കൊച്ചി ∙ ശബരിമല സ്വർണക്കൊള്ള കേസിന്റെ എഫ്ഐആറും അനുബന്ധ രേഖകളും ആവശ്യപ്പെട്ട് ഇ.ഡി ഹൈക്കോടതിയിൽ. കേസിന്റെ രേഖകൾ ആവശ്യപ്പെട്ടുള്ള ഇ.ഡിയുടെ അപേക്ഷ റാന്നി മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഇ.ഡി ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ കുറ്റകൃത്യങ്ങൾ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്ന ‘ഷെഡ്യൂൾഡ് കുറ്റകൃത്യങ്ങൾ’ ആണെന്ന് ഇ.ഡിയുടെ ഹർജിയിൽ പറയുന്നു.
Also Read ശബരിമല സ്വർണക്കൊള്ള: പത്മകുമാറിന്റെ അറസ്റ്റ് ഉടൻ; തിരഞ്ഞെടുപ്പിലേക്ക് പോകുന്ന പാർട്ടിക്ക് വലിയ ക്ഷീണമെന്ന് നേതാക്കൾ
കള്ളപ്പണം വെളുപ്പിക്കലിൽ അന്വേഷണം നടത്താൻ നിയമപരമായി അധികാരമുള്ള ഏക ഏജൻസിയാണ് ഇ.ഡി. പിഎംഎൽഎ നിയമപ്രകാരം അന്വേഷണം ആരംഭിക്കുന്നതിനും, കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച സ്വത്തുക്കൾ കണ്ടെത്തി കണ്ടുകെട്ടുന്നതിനും എഫ്‌ഐആറിന്റെ പകർപ്പ് അനിവാര്യമാണ്. ഇ.ഡി അന്വേഷണത്തിന്റെ നിയമസാധുത പരിശോധിക്കാനോ അതിൽ തീരുമാനമെടുക്കാനോ മജിസ്‌ട്രേട്ട് കോടതിക്ക് അധികാരമില്ല. അതിനാൽ രേഖകൾ നൽകാൻ മജിസ്ട്രേട്ട് കോടതിക്ക് നിർദേശം നൽകണമെന്നാണ് ഇ.ഡിയുടെ ആവശ്യം. English Summary:
ED Appeals to High Court in Sabarimala Gold Case: The ED has appealed to the High Court after the Ranni Magistrate Court rejected their request for the FIR and related documents.