പട്ന∙ ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോളുകൾ ഇന്നു വൈകിട്ടോടെ പുറത്തുവരും. ജെഡിയുവും ബിജെപിയും നയിക്കുന്ന എൻഡിഎ സഖ്യം ഭരണത്തിൽ തുടരുമോ അതോ ആർജെഡിയും കോൺഗ്രസും നേതൃത്വം നൽകുന്ന ഇന്ത്യാ സഖ്യം അധികാരം പിടിക്കുമോ എന്നതിൽ വോട്ടർമാരുടെ അഭിപ്രായമാണ് എക്സിറ്റ് പോളിലൂടെ പുറത്തുവരുക. വിവിധ ഏജൻസികൾ നടത്തിയ എക്സിറ്റ് പോളുകൾ ഇന്നു വൈകിട്ട് വോട്ടെടുപ്പ് പൂർത്തിയായതിനു പിന്നാലെയാണ് പുറത്തുവിടുക. ആക്സിസ് മൈ ഇന്ത്യ, സീവോട്ടർ, ഇപ്സോസ്, ജൻ കി ബാത്ത്, ടുഡേയ്സ് ചാണക്യ തുടങ്ങിയ ഏജൻസികൾ എക്സിറ്റ് പോൾ നടത്തിയിട്ടുണ്ട്. വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ ‘മനോരമ ഓൺലൈനി’ൽ തത്സമയം അറിയാം.
- Also Read മുകേഷിന്റെ ‘സെറ്റിൽ’ നായകനാര്?; സിനിമ സെറ്റ് ഒരുക്കി പേരു നേടിയ മുകേഷ് സാഹ്നിയുടേത് അപ്രതീക്ഷിത നീക്കങ്ങൾ
ഇന്ന് ബിഹാറിലെ 122 മണ്ഡലങ്ങളിലാണ് രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നത്. നവംബർ 6ന് നടന്ന ഒന്നാംഘട്ട വോട്ടെടുപ്പിൽ 65.08 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. ആകെ 243 മണ്ഡലങ്ങളാണ് ബിഹാറിലുള്ളത്. ഡൽഹി ചെങ്കോട്ടയിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. English Summary:
Bihar Election Exit Poll results: The exit polls will give an idea of whether the NDA alliance led by JDU and BJP will continue in power or if the INDIA alliance led by RJD and Congress will seize power. Keep up to date with the exit polls and final election results on our site. |