മുംബൈ ∙ ജയിലിൽ കഴിയുന്ന ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരനായ അൻമോൽ ബിഷ്‌ണോയിയെ യുഎസിൽ നിന്ന് ഇന്ത്യയിലെത്തിക്കും. എൻസിപി (അജിത് പവാർ) നേതാവ് ബാബാ സിദ്ദിഖിയെ (66) നഗരമധ്യത്തിൽ വെടിവച്ചുകൊന്ന കേസിന്റെ ആസൂത്രകനെന്നു കരുതുന്ന ആളാണ് അൻമോൽ.
- Also Read സൗദി അപകടം: ഹൈദരാബാദ് കുടുംബത്തിന് നഷ്ടമായത് മൂന്നു തലമുറയിലെ 18 അംഗങ്ങളെ, മരിച്ചവരിൽ 9 കുഞ്ഞുങ്ങളും
അൻമോലിനെ ഇന്ന് ഇന്ത്യയിലെത്തിക്കുമെന്നാണ് വിവരം. ഇയാളെ നാടുകടത്തിയ വിവരം യുഎസ് അധികൃതർ ബാബ സിദ്ദിഖിയുടെ കുടുംബത്തെ അറിയിച്ചു. ഇ മെയിലിന്റെ സ്ക്രീൻഷോട്ട് കുടുംബം പുറത്തുവിട്ടു. പഞ്ചാബ് സ്വദേശിയായ അൻമോൽ നേപ്പാൾ വഴി ദുബായിലെത്തി കെനിയയിലേക്ക് കടന്നു. അവിടെനിന്നാണ് യുഎസിലെത്തിയത്. നവംബറിൽ അറസ്റ്റിലായി. അൻമോലിനെ കണ്ടെത്തുന്നവർക്ക് എൻഐഎ 10 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
- Also Read ‘സൗദി അറേബ്യയ്ക്ക് എഫ് 35 യുദ്ധ വിമാനങ്ങൾ വിൽക്കും’: കിരീടാവകാശിയുടെ യുഎസ് സന്ദർശനത്തിനു തൊട്ടുമുൻപ് ട്രംപിന്റെ പ്രഖ്യാപനം
നടൻ സൽമാൻ ഖാനുമായി അടുത്ത സൗഹൃദമുള്ള ബാബാ സിദ്ദിഖി 2024 ഒക്ടോബർ 12 നാണ് വെടിയേറ്റു മരിച്ചത്. പ്രത്യേക പൊലീസ് സുരക്ഷയുള്ള മുൻ മന്ത്രി കൂടിയായ ബാബാ സിദ്ദിഖി ബാന്ദ്രയിലെ മകന്റെ ഓഫിസിനു മുന്നിൽ നിന്നു കാറിൽ കയറുന്നതിനിടെയാണ് അദ്ദേഹത്തെ മൂന്നു പേരുടെ സംഘം വെടിവച്ചത്. നെഞ്ചിലും വയറ്റിലും വെടിയേറ്റ അദ്ദേഹത്തെ ഉടൻ ലീലാവതി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
- പണമൊഴുക്കിയ പ്രവാസികൾ രാജ്യത്തിന് കരുത്തായി; തീരുവയിൽ ട്രംപിനെ ‘മയക്കി വീഴ്‌ത്തിയ’ രാജ്യം, ചൈനയും തോറ്റു; കണ്ടുപഠിക്കണം ഇന്ത്യയും
- ബാങ്ക് നോമിനിയെ വയ്ക്കുമ്പോൾ മറക്കരുത് ഇക്കാര്യങ്ങൾ; കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം നിയമക്കുരുക്കിൽ പോകാതെ നോക്കാം, അവകാശികൾക്ക് ഉറപ്പാക്കാം
- ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
MORE PREMIUM STORIES
മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ബാബാ സിദ്ദിഖി 2024 ജനുവരിയിലാണ് അജിത് പക്ഷത്ത് ചേർന്നത്. മകൻ ഷീസാൻ സിദ്ദിഖി എംഎൽഎയാണ്. ഹരിയാന സ്വദേശി ഗുർമൈൽ സിങ് (23), ധർമരാജ് കശ്യപ് (19) എന്നിവരെ സംഭവത്തിൽ അറസ്റ്റു ചെയ്തിരുന്നു. അറസ്റ്റിലായവരിൽ നിന്നു രണ്ടു തോക്കുകളും 28 വെടിയുണ്ടകളും പിടിച്ചെടുത്തിരുന്നു. വിവിധ കുറ്റകൃത്യങ്ങൾക്കു ഹരിയാനയിലെ ജയിലിൽ കഴിയവേ പരിചയപ്പെട്ട പ്രതികൾക്ക് ജയിലിലുണ്ടായിരുന്ന ബിഷ്ണോയ് സംഘാംഗമാണ് കൊലപാതകത്തിനു 3 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. English Summary:
Baba Siddique Murder Case: Anmol Bishnoi, brother of Lawrence Bishnoi, is being deported from the US to India. He is suspected of orchestrating the murder of NCP leader Baba Siddique. Anmol is expected to arrive in India today. |