search

കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോർജിന് പരുക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

LHC0088 1 hour(s) ago views 833
  



കണ്ണൂർ ∙ മന്ത്രി വീണാ ജോർജിന് കെഎസ്‍യു പ്രതിഷേധത്തിനിടെ മർദനമേറ്റു. കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ചാണ് പ്രതിഷേധത്തിനിടെ കഴുത്തിനു പരുക്കേറ്റത്. മന്ത്രിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ സാധിച്ചില്ല. മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാർ മന്ത്രിയുടെ നേരെ പാഞ്ഞടുക്കുകയായിരുന്നു. പൊലീസ് ഏറെ പണിപ്പെട്ടാണ് പ്രതിഷേധക്കാരെ മാറ്റിയത്. സംഭവ സമയത്ത് സ്പീക്കർ എ.എൻ. ഷംസീറും റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്നു. മന്ത്രിയെ പ്രതിഷേധക്കാർ ആക്രമിച്ചുവെന്ന് ഷംസീർ പറഞ്ഞു.

മന്ത്രി റെയിൽവേ സ്റ്റേഷനിൽ എത്തുന്നതിനു മുൻപ്, പെരിങ്ങോത്ത് വീണാ ജോർജിനു നേരെ കരിങ്കൊടി കാണിച്ച യൂത്ത് ലീഗ് പ്രവർത്തകനെ പൊലീസ് സാന്നിധ്യത്തിൽ സിപിഎം പ്രവർത്തകർ വളഞ്ഞിട്ടു മർദിച്ചിരുന്നു. യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഷജീർ ഇക്ബാലിനെയാണ് മർദിച്ചത്. പൊലീസ് പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും പത്തോളം പേർ ആക്രമിക്കുകയായിരുന്നു. അക്രമത്തിനിടെ പൊലീസ് ഉദ്യോഗസ്ഥനും മർദനമേറ്റു. പൊലീസ് ഏറെ പണിപ്പെട്ടാണ് ഷജീറിെന സ്ഥലത്തു നിന്നും രക്ഷിച്ചത്. ഷജീറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

പെരിങ്ങോം താലൂക്ക് ആശുപത്രി കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് പോകുമ്പോഴാണ് പെരിങ്ങോം അങ്ങാടിയിൽ വച്ച് കരിങ്കൊടി കാണിച്ചത്. ഷജീറിനെ മർദിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂർ നഗരത്തിൽ യൂത്ത് ലീഗ് പ്രവർത്തകർ ആരോഗ്യമന്ത്രിയെ തടഞ്ഞു. തുടർന്ന് പൊലീസ് ബലം പ്രയോഗിച്ച് പ്രവർത്തകരെ നീക്കിയ ശേഷമാണ് മന്ത്രിക്ക് കടന്നുപോകാനായത്. പിന്നാലെ പ്രവർത്തകർ റോഡ് ഉപരോധിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

കണ്ണൂരിൽ പലയിടത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോഗ്യ മന്ത്രിയെ കരിങ്കൊടി കാണിച്ചു. ഇരിക്കൂർ, തലശ്ശേരി, ചാലോട്, ആയിപ്പുഴ എന്നിവിടങ്ങളിലാണ് കരിങ്കൊടി കാണിച്ചത്. കരിങ്കൊടിയെ പൂമാലയായി സ്വീകരിക്കുന്നുവെന്നാണ് ആരോഗ്യമന്ത്രി കല്യാട് പ്രതികരിച്ചത്. ആരോഗ്യ രംഗത്ത് വന്ന മാറ്റത്തിലാണ് കരിങ്കൊടിയെങ്കിൽ അത് പൂമാലയായി സ്വീകരിക്കുന്നുവെന്നും കല്ലിട്ടു പോകുകയല്ലല്ലോ ചെയ്യുന്നതെന്നും വീണാ ജോർജ് പറഞ്ഞു. ADVERTISEMENT Go AD-FREE
JUST IN


  • 3 MINUTES AGO   \“സേവിങ് കിറ്റും സ്ലീപ്പറും\“ എണ്ണയും വരെ ഒരുക്കണം; ബിഎസ്എൻഎൽ ഡയറക്ടറുടെ വിചിത്രമായ നിർദ്ദേശങ്ങൾ; ഒടുവിൽ യാത്ര റദ്ദാക്കി Technology
      

         
    •   
         
    •   
        
       

  • 5 MINUTES AGO   LIVE കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോർജിന് പരുക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു Latest News
      

         
    •   
         
    •   
        
       

  • 22 MINUTES AGO   സിപിഎമ്മിന്റെ സിറ്റിങ് എംഎൽഎമാർ മത്സരരംഗത്ത്; തിരുവനന്തപുരം മണ്ഡലം ഏറ്റെടുത്തേക്കും Latest News
      

         
    •   
         
    •   
        
       
VIEW MORE
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
165601