search

‘എത്ര മികവോടെ മംദാനി പ്രവർത്തിക്കുന്നുവോ ഞാൻ അത്ര സന്തോഷവാൻ; ചില യാഥാസ്ഥിതികരെ അദ്ദേഹം അത്ഭുതപ്പെടുത്തും’

deltin33 2025-11-22 07:51:03 views 742
  



വാഷിങ്‌ടൻ ∙ ന്യൂയോർക്ക് നഗരത്തിന്റെ മികച്ച മേയറായിരിക്കും സൊഹ്റാൻ മംദാനിയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘ചർച്ച ഫലപ്രദമായിരുന്നു. അദ്ദേഹത്തിന് മികച്ച പ്രവർത്തനം നടത്താനാവുമെന്ന് എനിക്ക് വിശ്വാസമുണ്ട്. ചില യാഥാസ്ഥിതികരെ അദ്ദേഹം അത്ഭുതപ്പെടുത്തും. എത്ര മികവോടെ മംദാനി പ്രവർത്തിക്കുന്നുവോ അത്ര സന്തോഷവാനായിരിക്കും ഞാൻ. കുറ്റകൃത്യങ്ങൾ ഉണ്ടാകരുതെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. അതു തന്നെ ഞാനും ആഗ്രഹിക്കുന്നു.’ – ഡോണൾഡ് ട്രംപ് പറഞ്ഞു. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ന്യൂയോർക്കിൽ വന്നാൽ അറസ്‌റ്റു ചെയ്യുമെന്ന മംദാനിയുടെ പരാമർശത്തെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന് വിചിത്രമായ ചില കാഴ്ചപ്പാടുകളുണ്ടെന്നും നമ്മളെല്ലാം മാറുന്നവരാണെന്നും തന്റെ സ്വന്തം കാഴ്ചപ്പാടുകൾ പോലും മാറിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. ന്യൂയോർക്കിലെ ജനങ്ങളെ സേവിക്കുക എന്ന പൊതുവായ ലക്ഷ്യത്തിലൂന്നിയായിരുന്നു ചർച്ചയെന്നും ന്യൂയോർക്കിലെ ജീവിത ചെലവ് കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെ ഒരുമിച്ച് പ്രവർത്തുമെന്നും മംദാനി പ്രതികരിച്ചു.

  • Also Read ചർച്ചകൾ വഴിമുട്ടി; ‘വ്യവസ്ഥകൾ അംഗീകരിച്ചില്ലെങ്കിൽ ഭരണമാറ്റം’, താലിബാന് പാക്കിസ്ഥാന്റെ അന്ത്യശാസനം   


പരസ്പരം ശക്തമായ വിമർശനങ്ങൾ ഉന്നയിക്കുന്ന ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. തിരഞ്ഞെടുപ്പിൽ മംദാനി വിജയിച്ചാൽ ന്യൂയോർക്ക് നഗരത്തിനുള്ള ഫണ്ട് തടഞ്ഞുവയ്ക്കുമെന്ന് ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു. ജനുവരി ഒന്നിനാണു മംദാനിയുടെ സത്യപ്രതിജ്ഞ. English Summary:
Donald Trump - Zohran Mamdani meeting: US President Donald Trump vowed that his administration would work with New York\“s incoming mayor Zohran Mamdani to improve life for residents of the US financial capital.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4510K

Credits

administrator

Credits
459281

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com