചിൽ ഹനൂക്ക ആഘോഷത്തിൽ പങ്കെടുക്കുകയായിരുന്ന ജൂതരെ കൂട്ടക്കൊല ചെയ്തത്. വെടിയുതിർക്കുകയായിരുന്ന അക്രമിയെ നിരായുധനായ ഒരാൾ സധൈര്യം നേരിടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കാറുകൾക്ക് പിന്നിൽ മറഞ്ഞിരുന്ന അഹമ്മദ് അക്രമിയുടെ അടുത്തേക്ക് പിന്നിലൂടെ ഓടി വന്ന് കഴുത്തിൽ പിടിച്ച് തള്ളിയിടുകയും തോക്ക് തട്ടിയെടുക്കുകയും ചെയ്തു. തുടർന്ന്, തോക്ക് അക്രമിക്ക് നേരെ ചൂണ്ടി. നിരായുധനായ അക്രമി ഇതോടെ പിന്തിരിഞ്ഞു.  

  • Also Read പാക്ക് വംശജർ തീർത്ത ഭീതിയുടെ ദിനം: ദുരന്തഭൂമിയിലെ ‘ധീരനായ വ്യക്തി’; അക്രമിയെ കീഴ്പ്പെടുത്തിയ വ്യാപാരിയെ അഭിനന്ദിച്ച് ട്രംപ്   


അഹമ്മദ് അൽ അഹമ്മദ് അക്രമിയെ തുടക്കം മുതൽ നേരിട്ട രീതിയും തോക്ക് ചൂണ്ടിയതുമെല്ലാം പലരും വിശകലനം ചെയ്തിരുന്നു. വളരെ പ്രഫഷനലായ രീതിയിൽ, പരിശീലനം നേടിയ ഒരാളെ പോലെയാണ് ഇദ്ദേഹം അക്രമിയെ കീഴ്‌പ്പെടുത്തിയതെന്ന് പലരും ചൂണ്ടിക്കാട്ടി. ഒരു പഴക്കച്ചവടക്കാരന് എങ്ങനെ ഇത് സാധിച്ചുവെന്ന് അത്ഭുതപ്പെടുകയും ചെയ്തു. എന്നാൽ, അഹമ്മദ് ഒരു പഴക്കച്ചവടക്കാരൻ മാത്രമല്ലെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കൾ പറയുന്നു. ജന്മനാടായ സിറിയയിൽ പൊലീസായും സുരക്ഷാ ജീവനക്കാരനായും അഹമ്മദ് ജോലി ചെയ്തിട്ടുണ്ട്.  
    

  • REFLECTIONS 2025 പിന്നെയും പിന്നെയും ബുക്കിങ്; എന്തുകൊണ്ട് കേരളത്തിലെ ഈയിടങ്ങളിൽ ഇത്രയും തിരക്ക്? 2025ൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകളെത്തിയത് ഇവിടെ
      

         
    •   
         
    •   
        
       
  • തിയറ്ററുകൾക്ക് അന്ന് വെല്ലുവിളിയായത് ആ സീരിയൽ; മോശം റിവ്യൂ കൊണ്ട് കാര്യമില്ല; ‘ലോക’ ടീമിന്റെ തീരുമാനം റെക്കോർഡിട്ടു
      

         
    •   
         
    •   
        
       
  • നിങ്ങളുടെ കഴുത്തിലുണ്ടോ ആ അടയാളം? ശ്രദ്ധിക്കണം, ശരീരത്തില്‍ ഇൻസുലിൻ പ്രവർത്തിക്കില്ല; ഉറപ്പാക്കിയിട്ടുണ്ടോ ഈ 3 ‘സേഫ്റ്റി’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


സിറിയയിലെ ഇദ്​ലിബിലെ അൽ–നെയ്റാബ് ടൗണിലാണ് അഹമ്മദ് അൽ അഹമ്മദ് മുൻപ് ജീവിച്ചിരുന്നത്. 2006ലാണ് ഓസ്ട്രേലിയയിലേക്ക് കുടിയേറുന്നത്. അഹമ്മദിന്റെ രക്ഷിതാക്കൾ മകനൊപ്പം കഴിയുന്നതിനായി ഈ വർഷം ഓസ്ട്രേലിയയിലേക്ക് വന്നിരുന്നു. തന്റെ മകന്റെ ധീരപ്രവൃത്തിയിൽ ഏറെ അഭിമാനമുണ്ടെന്ന് അഹമ്മദിന്റെ പിതാവ് മുഹമ്മദ് ഫത്തേ അൽ അഹമ്മദ് എബിസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ‘‘എന്റെ മകൻ ഓസ്ട്രേലിയയുടെ ഹീറോ ആയി മാറിയതിൽ അഭിമാനമുണ്ട്. സിറിയയിൽ അവൻ പൊലീസിന്റെ ഭാഗമായും സെൻട്രൽ സെക്യൂരിറ്റി ഫോഴ്സിന്റെ ഭാഗമായും പ്രവർത്തിച്ചിട്ടുണ്ട്’’ –അദ്ദേഹം പറഞ്ഞു. തിരിച്ചടിക്കാൻ അക്രമിക്ക് പഴുതു നൽകാതെ ഇടപെടാൻ അഹമ്മദിനെ സഹായിച്ചത് ഈ മുൻപരിചയമാണ്. അഹമ്മദ് നല്ല ആരോഗ്യമുള്ള വ്യക്തിയും തോക്ക് ഉപയോഗിക്കുന്നതിൽ പരിശീലനം ലഭിച്ചയാളുമാണെന്ന് അമ്മാവൻ വാഹിദ് അൽ അഹമ്മദ് പറഞ്ഞു.  

  • Also Read തോക്കുനിയമം കർശനമാക്കാൻ ഓസ്ട്രേലിയ   


ഇടതു കൈക്ക് സാരമായി പരുക്കേറ്റ അഹമ്മദിന് 6 മാസം വിശ്രമമാണ് നിർദേശിച്ചിരിക്കുന്നത്. അഹമ്മദിന്റെ ചികിത്സയ്ക്കും മറ്റുമായി നടന്ന ഫണ്ട് ശേഖരണത്തിൽ 2.3 മില്യൺ ഓസ്ട്രേലിയൻ ഡോളർ (14 കോടി രൂപ) ആണ് സമാഹരിച്ചത്. പ്രധാനമന്ത്രി ആന്തണി അൽബനീസ് ഉൾപ്പെടെ നിരവധി പ്രമുഖർ അഹമ്മദിനെ ആശുപത്രിയിൽ സന്ദർശിച്ചു. English Summary:
Bondi Beach attack: Ahmed Al-Ahmad brave act stopped attacker from harming more people in Bondi Beach attack in Sydney. even after Ahmed was shot twice. He is now recovering in a Sydney hospital after undergoing emergency surgery.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1210K

Threads

0

Posts

3610K

Credits

administrator

Credits
361398

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.