മോഡൽ ഖുഷ്ബുവിന്റെ മരണം: കാമുകനെതിരെ കുറ്റം ചുമത്തി പൊലീസ്, യുവതി ഗർഭിണിയായിരുന്നുവെന്ന് കണ്ടെത്തൽ

Chikheang 2025-11-13 04:51:56 views 536
  



ഭോപ്പാൽ∙ മോഡലും ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസറുമായ യുവതിയുടെ മരണത്തിൽ കാമുകനെതിരെ കേസെടുത്ത് പൊലീസ്. ഖുഷ്ബു അഹിർവാറിന്റെ മരണത്തിലാണ് കാമുകൻ കാസിം ഹുസൈനെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തത്. ‘ഡയമണ്ട് ഗേൾ’ എന്ന പേരിലറിയപ്പെടുന്ന 27 കാരിയായ ഖുഷ്ബു അഹിർവാറിന്റെ മരണത്തിൽ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ്, പിന്നാലെ കാമുകനെതിരെ മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമപ്രകാരം കേസെടുക്കുകയായിരുന്നു.

  • Also Read സൈന്യത്തെ പിന്തുണച്ചു: സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സറെ പരസ്യമായി വെടിവച്ച് കൊന്ന് കലാപകാരികൾ, നടുക്കം വിട്ടുമാറാതെ മാലി   


ചൊവാഴ്ച രാത്രിയാണ് ഖുശ്ബു മരിച്ചത്. യാത്രക്കിടെ ബസിനുള്ളിൽ വച്ച് ഖുഷ്ബുവിന്റെ ആരോഗ്യനില വഷളാകുകയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. ഖുശ്ബു മരിച്ചതായി അറിഞ്ഞതോടെ കാസിം ഓടി രക്ഷപ്പെട്ടു. പിന്നാലെ അറസ്റ്റിലായി. ഖുഷ്ബു മരിക്കുമ്പോൾ ഗർഭിണിയായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഗർഭധാരണവുമായി ബന്ധപ്പെട്ട് സംഭവിച്ച ആന്തരിക രക്തസ്രാവമാണ് മരണകാരണമായത്. ഒന്നര വർഷം മുമ്പ് ഖുശ്ബു ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

  • Also Read ‘ആ പുരുഷ പങ്കാളികളുള്ള സ്ത്രീകൾ ഭാഗ്യവതികൾ’; പുരുഷന്മാർക്കുമുണ്ടോ ‘മൂഡ് സ്വിങ്സ്’? ഏതു പ്രായത്തിൽ വരും, ചികിത്സ വേണോ?   


ഖുഷ്ബുവിന്റെ ശരീരത്തിൽ ചതവുകൾ കണ്ടെത്തിയതായും മരണത്തിന് മുമ്പ് അവർക്ക് മർദ്ദനമേറ്റിട്ടുണ്ടെന്നും കുടുംബാംഗങ്ങൾ ആരോപിച്ചിരുന്നു. കാസിം മകളെ വഞ്ചിച്ചുവെന്നാണ് രക്ഷിതാക്കളുടെ മൊഴി. ഖുഷ്ബുവും കാസിമും ഒന്നര വർഷത്തിലേറെയായി ഭോപ്പാലിൽ ഒരുമിച്ച് താമസിക്കുകയായിരുന്നു. നഗരത്തിൽ ഒരു കഫേ നടത്തുകയാണ് കാസിം. ഇയാൾ ഉജ്ജെയിൻ സ്വദേശിയാണ്.
    

  • കിൽ സോണ്‍ മുറിച്ചുകടന്ന് റഷ്യ; പുട്ടിൻ അയച്ചത് ‘റൂബികോൺ’ സംഘത്തെ; വൻനഗരം വീണു; യുക്രെയ്നിനെ കാത്ത് മഹാദുരന്തം, മരണം സുനിശ്ചിതം
      

         
    •   
         
    •   
        
       
  • ‘വേസ്റ്റിങ് ഫയർപവറി’നു ശ്രമിക്കുമോ ഭീകരർ? ചെങ്കോട്ടയിൽ ചാവേറാണോ പൊട്ടിത്തെറിച്ചത്? സ്ഫോടക വസ്തു കണ്ടെത്തി, പക്ഷേ...
      

         
    •   
         
    •   
        
       
  • ഓ ബേബി ഞാൻ സിറ്റുവേഷൻഷിപ്പിലാണ്! ക്രിഞ്ച് അടിച്ച് ഗോസ്റ്റിങ്ങാക്കരുത്; ന്യൂജെൻ വാക്കുകളിൽ തട്ടിവീണ് മാതാപിതാക്കൾ; ആകെ ‘നൂബ്’ മൂഡ്
      

         
    •   
         
    •   
        
       
MORE PREMIUM STORIES


Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @eshaniverma809/x എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Police Investigate Khushbu Ahirwar\“s Death: Khushbu Ahirwar\“s death has led to the arrest of her boyfriend, Kasim Hussain, under Madhya Pradesh\“s religious freedom law. The Instagram influencer, known as \“Diamond Girl\“, died due to complications related to pregnancy and internal bleeding
like (0)
ChikheangForum Veteran

Post a reply

loginto write comments

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com