താനെ ∙ മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ ഭാഷയുടെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് ആക്രമണത്തിന് വിധേയനായ കോളജ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ഒന്നാം വർഷ സയൻസ് വിദ്യാർത്ഥിയായ 19 കാരനായ അർണവ് ലക്ഷ്മൺ ഖൈരെയാണ് ജീവനൊടുക്കിയത്. കല്യാൺ ഈസ്റ്റിലെ അപ്പാർട്ട്മെന്റിലാണ് അർണവ് തൂങ്ങിമരിച്ചത്. അർണവിനെതിരെ കല്യാൺ, താനെ എന്നീ സ്റ്റേഷനുകൾക്കിടയിലാണ് ആക്രമണം നടന്നതെന്ന് പൊലീസ് കമ്മീഷണർ കല്യാൺജി ഗെറ്റെ പറഞ്ഞു
- Also Read ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം; സുരക്ഷിതമായി പാർക്കിങ്, പിന്നാലെ മരണം
‘സംഭവദിവസം രാവിലെ മുളുണ്ടിലുള്ള കോളജിൽ പോകാനാണ് അർണവ് ലോക്കൽ ട്രെയിനിൽ കയറിയത്. സെക്കൻഡ് ക്ലാസിലായിരുന്നു യാത്ര. ട്രെയിനിൽ തിരക്ക് കൂടിയതോടെ സഹയാത്രക്കാരനോട് \“മുന്നോട്ട് നീങ്ങു\“ എന്ന് അർണവ് ഹിന്ദിയിൽ ആവശ്യപ്പെട്ടു. എന്നാൽ ഇതിൽ രോഷാകുലരായ ഒരു സംഘം, എന്താണ് മറാത്തി സംസാരിക്കാത്തത് എന്നു ചോദിച്ച് അക്രമിച്ചു. സംഭവത്തെ തുടർന്ന് അപ്പാർട്ട്മെന്റിൽ എത്തിയ അർണവ് വൈകിട്ട് തൂങ്ങിമരിക്കുകയായിരുന്നു’ – പൊലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
- 2002ൽ വോട്ടില്ല, ഇപ്പോൾ ഭർത്താവിന്റെ വീട്ടിൽ; എന്തു ചെയ്യണം എസ്ഐആറിൽ? രണ്ടിടത്ത് ഫോം ലഭിച്ചാൽ പ്രശ്നമോ? ഫോം പൂരിപ്പിച്ചില്ലെങ്കിൽ എന്തു സംഭവിക്കും?
- ട്രംപിന്റെ മകനെ ലക്ഷ്യമിട്ടു, ആശുപത്രിയിലായത് വനേസ്സ: ഇത്തവണ സൈനികത്താവളത്തിലെ പെട്ടിയിൽ; വീണ്ടും ആന്ത്രാക്സ് ഭീതി?
- മഞ്ഞുകാലത്ത് പകലുറക്കം വേണ്ട, പേശികൾ വലിഞ്ഞുമുറുകും; ഉഴുന്നുവടയും പരിപ്പുവടയും കഴിക്കാൻ പറ്റിയ സമയം; ഈ തൈലങ്ങൾ തേയ്ക്കാം
MORE PREMIUM STORIES
English Summary:
Student Commits Suicide After Language Dispute in Thane: College student suicide occurred in Thane, Maharashtra, following an altercation over language. The 19-year-old, Arnav Khaire, took his own life after being attacked on a train for not speaking Marathi. |