നെടുങ്കണ്ടം ∙ പീലി ഓടിക്കളിച്ചു വളരേണ്ട വീട് അവൾ ജനിക്കുന്നതിനു 12 ദിവസം മുൻപാണു മിന്നൽ പ്രളയത്തിൽ തകർന്നത്. 5 സെന്റ് ഭൂമിയിലെ 20 വർഷം പഴക്കമുള്ള വീട്, പീലിയുടെ കളിചിരികൾക്കായി കാത്തുനിന്നില്ല. കഴിഞ്ഞ 18നു കൂട്ടാർ പുഴയിലെ മിന്നൽ പ്രളയത്തെ അതിജീവിക്കാനുള്ള ശക്തി ആ വീടിനില്ലായിരന്നു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പീലി 30നു ജനിച്ചു. സ്വന്തമായി വീടില്ലാത്തതിനാൽ നേരെ പോയത് അമ്മ രേഖയുടെ വീട്ടിലേക്കും.
Also Read മിന്നൽ പ്രളയം: കറ്റിക്കയം ജലനിധി പദ്ധതിക്ക് 2 ലക്ഷം രൂപയുടെ നഷ്ടം
മിന്നൽ പ്രളയത്തിൽ അരുണിന്റെ വീട് പൂർണമായി തകർന്ന നിലയിൽ.
കരുണാപുരം പഞ്ചായത്തിലെ 5–ാം വാർഡിൽ കൂട്ടാർ-പാറക്കടവ് റോഡിൽ തിയറ്റർ പടിക്കു സമീപം തെക്കേടത്ത് അരുൺ - രേഖ ദമ്പതികളുടെ കുഞ്ഞാണു പീലി. പ്രളയസമയം അരുണിന്റെ സഹോദരിയുടെ വീട്ടിലായിരുന്നതിനാൽ അരുണും രേഖയും അപകടത്തിൽപെട്ടില്ല.
Also Read ഓടുന്ന കാറിൽ വെറുതെ പൊട്ടിത്തെറിക്കില്ല, അതിന് ‘ഭീകരതയുടെ കൈ’ വേണം; ആ രാസവസ്തുവിന്റെ സാന്നിധ്യം തെളിഞ്ഞാൽ ഡൽഹി സ്ഫോടനത്തിൽ നിർണായക വഴിത്തിരിവ്
അരുണിന്റെ 5–ാം വയസ്സിൽ അച്ഛൻ മരിച്ചു. രണ്ടുവർഷം മുൻപ് അമ്മയും മരിച്ചു. ഏക സഹോദരൻ അടിമാലിയിലാണ് താമസം. 2018ൽ ഉണ്ടായ അപകടത്തിൽ അരുണിന്റെ ഇടതുകണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടു. കട്ടപ്പനയിലെ ഓട്ടോറിക്ഷ ഷോറൂമിലെ ജീവനക്കാരനാണ്. ഇതേ സ്ഥാപനത്തിലെ അക്കൗണ്ടന്റാണു രേഖ.
ഓ ബേബി ഞാൻ സിറ്റുവേഷൻഷിപ്പിലാണ്! ക്രിഞ്ച് അടിച്ച് ഗോസ്റ്റിങ്ങാക്കരുത്; ന്യൂജെൻ വാക്കുകളിൽ തട്ടിവീണ് മാതാപിതാക്കൾ; ആകെ ‘നൂബ്’ മൂഡ്
MORE PREMIUM STORIES
പുതിയ വീട് നിർമിക്കാൻ നിലവിലെ സ്ഥലം യോജ്യമല്ലെന്ന ഉദ്യോഗസ്ഥരുടെ വാക്കുകളിൽ അൽപം ആശങ്കയുണ്ടെങ്കിലും വകുപ്പുതല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുതിയ വീട് ലഭിക്കുമെന്നും അധികം വൈകാതെ പീലിയെക്കൂട്ടി അവിടേക്കു മാറുന്നതും സ്വപ്നം കണ്ടിരിക്കുകയാണ് അരുൺ. English Summary:
Baby Peeli Brings Hope: Family Rebuilds Dreams After Flash Flood Devastation