search

ശബരിമലയിലെ തിരക്കിനു കുറവില്ല, സ്പോട്ട് ബുക്കിങ് കൗണ്ടറിനു മുന്നിൽ ആയിരങ്ങൾ; ക്യൂ ശരംകുത്തി വരെ

Chikheang 2025-11-20 12:21:06 views 991
  



ശബരിമല∙  ശബരിമലയിൽ തിരക്കു കുറയ്ക്കാൻ ഹൈക്കോടതി നിർദേശപ്രകാരമുള്ള സ്പോട് ബുക്കിങ് നിയന്ത്രണം തുടങ്ങി. വെർച്വൽ ക്യൂ ബുക്കു ചെയ്യാതെ വരുന്നവർക്ക് സന്നിധാനത്തിലേക്കു പോകാനോ ദർശനം നടത്താനോ കഴിയില്ല.തിങ്കളാഴ്ച വരെ സ്പോട് ബുക്കിങ് 5,000 മാത്രമായി കോടതി നിജപ്പെടുത്തിയിട്ടുണ്ട്. പമ്പ, നിലയ്ക്കൽ, എരുമേലി, ചെങ്ങന്നൂർ, വണ്ടിപ്പെരിയാർ - സത്രം എന്നീ 5 കേന്ദ്ര ങ്ങളിലുമായി 5,000 പേർക്കു മാത്രമാണ് സ്പോട് ബുക്കിങ് അനുവദിച്ചിട്ടുള്ളത്.

  • Also Read ശബരിമലയിൽ ആൾക്കൂട്ട നിയന്ത്രണത്തിനു വിദഗ്ധ സമിതി: ഘടന നിർദേശിച്ച് ഹൈക്കോടതി   


ഇന്ന് രാവിലെ നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിലെ സ്പോട് ബുക്കിങ് കൗണ്ടറിനു മുൻപിൽ ആയിരങ്ങളുടെ നിരയാണ് കണ്ടത്. കുറച്ചുപേർക്കു കൊടുത്തു കഴിഞ്ഞപ്പോൾ തന്നെ പാസ് തീർന്നതായി ജീവനക്കാർ അറിയിച്ചു. എന്നാലും കൗണ്ടറിനു മുൻപിൽ വലിയ തിരക്കാണ് കാണുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരാണ് ഏറെയും.

  • Also Read നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി: ‘പ്രസിഡൻഷ്യൽ റഫറൻസിൽ’ സുപ്രീം കോടതി ഇന്ന് മറുപടി നൽകും   


കോടതി നിയന്ത്രണം അവർക്ക് അറിയില്ല. കൗണ്ടറിൽ ഉള്ളവർക്ക് ഭാഷ അറിയാത്തതും പ്രശ്നമാണ്. അതിനാൽ തീർഥാടകരോട്  പറഞ്ഞു മനസ്സിലാക്കാനും സാധിക്കുന്നില്ല. ഡിസംബർ 12 വരെ വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായിട്ടുണ്ട്. പ്രതിദിനം 70,000 പേർക്കു മാത്രമാണ് വെർച്വൽ ക്യൂ അനുവദിച്ചിട്ടുള്ളത്.
    

  • മണ്ണിനടിയിൽ ചൈന ‘തൊട്ടു’ 21–ാം നൂറ്റാണ്ടിന്റെ സ്വർണം; പത്തുലക്ഷം ഗ്രാം സംസ്കരിച്ചാൽ കിട്ടും അരഗ്രാം; അടച്ചിട്ട ഖനികൾ തുറന്ന് ട്രംപ്, ലക്ഷ്യം ‘ന്യൂ ഓയിൽ’
      

         
    •   
         
    •   
        
       
  • പടി പതിനെട്ടും കയറിയാണ് എത്തിയത് ! പ്രതിസന്ധി വന്നാൽ ...; ശബരിമല ഒരുക്കത്തെക്കുറിച്ച് മന്ത്രി വാസവൻ പറയുന്നു
      

         
    •   
         
    •   
        
       
  • India File കോൺഗ്രസിനെ ‘തള്ളിക്കളയാതെ’ മോദി; തോൽവിയുടെ ബാധ്യത രാഹുലിന് മാത്രമോ? അത്ര കഠിനമോ തിരിച്ചുവരവ്
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഇന്ന് രാവിലെ 3 ന് നട തുറന്നപ്പോൾ പതിനെട്ടാംപടി കയറാനുള്ള നിര ശരംകുത്തി വരെ ഉണ്ടായിരുന്നു. രാവിലെ 7 മണിക്കും ഇത് ഒരു പോലെ തുടരുന്നു. പതിനെട്ടാംപടി കയറ്റി വിടുന്നത് ഒരു മിനിറ്റിൽ 55 മുതൽ 60 പേർ വരെ മാത്രമാണ്. പടി കയറ്റുന്നത് വേഗത്തിലാക്കിയാൽ മാത്രമേ തീർഥാടകർക്ക് ദർശനം സുഗമമാക്കുകയുള്ളു. English Summary:
Sabarimala: Sabarimala spot booking faces High Court restrictions, limiting pilgrims to 5,000 daily across five centers. Thousands are stranded without virtual queue bookings, leading to significant crowding and communication challenges for staff.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
149036

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com