പട്ന ∙ ബിഹാർ തിരഞ്ഞെടുപ്പിനു പിന്നാലെ കുടുംബത്തിലുണ്ടായ കലഹം താൻ പരിഹരിക്കുമെന്ന് ആർജെഡി പ്രസിഡന്റ് ലാലു പ്രസാദ് യാദവ്. ലാലുവിന്റെ നാലു പെൺമക്കൾ വീട് വിട്ടത് അടക്കം കുടുംബത്തിലെ ഞെട്ടിക്കുന്ന സംഭവവികാസങ്ങൾ പുറത്തുവന്നതിനു ശേഷമാണ് പാർട്ടി എംഎൽമാരോട് ലാലുവിന്റെ പ്രതികരണം. ഇന്നലെ രാത്രി, തിരഞ്ഞെടുക്കപ്പെട്ട ആർജെഡി എംഎൽഎമാരുടെ പാർലമെന്ററി പാർട്ടി യോഗത്തിലാണ് ലാലു ഇക്കാര്യം പറഞ്ഞത്.
- Also Read ശബരിമല സ്വർണക്കൊള്ള: 10 മണിക്കൂർ നീണ്ട ശാസ്ത്രീയ പരിശോധന പൂർത്തിയായി, മലയിറങ്ങാൻ എസ്ഐടി
‘‘ഇത് ഒരു കുടുംബകാര്യമാണ്. കുടുംബത്തിനുള്ളിൽ പരിഹരിക്കപ്പെടും. ഇത് കൈകാര്യം ചെയ്യാൻ ഞാൻ ഇവിടെയുണ്ട്’’ – ലാലു പട്നയിൽ നടന്ന യോഗത്തിൽ പറഞ്ഞു. ലാലുവിന്റെ ഭാര്യ റാബ്രി ദേവി, മൂത്ത മകൾ മിസ ഭാരതി ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗത്തിൽ തേജസ്വി യാദവിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു.
- Also Read ‘എസ്ഐആർ തദ്ദേശ തിരഞ്ഞെടുപ്പ് കഴിയും വരെ നിർത്തിവയ്ക്കണം, ഇല്ലെങ്കിൽ ഭരണസംവിധാനം സ്തംഭിക്കും’; കേരളം സുപ്രീം കോടതിയിൽ
ആർജെഡിക്ക് 243 അംഗ നിയമസഭയിൽ 25 സീറ്റുകൾ മാത്രമേ നേടാൻ കഴിഞ്ഞുള്ളൂവെന്നും 2010 ന് ശേഷമുള്ള ഏറ്റവും മോശം പ്രകടനമാണിതെന്നും യോഗത്തിൽ ലാലു പറഞ്ഞു. തേജസ്വി പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്നും ലാലു പ്രസാദ് യാദവ് യോഗത്തിൽ പറഞ്ഞതായാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന വിവരം.
- പണമൊഴുക്കിയ പ്രവാസികൾ രാജ്യത്തിന് കരുത്തായി; തീരുവയിൽ ട്രംപിനെ ‘മയക്കി വീഴ്‌ത്തിയ’ രാജ്യം, ചൈനയും തോറ്റു; കണ്ടുപഠിക്കണം ഇന്ത്യയും
- ബാങ്ക് നോമിനിയെ വയ്ക്കുമ്പോൾ മറക്കരുത് ഇക്കാര്യങ്ങൾ; കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം നിയമക്കുരുക്കിൽ പോകാതെ നോക്കാം, അവകാശികൾക്ക് ഉറപ്പാക്കാം
- ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
MORE PREMIUM STORIES
ലാലുവിന്റെ മക്കളായ രോഹിണി ആചാര്യ, രാജലക്ഷ്മി, രാഗിണി, ചന്ദ എന്നിവർ കുട്ടികളോടൊപ്പം പട്‌നയിലെ വസതി വിട്ട് ഡൽഹിയിലേക്കു പോയതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന സംഭവങ്ങളിൽ ഇവർ കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നാണ് വിവരം. 7 പെൺമക്കളും ആൺമക്കളായ തേജസ്വി യാദവും തേജ്പ്രതാപും ഉൾപ്പെടെ 9 മക്കളാണ് ലാലുവിന് ഉള്ളത്. താൻ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നും കുടുംബത്തെ തള്ളിപ്പറയുകയാണെന്നും രോഹിണി ആചാര്യ എക്സിൽ പോസ്റ്റ് ചെയ്തിരുന്നു. 2022ൽ രോഹിണി, ലാലുവിന് ഒരു വൃക്ക ദാനംചെയ്തിരുന്നു. തിരഞ്ഞെടുപ്പിൽ സീറ്റിനും പണത്തിനും പകരമായാണ് പിതാവിനു താൻ വൃക്ക ദാനം ചെയ്തതെന്നു കുടുംബാംഗങ്ങൾ ആരോപിച്ചതായി രോഹിണി എക്സ് പോസ്റ്റിൽ പറയുന്നു. തേജസ്വി യാദവിന്റെ ഏറ്റവും അടുത്ത സഹായികളായ ആർജെഡി രാജ്യസഭാ എംപി സഞ്ജയ് യാദവ്, റമീസ് എന്നിവരുമായുള്ള വാക്കുതർക്കത്തിനിടെ തനിക്ക് കടുത്ത അധിക്ഷേപം നേരിടേണ്ടി വന്നുവെന്നും ഒരാൾ ചെരിപ്പുകൊണ്ട് അടിക്കാൻ ശ്രമിച്ചുവെന്നും രോഹിണി എക്സിൽ കുറിച്ചിരുന്നു. English Summary:
Lalu Prasad Yadav: RJD President Lalu Prasad Yadav addresses a significant family dispute and election losses after his daughters reportedly leave home. Tejashwi Yadav is elected legislative party leader amidst the political and family turmoil. |