തിരുവനന്തപുരം∙ മുട്ടടയിലെ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ വോട്ട് ഒഴിവാക്കിയെന്ന പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നാളെ തീരുമാനം എടുക്കും. ഹൈക്കോടതിയില്‍ കമ്മിഷന്‍ തീരുമാനം അറിയിക്കും. വൈഷ്ണയുടെ അപ്പീലില്‍ ഇന്ന് കമ്മിഷന്‍ ആസ്ഥാനത്ത് ഹിയറിങ് നടത്തി. വൈഷ്ണയും പരാതിക്കാരനായ സിപിഎം പ്രവര്‍ത്തകന്‍ ധനേഷ് കുമാറും കോര്‍പ്പറേഷന്‍ ജീവനക്കാരും ഹാജരായി. ടിസി നമ്പര്‍ മാറ്റത്തെക്കുറിച്ചു വിശദീകരണം നല്‍കിയിട്ടുണ്ടെന്നും അനുകൂല തീരുമാനം കമ്മിഷനില്‍നിന്നു പ്രതീക്ഷിക്കുന്നുവെന്നും വൈഷ്ണ പറഞ്ഞു.
- Also Read ‘ഈ കുട്ടിക്ക് വന്ന വിഷമം അനുകൂലമായിട്ടുണ്ട്’: വൈഷ്ണയോട് എൻഡിഎ സ്ഥാനാർഥി; കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി – വിഡിയോ
തീരുമാനം നാളെ 12 മണിയോടെ അറിയിക്കാമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയിരിക്കുന്നതെന്നും വൈഷ്ണ പറഞ്ഞു. പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും എട്ടു വര്‍ഷത്തോളം പ്രദേശത്ത് താമസിക്കാത്ത ആള്‍ പഴയ ടിസി നമ്പര്‍ ഉപയോഗിച്ചാണ് പാസ്‌പോര്‍ട്ട് ഉള്‍പ്പെടെ എല്ലാ രേഖകളും സ്വന്തമാക്കിയിരിക്കുന്നതെന്നും ധനേഷ് കുമാര്‍ പറഞ്ഞു. തെറ്റായ ടിസി നമ്പര്‍ നല്‍കിയെന്നു ചൂണ്ടിക്കാട്ടിയാണ് വൈഷ്ണയുടെ പേര് വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കിയത്. വിഷയത്തില്‍ ഇടപെട്ട് എത്രയും പെട്ടെന്ന് തീരുമാനം എടുക്കാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം അധികൃതര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.
- Also Read വൈഷ്ണയുടെ പേര് വെട്ടിയ സംഭവം: വ്യാപക തിരിമറിയെന്ന് കോൺഗ്രസ്; വൈഷ്ണ പ്രചാരണം തുടരും
English Summary:
Vaishna Suresh\“s Voters List Dispute: Vaishna Suresh\“s voter list removal will be decided by the Election Commission tomorrow after a hearing at their headquarters. |
|