തലശ്ശേരി ∙ സിപിഎം പ്രവർത്തകനെ വീട്ടിൽ കയറി കൊല്ലാൻ ശ്രമിച്ച കേസിൽ തലശ്ശേരി നഗരസഭ നിയുക്ത കൗൺസിലർ ഉൾപ്പെടെ 10 ബിജെപി പ്രവർത്തകർക്ക് 10 വർഷം തടവ്. നഗരസഭാ അംഗമായിരുന്ന കൊങ്ങൽവയലിലെ പി.രാജേഷ്, സഹോദരൻ പി.രഞ്ജിത്ത്, പിതൃസഹോദരി ചന്ദ്രി എന്നിവരെ വധിക്കാൻ ശ്രമിച്ച കേസിലാണ് വിധി.
- Also Read മത്സരിച്ച സീറ്റുകളിലെല്ലാം വോട്ട് കുറഞ്ഞു, കനത്ത പരാജയം, ബിജെപി സഹായിച്ചില്ലെന്ന് പരാതി; എൻഡിഎ വിടാൻ ബിഡിജെഎസിൽ സമ്മർദ്ദം
2007 ഡിസംബർ 15ന് രാത്രിയിൽ ബോംബെറിഞ്ഞും മറ്റും ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. തലശ്ശേരി നഗരസഭ കൊങ്ങൽവയൽ വാർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രശാന്ത് ഉപ്പേട്ട, മഠത്തിൽതാഴെ രാധാകൃഷ്ണൻ, കല്ലൂന്നി രാധാകൃഷ്ണൻ, പി.വി.സുരേഷ്, പ്രശോഭ്, വിജേഷ്, സുധീഷ്, പ്രജീഷ്, രൂപേഷ്, സി.എം.മനോജ് എന്നിവരെയാണ് ശിക്ഷിച്ചത്. എട്ടാം പ്രതി കാട്ടിൽപറമ്പത്ത് മനോജ് വിചാരണയ്ക്കിടെ മരിച്ചു. കേസിൽ പതിനൊന്നാം പ്രതിയാണ് പ്രശാന്ത് ഉപ്പേട്ട. ആദ്യമായാണ് പ്രശാന്ത് നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
- Also Read ബിഹാറിനൊരു ഭാവി മുഖ്യമന്ത്രി? മൂന്നാം തലമുറ അമരത്തേക്ക്; നിതിൻ നബീൻ പ്രവർത്തകരുടെ പ്രതിനിധിയെന്ന് ബിജെപി; പിന്നിൽ നഡ്ഡ!
തടവിന് പുറമെ പ്രതികൾ ഒരു ലക്ഷത്തി എട്ടായിരം രൂപ പിഴയും അടയ്ക്കണം. തലശേരി അഡീഷനൽ അസി. സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കുറ്റക്കാരെ കണ്ണൂർ ജയിലിലേക്ക് മാറ്റി. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ബിജെപി അറിയിച്ചു.
- REFLECTIONS 2025 പിന്നെയും പിന്നെയും ബുക്കിങ്; എന്തുകൊണ്ട് കേരളത്തിലെ ഈയിടങ്ങളിൽ ഇത്രയും തിരക്ക്? 2025ൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകളെത്തിയത് ഇവിടെ
- തിയറ്ററുകൾക്ക് അന്ന് വെല്ലുവിളിയായത് ആ സീരിയൽ; മോശം റിവ്യൂ കൊണ്ട് കാര്യമില്ല; ‘ലോക’ ടീമിന്റെ തീരുമാനം റെക്കോർഡിട്ടു
- നിങ്ങളുടെ കഴുത്തിലുണ്ടോ ആ അടയാളം? ശ്രദ്ധിക്കണം, ശരീരത്തില്‍ ഇൻസുലിൻ പ്രവർത്തിക്കില്ല; ഉറപ്പാക്കിയിട്ടുണ്ടോ ഈ 3 ‘സേഫ്റ്റി’
MORE PREMIUM STORIES
English Summary:
Thalassery Court Sentences BJP Councillor and 9 Others in Attempted Murder Case: The Thalassery Additional Assistant Sessions Court delivered the verdict, and the convicts have been moved to Kannur Jail. |