തിരുവനന്തപുരം∙ ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളിലെ അര്‍ധവാര്‍ഷിക പരീക്ഷ പുനക്രമീകരിച്ച് ടൈംടേബിള്‍ പുറത്തിറക്കി. ഡിസംബര്‍ 15ന് ആരംഭിച്ച് 23ന് അവസാനിക്കുന്ന തരത്തില്‍ ഒറ്റഘട്ടമായാണ് പരീക്ഷ പുനക്രമീകരിച്ചിരിക്കുന്നത്.
- Also Read വൈഷ്ണയുടെ പേര് വെട്ടിയ സംഭവം: തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനത്ത് ഹിയറിങ്, നാളെ തീരുമാനം
അക്കാദമിക് കലണ്ടര്‍ പ്രകാരം ഡിസംബര്‍ 11 മുതല്‍ 19 വരെ പരീക്ഷ നടത്താനാണ് തീരുമാനിച്ചിരുന്നത്. ഡിസംബര്‍ 9, 11 തീയതികളില്‍ തദ്ദേശതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മാറ്റം. 23ന് പരീക്ഷ അവസാനിച്ചാല്‍ ജനുവരി 5നാവും സ്‌കൂളുകള്‍ തുറക്കുക. ഇതോടെ കുട്ടികള്‍ക്ക് ഇത്തവണ 12 ദിവസം അവധി ലഭിക്കും.
- Also Read തദ്ദേശ തിരഞ്ഞെടുപ്പ് ഇടത് സർക്കാരിനെതിരായ വിധിയെഴുത്താകും: പി.എം.എ.സലാം
English Summary:
Local Body Elections Cause Exam Reschedule: Kerala school exam timetable has been revised due to the local body elections. The half-yearly exams for classes 1 to 10 will now be conducted from December 15th to 23rd, and schools will reopen on January 5th. |