ന്യൂഡൽഹി∙ ഡൽഹി ചെങ്കോട്ടയ്ക്കു സമീപം ഇന്നലെ പൊട്ടിത്തെറിച്ച ഐ20 കാറിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. ഒക്ടോബർ 29ന് വൈകീട്ട് കാർ പുകപരിശോധനക്കു കൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. കാറിൽ മൂന്നുപേരാണുണ്ടായിരുന്നത്. ഇന്നലെ സ്ഫോടനത്തിനു തൊട്ടുമുൻപും കാറിൽ മൂന്നുപേരുണ്ടായിരുന്നെന്നാണ് സൂചന.
- Also Read ചെങ്കോട്ട സ്ഫോടനം; അന്വഷണം ‘വൈറ്റ് കോളർ’ മൊഡ്യൂളിലേക്ക്; ചാവേറും പിന്നിലുള്ളവരും ഡോക്ടർമാർ?
ഡൽഹി സ്ഫോടനത്തിനു പിന്നിലെ ചാവേറെന്നു സംശയിക്കുന്ന ഡോ. ഉമർ മുഹമ്മദ് ഈ കാർ വാങ്ങിയ ദിവസത്തെ ദൃശ്യങ്ങളാണിത്. ഒക്ടോബർ 29ന് വൈകീട്ട് 4.20ഓടെയാണ് മൂന്നുപേർ എച്ച്ആർ 26 സിഇ 7674 നമ്പറിലുള്ള കാറുമായി പുകപരിശോധന കേന്ദ്രത്തിലെത്തിയത്. ഷർട്ട് ധരിച്ച ഒരാളെയും ടീഷർട്ട് ധരിച്ച രണ്ടുപേരെയുമാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഇവരിലൊരാൾ കാർ ഡോ. ഉമർ മുഹമ്മദിനു നൽകിയ താരിഖ് മാലിക് ആണെന്നാണു കരുതുന്നത്. പരിശോധനയ്ക്കു പിന്നാലെ മൂവരും കാറിൽ കയറി ഓടിച്ചുപോകുന്നുണ്ട്.
- Also Read ഫരീദാബാദിൽ പിടിയിലായ വനിതാ ഡോക്ടർ; ജയ്ഷെയുടെ വനിതാവിഭാഗത്തിന് രൂപംനൽകാൻ ചുമതലപ്പെട്ടയാൾ
കാർ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.19ന് ചെങ്കോട്ടയ്ക്കു സമീപത്തെ ഒരു പാർക്കിങ് കേന്ദ്രത്തിൽ പ്രവേശിക്കുന്ന ദൃശ്യങ്ങൾ നേരത്തെ ലഭിച്ചിരുന്നു. ഇതിൽ കാറിന്റെ ഡോർ വിൻഡോയിൽ കൈ വച്ചിരിക്കുന്നയാളാണ് ചാവേർ സ്ഫോടനം നടത്തിയത് എന്നാണ് കരുതുന്നത്. മൂന്നു മണിക്കൂറിനു ശേഷം വൈകീട്ട് 6.30നാണ് ഈ കാർ പാർക്കിങ് ഏരിയയിൽ നിന്നു പുറത്തേക്കു പോകുന്നത്. ഈ മൂന്നുമണിക്കൂറിനിടെ ഒരിക്കൽ പോലും ഇയാൾ കാറിൽനിന്നു പുറത്തിറങ്ങിയിട്ടില്ല. ആരെയെങ്കിലും കാത്തിരിക്കുകയായിരുന്നോ ഏതെങ്കിലും നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുകയായിരുന്നോ എന്നതിനെ കുറിച്ചും അന്വേഷിക്കുകയാണ്.
- ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
- പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
- ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
MORE PREMIUM STORIES
കാർ പാർക്കിങ് ഏരിയയിൽനിന്നു പുറത്തേക്കു പോയതിനു പിന്നാലെ 6.52നായിരുന്നു രാജ്യത്തെ നടുക്കിയ സ്ഫോടനമുണ്ടായത്. ചാന്ദ്നി ചൗക്ക് മാർക്കറ്റിനും ജുമാ മസ്ജിദിനും സമീപമുണ്ടായ സ്ഫോടനത്തിൽ 13 പേരാണ് കൊല്ലപ്പെട്ടത്. വേഗം കുറച്ച് ചെങ്കോട്ടയ്ക്കു മുന്നിലൂടെ നീങ്ങുകയായിരുന്ന കാർ ട്രാഫിക് സിഗ്നലിൽ നിർത്തിയതിനു പിന്നാലെ പൊട്ടിത്തെറിക്കുകയായിരുന്നു.
- Also Read ഡോക്ടർമാരുടെ അറസ്റ്റിനു പിന്നാലെ ഉമർ പരിഭ്രാന്തനായി, നടന്നത് ചാവേർ ആക്രമണം; അന്വേഷണം ഏറ്റെടുത്ത് എൻഐഎ
മുഹമ്മദ് സൽമാൻ എന്നയാളാണ് കാറിന്റെ ആദ്യ ഉടമസ്ഥൻ എന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാർച്ചിൽ ഇയാൾ ദേവേന്ദർ എന്നയാൾക്ക് കാർ വിറ്റു. ദേവേന്ദർ പിന്നീട് കാർ ആമിർ റഷീദ് എന്നയാൾക്ക് വിറ്റു. ഇയാൾ മുഹമ്മദ് താരിഖ് എന്നയാൾ വഴി ഡോ. ഉമർ മുഹമ്മദിന് വിറ്റുവെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. ആകെ ഏഴുതവണയായി കാർ കൈമറിഞ്ഞിട്ടുണ്ട്.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @AmmyBhardwa എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Delhi blast investigation is ongoing following the I20 car explosion near the Red Fort: The investigation focuses on the car\“s history, ownership, and the potential involvement of Dr. Umar Muhammad in the incident. The police is investigating the sequence of events and the individuals involved. |