എൻ.പ്രശാന്തിന്റെ സസ്പെൻഷൻ 6 മാസം നീട്ടി; വകുപ്പുതല അന്വേഷണം നടക്കുന്നതായി സർക്കാർ

LHC0088 2025-11-13 01:51:13 views 1252
  



തിരുവനന്തപുരം∙ ധന അഡിഷനൽ ചീഫ് സെക്രട്ടറിയായിരുന്ന ഡോ.എ.ജയതിലകിനെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ചതിനു കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറിയായിരുന്ന എൻ.പ്രശാന്തിന്റെ സസ്പെൻഷൻ ആറു മാസത്തേക്ക് നീട്ടി. വകുപ്പുതല അന്വേഷണം നടക്കുന്നതായി സംസ്ഥാനം അറിയിച്ചതിനെ തുടർന്ന് കേന്ദ്രസർക്കാരാണ് സസ്പെൻഷൻ നീട്ടിയത്. 2024 നവംബർ പത്തിനാണ് പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്. പിന്നീട് സസ്പെന്‍ഷൻ പലതവണ നീട്ടി.

  • Also Read എസ്ഐആറിൽ ജാഗ്രതയോടെ കോൺഗ്രസ്; വോട്ടുറപ്പിക്കാൻ ബൂത്തുതല ഏജന്റുമാരെ നിയമിക്കും   


നിലവിൽ ചീഫ് സെക്രട്ടറിയാണ് ജയതിലക്. മതാടിസ്ഥാനത്തിൽ ഐഎഎസുകാരുടെ വാട്‌സാപ് ഗ്രൂപ്പുകൾ രൂപീകരിച്ചതിനു വ്യവസായ ഡയറക്ടർ കെ.ഗോപാലകൃഷ്ണനെയും സസ്പെൻഡ് ചെയ്തിരുന്നെങ്കിലും പിന്നീട് തിരിച്ചെടുത്തു. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ അപമാനിക്കുക വഴി പ്രശാന്ത് ഭരണയന്ത്രത്തിന്റെ പ്രതിഛായ തകർക്കാൻ ശ്രമിച്ചെന്നാണ് ചീഫ് സെക്രട്ടറി പുറത്തിറക്കിയ സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. ‘ഉന്നതി’ സിഇഒ ആയിരിക്കെ താൻ ഫയൽ മുക്കിയെന്ന ആരോപണത്തിനു പിന്നിൽ എ.ജയതിലകാണെന്നാരോപിച്ച് പ്രശാന്ത് സമൂഹമാധ്യമത്തിൽ നടത്തിയ രൂക്ഷ വിമർശനമാണ് സസ്പെൻഷൻ വിളിച്ചുവരുത്തിയത്.

  • Also Read ‘ആ പുരുഷ പങ്കാളികളുള്ള സ്ത്രീകൾ ഭാഗ്യവതികൾ’; പുരുഷന്മാർക്കുമുണ്ടോ ‘മൂഡ് സ്വിങ്സ്’? ഏതു പ്രായത്തിൽ വരും, ചികിത്സ വേണോ?   


അഴിമതി പുറത്തുകൊണ്ടുവരുന്ന ‘വിസിൽ ബ്ലോവറു’ടെ റോളാണു താൻ ഏറ്റെടുത്തിരിക്കുന്നതെന്നും സഹപ്രവർത്തകനെ വിമർശിക്കുന്നത് സർവീസ് ചട്ടലംഘനമല്ലെന്നും പ്രശാന്ത് ഫെയ്സ്ബുക്കിൽ തന്നെ അവകാശപ്പെട്ടെങ്കിലും ചട്ടലംഘനം നടത്തിയെന്നാണു ചീഫ് സെക്രട്ടറി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്. മുൻമന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയെ ‘ഹൂ ഈസ് ദാറ്റ്?’ എന്നു ചോദിച്ച് ഫെയ്സ്ബുക്കിൽ പരിഹസിക്കുകയും ചെയ്തു. മലയാളിയായ പ്രശാന്ത് 2007 ബാച്ച് ഉദ്യോഗസ്ഥനാണ്.
    

  • ഓ ബേബി ഞാൻ സിറ്റുവേഷൻഷിപ്പിലാണ്! ക്രിഞ്ച് അടിച്ച് ഗോസ്റ്റിങ്ങാക്കരുത്; ന്യൂജെൻ വാക്കുകളിൽ തട്ടിവീണ് മാതാപിതാക്കൾ; ആകെ ‘നൂബ്’ മൂഡ്
      

         
    •   
         
    •   
        
       
  • എന്തുകൊണ്ട് ചെങ്കോട്ട? സംഭവിച്ചത് ‘ഗ്രാജ്വേറ്റഡ് ടാർഗെറ്റിങ്\“?; 2000ത്തിൽ ലഷ്‌കർ നടത്തിയതിന്റെ ആവർത്തനമോ?
      

         
    •   
         
    •   
        
       
  • പ്രകൃതിയുടെ സൗജന്യം ജീവന്റെ വിലയുള്ള വായു; ആർഭാടത്തിന്റെ പണം അത്യാവശ്യത്തിനു നൽകാം
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
IAS officer N Prasanth\“s suspension has been extended for six months due to ongoing departmental investigations. The Kerala government has been investigating the allegations against him. His suspension was initially prompted by criticisms against Dr. A. Jayathilak on social media.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Previous / Next

LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
140949

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com