പത്തനംതിട്ട ∙ ശബരിമലയിലെ കട്ടിളപ്പാളിയിലെ സ്വർണം ചെമ്പാക്കിയത് അന്നത്തെ ദേവസ്വം കമ്മിഷണറായിരുന്ന എൻ.വാസു തന്നെയെന്ന് റിമാൻഡ് റിപ്പോർട്ട്. സ്വർണം കവരാൻ വാസു ഗൂഢാലോചന നടത്തി. കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്കു സ്വർണം പൊതിഞ്ഞ കട്ടിളപ്പാളി കൈമാറാൻ വാസു ഇടപെടൽ നടത്തിയെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിലെ മൂന്നാം പ്രതിയാണ് എൻ.വാസു.
- Also Read ശബരിമല സ്വർണക്കൊളള: എൻ.വാസുവിന്റെ അറസ്റ്റോടെ സിപിഎം നേതൃത്വത്തിന്റെ പങ്ക് വ്യക്തമായി: ബിജെപി
വാസുവിനെതിരെ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയത്. ഇതേ കേസിലെ അഞ്ചാം പ്രതിയായ 2019ലെ എക്സിക്യൂട്ടിവ് ഓഫിസർ സുധീഷ് കുമാറിന്റെയും ആറാം പ്രതി മുരാരി ബാബുവിന്റെയും മൊഴികളാണു കേസിൽ നിർണായകമായതെന്നാണു സൂചന. ഈ കേസിലെ രണ്ടാം പ്രതി കൽപേഷിനെ എസ്ഐടി ഇതുവരെ പിടികൂടിയിട്ടില്ല.
- Also Read പാര്‍ട്ടി വിശ്വസ്തന്‍, യുവതീപ്രവേശകാലത്തെ കമ്മിഷണര്‍; സ്വര്‍ണം ചെമ്പാക്കിയ മാജിക്: ഒടുവില്‍ അറസ്റ്റിലായി വാസു
വാസുവിനെ പത്തനംതിട്ട ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി –1 ഈ മാസം 24 വരെ റിമാൻഡ് ചെയ്തു. കനത്ത സുരക്ഷയാണു കോടതിയിലും പരിസരത്തും ഒരുക്കിയിരുന്നത്. പിന്നീട് കൊട്ടാരക്കര സബ് ജയിലിലേക്കു മാറ്റി. പ്രത്യേക അന്വേഷണ സംഘം പിന്നീടു കസ്റ്റഡി അപേക്ഷ നൽകും.
- ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
- പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
- ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
MORE PREMIUM STORIES
∙ വാസുവിന്റെ കുറ്റങ്ങൾ
– സ്വർണം പൊതിഞ്ഞ പാളികൾ എന്നതു മാറ്റി ചെമ്പുപാളികൾ എന്നു രേഖപ്പെടുത്തി സ്വർണം പൂശാൻ ശുപാർശ
– പാളികൾ പോറ്റിയുടെ കയ്യിൽ കൊടുത്തു വിടാൻ ഇടപെടൽ
– മറ്റു പ്രതികളുമായി ചേർന്നു ഗൂഡാലോചന നടത്തി
– ദേവസ്വം ബോർഡിനു നഷ്ടവും പ്രതികൾക്ക് അന്യായമായ ലാഭവുമുണ്ടാക്കി English Summary:
Remand Report Reveals N. Vasu\“s Involvement: N. Vasu is remanded in the Sabarimala gold theft case. The former Devaswom Commissioner is accused of conspiring to steal gold from the shrine and manipulating records. |