ന്യൂഡൽഹി∙ രാജ്യതലസ്ഥാനത്ത് വീണ്ടും സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ടുകൾ. മഹിപാൽപുരിലാണ് സ്ഫോടനശബ്ദം കേട്ടത്. ഫയർ എൻജിനുകൾ സ്ഥലത്തെത്തിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്തു. റാഡിസൻ ഹോട്ടലിനു സമീപമാണ് സ്ഫോടന ശബ്ദം കേട്ടത്. രാവിലെ 9.18നാണ് ഫയർഫോഴ്സിനു വിവരം ലഭിച്ചത്. ഡൽഹി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
Also Read ഡൽഹി സ്ഫോടനത്തിലെ വില്ലൻ ‘ആൻഫോ’യാണെന്നും സംശയങ്ങള്‍; കുറഞ്ഞ സമയത്തിനുള്ളിൽ വൻ നാശം, എന്താണ് ഈ അപകടകാരി?
അതേസമയം, നാല് നഗരങ്ങളിൽ സ്ഫോടനം നടത്താൻ ഭീകരർ ലക്ഷ്യമിട്ടിരുന്നതായി അന്വേഷണ ഏജൻസികൾ പറയുന്നു. 8 പേരാണ് സംഘത്തിലുണ്ടായിരുന്നത്. രണ്ട് സംഘങ്ങളായി തിരിഞ്ഞ് നാല് നഗരങ്ങളിലേക്ക് പോയി സ്ഫോടനം നടത്താനായിരുന്നു പദ്ധതിയെന്ന് എഎൻഐ വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. ഡൽഹിയിലെ വിവിധ സ്ഥലങ്ങളിലും സ്ഫോടനത്തിനു പദ്ധതിയിട്ടു. സംഘത്തിലെ ചിലരെ പിടികൂടി. മറ്റുള്ളവർക്കായി തിരച്ചിൽ നടക്കുന്നു.
ബാബറി മസ്ജിദ് തകർത്തതിന്റെ വാർഷികദിനമായ ഡിസംബർ 6ന് ആക്രമണത്തിനു പദ്ധതിയിട്ടെന്നാണു കഴിഞ്ഞദിവസം അറസ്റ്റിലായവരെ ചോദ്യം ചെയ്തതിൽനിന്നു ലഭിച്ച വിവരം. ചെങ്കോട്ടയ്ക്കു മുന്നിൽ സ്ഫോടനം നടത്തിയ ഡോ. ഉമർ നബിയാണ് സംഘത്തിലെ പ്രധാനിയെന്നാണ് നിലവിലെ വിലയിരുത്തൽ. പുൽവാമ സ്വദേശി ഡോ. മുസമിൽ അഹമ്മദ് ഗനായി, കുൽഗാം സ്വദേശി ഡോ. അദീൽ, ലക്നൗ സ്വദേശിനി ഡോ. ഷഹീൻ എന്നിവരെ സ്ഫോടനത്തിനു മുൻപ് ജമ്മു കശ്മീർ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവർ 20 ലക്ഷംരൂപ പിരിച്ചെടുത്ത് ഡോ.ഉമറിനു കൈമാറിയിരുന്നതായി അന്വേഷണ ഏജൻസികൾ കണ്ടെത്തി. ഡോ. മുസമിലും ഉമറുമായി സാമ്പത്തിക കാര്യങ്ങളിൽ തർക്കമുണ്ടായിരുന്നതായും കണ്ടെത്തി. കൂടുതൽ വാഹനങ്ങൾ ഭീകരവാദികൾ വാങ്ങിയിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്.
ഡൽഹി സ്ഫോടനം: ‘ഇനിഷ്യൽ ഷോക്ക്’ എങ്ങനെ വന്നു? തീപ്പെട്ടി കൊണ്ടു കത്തില്ല, പൊട്ടിത്തെറിപ്പിച്ചത് ഭീകരതയുടെ ‘കൈ’?
‘ആ പുരുഷ പങ്കാളികളുള്ള സ്ത്രീകൾ ഭാഗ്യവതികൾ’; പുരുഷന്മാർക്കുമുണ്ടോ ‘മൂഡ് സ്വിങ്സ്’? ഏതു പ്രായത്തിൽ വരും, ചികിത്സ വേണോ?
തിങ്കളാഴ്ച വൈകിട്ട് 6.52നായിരുന്നു രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്. രാജ്യതലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്നി ചൗക്ക് മാർക്കറ്റിനും ജുമാ മസ്ജിദിനും സമീപമാണു സ്ഫോടനം നടന്നത്. ലാൽ ക്വില (റെഡ് ഫോർട്ട്) മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകൾക്കിടയിലെ റോഡിലാണ് ഹരിയാന റജിസ്ട്രേഷനുള്ള കാർ പൊട്ടിത്തെറിച്ചത്. വേഗം കുറച്ച് ചെങ്കോട്ടയ്ക്കു മുന്നിലൂടെ നീങ്ങുകയായിരുന്ന കാർ ട്രാഫിക് സിഗ്നലിൽ നിർത്തിയതിനു പിന്നാലെയായിരുന്നു സ്ഫോടനം. സമീപത്തുണ്ടായിരുന്ന കാറുകളും കത്തിച്ചാമ്പലായി. ദൂരെ മാറിക്കിടന്ന വാഹനങ്ങളുടെ ജനൽച്ചില്ലുകൾ വരെ സ്ഫോടനത്തിന്റെ ശക്തിയിൽ പൊട്ടിച്ചിതറി. 12പേർ മരിച്ചു.
സ്ഫോടനത്തിന് ഇടയാക്കിയ കാർ ഓടിച്ചത് ഡോ.ഉമർ നബിയാണെന്ന് ഡിഎൻഎ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. അമ്മയുടെ ഡിഎൻഎ സാംപിളുമായി ഉമറിന്റെ സാംപിളുകൾ യോജിച്ചതായി അധികൃതർ പറഞ്ഞു. ഡോ.ഉമർ നബിയുടെ പേരിലുള്ള മറ്റൊരു കാർ കൂടി ഹരിയാനയിലെ ഫരീദാബാദിൽ ഇന്നലെ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. English Summary:
Blast-Like Sound Reported: Panic gripped Delhi’s Mahipalpur area on Thursday morning after reports of a blast-like sound near the Radisson Hotel.