search

ക്രിസ്മസിന് നാട്ടിലെത്തുക പ്രയാസം: ഇപ്പോഴേ വെയ്റ്റ്ലിസ്റ്റ്, വേണം സ്പെഷൽ

Chikheang 2025-11-17 15:21:24 views 816
  



മുംബൈ∙ ക്രിസ്മസിനു നാട്ടിലെത്താൻ കേരളത്തിലേക്ക് ഒരു ട്രെയിനിലും കൺഫേംഡ് ടിക്കറ്റില്ല. മണ്ഡലകാലം ഇന്നു തുടങ്ങിയിരിക്കെ ശബരിമല യാത്രയ്ക്കു മുൻകൂട്ടി ടിക്കറ്റ് എടുക്കാത്തവരും വലയും. ടൂറിസം സീസൺ തുടങ്ങുക കൂടി ചെയ്തതോടെ ഡിസംബർ അവസാനം കേരളത്തിലേക്ക് എല്ലാ ട്രെയിനുകളിലും തിരക്കായി. സ്പെഷൽ ട്രെയിൻ അനുവദിച്ചില്ലെങ്കിൽ, ക്രിസ്മസ് വേളയിൽ യാത്രയ്ക്ക് പദ്ധതിയിടുന്നവർക്കു ടിക്കറ്റ് കിട്ടുക പ്രയാസമാകും.

  • Also Read ‘ട്രെയിനിൽ യുവതികളുടെ എതിർവശത്ത് നിന്ന് പ്രതി സിഗരറ്റ് വലിച്ചു; വഴക്കിട്ടത് 2 തവണ, ഗാർഡ് ആ വഴി വന്നു’   


∙ നേത്രാവതി എക്സ്പ്രസ്

ഡിസംബർ 20 മുതൽ 23 വരെ സ്ലീപ്പർ, തേഡ് എസി ഇക്കണോമി, തേഡ് എസി, സെക്കൻഡ് എസി എന്നിങ്ങനെ ഒരു ക്ലാസിലും കൺഫേംഡ് ടിക്കറ്റില്ല. ഏതാണ്ട് എല്ലാ ക്ലാസിലും 30ന് മുകളിലാണ് വെയ്റ്റിങ് ലിസ്റ്റ്. തിരക്ക് ഇനിയും കൂടുമെന്നതിനാൽ തത്കാലിലും ടിക്കറ്റ് എളുപ്പമാകില്ല.
    

  • ‘പെണ്ണായ ഞാൻ’ എഴുതിയ അമയ; തിരുവനന്തപുരത്ത് കോൺഗ്രസിന്റെ \“റാംപ് വാക്ക്\“; പുതിയ ഡിവിഷനിൽ ട്രാൻസ്ജെൻഡർ സ്ഥാനാർഥി ‌
      

         
    •   
         
    •   
        
       
  • അപകടം 2020ൽ ബിജെപി തിരിച്ചറിഞ്ഞു: ‘രോഗി’യാക്കി ഒതുക്കാതെ നിതീഷിനെ മുന്നിൽ നിർത്തി മോദി; കോൺഗ്രസ് ബാധ്യതയായി, ഇനി പ്രതീക്ഷ കേരളം
      

         
    •   
         
    •   
        
       
  • മിഥ്യാഭയങ്ങൾ വേണ്ടാ- ‘ഉൾക്കാഴ്ച’യിൽ ബി.എസ്. വാരിയർ എഴുതുന്നു
      

         
    •   
         
    •   
        
       
MORE PREMIUM STORIES


∙ എൽടിടി–തിരുവനന്തപുരം നോർത്ത് എക്സ്പ്രസ്

ചൊവ്വ, ശനി ദിവസങ്ങളിൽ കുർള എൽടിടിയിൽ നിന്ന് കോട്ടയം വഴി തിരുവനന്തപുരം നോർത്തിലേക്കുള്ള (കൊച്ചുവേളി) ട്രെയിനിൽ ഡിസംബർ 20, 23 തീയതികളിൽ സ്ലീപ്പർ ക്ലാസിൽ യഥാക്രമം 49ഉം 83ഉം ആണ് വെയ്റ്റിങ് ലിസ്റ്റ്. തേഡ് എസിയിൽ നൂറിനടുത്താണിത്. സെക്കൻഡ് എസിയിൽ ഡിസംബർ 20, 23 തീയതികളിൽ വെയ്റ്റ്ലിസ്റ്റ് ടിക്കറ്റ് പോലുമില്ല.

  • Also Read കണ്ണൂരിൽനിന്ന് ആഭ്യന്തര റൂട്ടിൽ കൂടുതൽ കണക്‌ഷൻ സർവീസുമായി ഇൻഡിഗോ   


∙ പുണെ–എറണാകുളം സൂപ്പർഫാസ്റ്റ്

പുണെയിൽ നിന്നു പൻവേൽ വഴി എറണാകുളത്തേക്കുള്ള സൂപ്പർഫാസ്റ്റ് ട്രെയിനിൽ ഡിസംബർ 21നു സ്ലീപ്പർ മുതൽ സെക്കൻഡ് എസി വരെ എല്ലാ ക്ലാസുകളിലും വെയ്റ്റ്ലിസ്റ്റാണ് നില.

∙ മംഗള എക്സ്പ്രസ്

ഡൽഹിയിൽ നിന്നു കല്യാൺ, പൻവേൽ വഴി എറണാകുളത്തേക്കുള്ള മംഗള എക്സ്പ്രസിൽ ഡിസംബർ 21 മുതൽ 23 വരെ ഒരു ക്ലാസിലും വെയ്റ്റ്ലിസ്റ്റ് ടിക്കറ്റ് പോലുമില്ല.

  • Also Read കൊയിലാണ്ടിയിൽ ട്രെയിനിൽ 50 ലക്ഷത്തിന്റെ ആഭരണം കവർന്നു; മണിക്കൂറുകൾക്കകം വീണ്ടെടുത്തു   


∙ തുരന്തോ, ഗരീബ് രഥ്

ഡിസംബർ 23ന് എൽടിടിയിൽ നിന്ന് എറണാകുളത്തേക്കുള്ള തുരന്തോ എക്സ്പ്രസിലും 22ന് എൽടിടിയിൽ നിന്നു തിരുവനന്തപുരം നോർത്തിലേക്കുള്ള ഗരീബ് രഥ് എക്പ്രസിലും എല്ലാ ക്ലാസിലും വെയ്റ്റ്ലിസ്റ്റാണ്.

  • Also Read മുംബൈയിലും വിമാനങ്ങൾക്കുനേരെ ‘ജിപിഎസ് വഴിതെറ്റിക്കൽ’; തെറ്റായ റേഡിയോ സിഗ്‌നലുകൾ അയച്ചു, ജാഗ്രതാ നിർദേശം   


∙ നിസാമുദീൻ–തിരുവനന്തപുരം എക്സ്പ്രസ്

ഡൽഹി നിസാമുദീനിൽ നിന്ന് വസായ്, പൻവേൽ വഴി ഡിസംബർ 20ന് തിരുവനന്തപുരത്തേക്കുള്ള എക്സ്പ്രസ് ട്രെയിനിൽ സ്‌ലീപ്പർ ഒഴികെയുള്ള ക്ലാസുകളിൽ വെയ്റ്റ്ലിസ്റ്റ് ടിക്കറ്റ് പോലും കിട്ടാനില്ല. സ്ലീപ്പറിൽ 32 ആണ് വെയ്റ്റ്ലിസ്റ്റ്.

∙ ജാംനഗർ–തിരുവനന്തപുരം എക്സ്പ്രസ്

ഡിസംബർ 20ന് ഗുജറാത്തിലെ ജാംനഗറിൽ നിന്നു വസായ്, പൻവേൽ വഴി തിരുനെൽവേലിയിലേക്കുള്ള ട്രെയിനിൽ ഒരു ക്ലാസിലും കൺഫേംഡ് ടിക്കറ്റില്ല. English Summary:
High Demand for Kerala Train Tickets: Kerala Christmas train tickets from Mumbai are difficult to obtain due to high demand. Waiting lists are long, and confirmed tickets are scarce as Christmas and Sabarimala season cause increased demand and impact availability.
like (0)
ChikheangForum Veteran

Post a reply

loginto write comments

Previous / Next

Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
145600

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com