പട്ന∙ തിരഞ്ഞെടുപ്പ് തന്ത്രങ്ങളിലൂടെ പ്രശസ്തനായ പ്രശാന്ത് കിഷോർ, മറ്റുള്ളവർക്കായി തന്ത്രം മെനയുന്നത് അവസാനിപ്പിച്ച് സ്വന്തമായി തന്ത്രങ്ങൾ നെയ്ത ആദ്യ തിരഞ്ഞെടുപ്പായിരുന്നു ബിഹാറിലെത്. എന്നാൽ, മത്സരിച്ച ഒരിടത്തു പോലും ജൻ സുരാജ് പാർട്ടി സ്ഥാനാർഥികൾ മുന്നിട്ടു നിൽക്കുന്നില്ല. ബിഹാറിന്റെ രാഷ്ട്രീയ ചിത്രം മാറ്റിയെഴുതുമെന്ന അവകാശവാദവുമായി വന്ന പ്രശാന്ത് കിഷോറിനെ വോട്ടർമാർ പൂർണമായും കൈവിട്ടുവെന്നാണ് വ്യക്തമാകുന്നത്. തോൽവി പരിശോധിക്കുമെന്ന് മാത്രമാണ് പാർട്ടി ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.
- Also Read ബിഹാറിന്റെ ‘സുശാസൻ ബാബു’; ജനക്ഷേമം, ജനപ്രിയം, ഇത് നിതീഷ് കുമാറിന്റെ ജയം
LISTEN ON
വർധിച്ച ആത്മവിശ്വാസത്തോട എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നായിരുന്നു പ്രശാന്ത് കിഷോർ തുടക്കത്തിൽ പ്രഖ്യാപിച്ചത്. പിന്നീട് പല മാറിമറിയലുകൾ നടന്നെങ്കിലും ഭൂരിഭാഗം സീറ്റുകളിലും സ്ഥാനാർഥികളെ നിർത്തി. മധ്യവർഗത്തിന്റെയും ചെറുപ്പക്കാരുടെയും വോട്ടുകൾ ലക്ഷ്യമിട്ട ജൻ സുരാജ് തൊഴിലില്ലായ്മയും വികസനവുമായിരുന്നു പ്രധാന മുദ്രാവാക്യമാക്കിയത്. എന്നാൽ, ജാതിസമവാക്യങ്ങൾക്ക് ഏറെ പ്രസക്തിയുള്ള ബിഹാർ മണ്ണിൽ ഈ മുദ്രാവാക്യങ്ങൾ കൊണ്ടുമാത്രം പിടിച്ചുനിൽക്കാൻ സാധിക്കില്ലെന്ന് തിരഞ്ഞെടുപ്പ് വ്യക്തമാക്കിയിരിക്കുകയാണ്.
- Also Read ഇടതുപാർട്ടികൾക്കും രക്ഷയില്ല, പരമ്പരാഗത ഇടതുബെൽറ്റിൽ വൻ തോൽവി; ഇടിച്ചുകയറി നിതീഷ് – മോദി മാജിക്
150 സീറ്റിനു മുകളിൽ കിട്ടുമെന്നായിരുന്നു പ്രശാന്ത് കിഷോറിന്്റെ അവകാശവാദം. എക്സിറ്റ് പോളുകളിൽ പരമാവധി അഞ്ചു സീറ്റ് വരെ ജൻ സുരാജിന് പ്രവചിക്കപ്പെട്ടപ്പോൾ തന്നെ പാർട്ടിയുടെ നില പരുങ്ങലിലാണെന്ന് സൂചനയുണ്ടായിരുന്നു. നിലവിൽ ഒരു സീറ്റിൽ പോലും പാർട്ടി സ്ഥാനാർഥികൾ മുന്നിലില്ല. ഇനി വോട്ടുകണക്കുകളിൽ മാത്രമാകും ജൻ സുരാജിന്റെ പ്രതീക്ഷ. വോട്ടുശതമാനത്തിലെങ്കിലും ജയപരാജയങ്ങൾ നിർണയിക്കാൻ പാർട്ടി പിടിച്ച വോട്ടുകൾക്ക് സാധിച്ചോയെന്നാണ് നോക്കാനുള്ളത്. അതിലും തിരിച്ചടിയാണെങ്കിൽ ഉദയത്തോടെ തന്നെ അസ്തമിക്കുന്ന സാഹചര്യമാകും ബിഹാറിൽ ജൻ സുരാജ് പാർട്ടിക്ക്
- സരസ്വതിയുടെ അവതാരമായി യേശുദാസ് കണ്ട ഗായിക; മഹാ സംഗീതജ്ഞർക്കു പോലും പ്രിയപ്പെട്ട പി.സുശീല; പാട്ടിലെ അദ്ഭുതം നവതി നിറവിൽ
- 3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം
- സ്നേഹം ചോക്ലേറ്റായി നൽകേണ്ട; പൊണ്ണത്തടി കുട്ടികളിലും ഫാറ്റി ലിവറുണ്ടാക്കും; 5–2–1-0, ഇതിലുണ്ട് കുട്ടിയുടെ നല്ല ആരോഗ്യത്തിനുള്ള വഴി
MORE PREMIUM STORIES
English Summary:
Jan Suraj Party\“s Disappointing Election Performance: Prashant Kishor Bihar Election Failure is evident as his Jan Suraj Party candidates are not leading in even a single constituency, marking a major political setback for the renowned strategist. This outcome highlights the strong influence of caste equations in Bihar politics over development-focused slogans. |